»   » കടാപ്പുറം മുതല്‍ സൗത്ത് കാനറ വരെ മമ്മൂട്ടി സംസാരിച്ച 15 നാടന്‍ഭാഷകള്‍

കടാപ്പുറം മുതല്‍ സൗത്ത് കാനറ വരെ മമ്മൂട്ടി സംസാരിച്ച 15 നാടന്‍ഭാഷകള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ വ്യത്യസ്തമായതും രസമുള്ളതുമായ ഗ്രാമ്യഭാഷ(സ്ലാങ്) കേട്ടിട്ടുണ്ട്. ഗ്രാമ്യ ഭാഷ എന്ന് കേള്‍ക്കുമ്പോള്‍ പെട്ടന്ന് സുരാജ് വെഞ്ഞാറമൂടിനെ ഓര്‍മ്മ വരും. തള്ളൈ കലിപ്പുകള് തന്നീ... തിരുവനന്തപുരത്തെ വെഞ്ഞാറമൂടക്കാരനാണ് സുരാജ്. തന്റെ തിരുവനന്തപുരം ഗ്രാമ്യഭാഷ കൊണ്ടാണ് സുരാജ് പ്രേക്ഷക ശ്രദ്ധ നേടിയത്.

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയിലേക്ക് വരാം. മമ്മൂട്ടിയുടെ സ്വദേശം കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പാണ്. എന്നാലോ മമ്മൂട്ടി സംസാരിക്കാത്ത ഗ്രാമ്യഭഷകളില്ല. സംസാരിച്ചിട്ടുണ്ടെന്ന് മാത്രമല്ല മനോഹരമായി അവതരിപ്പിക്കാനും മമ്മൂട്ടിയ്ക്ക് കഴിഞ്ഞു. 15ഒാളം മലയാളം ചിത്രങ്ങളിലാണ് മമ്മൂട്ടി വ്യത്യസ്തമായ ഗ്രാമ്യ ഭാഷകള്‍ സംസാരിച്ചത്.

കടാപ്പുറം മുതല്‍ സൗത്ത് കാനറ വരെ മമ്മൂട്ടി സംസാരിച്ച 15 നാടന്‍ഭാഷകള്‍

അന്‍വര്‍റഷീദ് സംവിധാനം ചെയ്ത രാജമാണിക്യത്തില്‍ ബെല്ലാരി രാജ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. തിരുവനന്തപുരം ശൈലിയിലുള്ള ഭാഷരീതിയായിരുന്നു ചിത്രത്തില്‍.

കടാപ്പുറം മുതല്‍ സൗത്ത് കാനറ വരെ മമ്മൂട്ടി സംസാരിച്ച 15 നാടന്‍ഭാഷകള്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രം. സൗത്ത് കാനറ എന്ന അറിപ്പെടുന്ന ഗ്രാമ്യഭാഷയായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി സംസാരിച്ചത്.

കടാപ്പുറം മുതല്‍ സൗത്ത് കാനറ വരെ മമ്മൂട്ടി സംസാരിച്ച 15 നാടന്‍ഭാഷകള്‍

ടിപി രാജീവിന്റെ പാലേരിമാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം. പാലേരിമാണിക്യം. മുരിക്കും കുന്നത് അഹമ്മദ് ഹാജി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതിരിപ്പിച്ചത്. കോഴിക്കോട് ഗ്രാമ്യ ഭാഷയാണ് മമ്മൂട്ടി സംസാരിച്ചത്.

കടാപ്പുറം മുതല്‍ സൗത്ത് കാനറ വരെ മമ്മൂട്ടി സംസാരിച്ച 15 നാടന്‍ഭാഷകള്‍

ജിഎസ് വിജയന്റെ സംവിധാനത്തില്‍ മമ്മൂട്ടി, കാവ്യാ മാധവന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഭാവൂട്ടിയുടെ നാമത്തില്‍. മലപ്പുറം മഞ്ചേരി ഭാഷയിലാണ് ചിത്രത്തില്‍ മമ്മൂട്ടി സംസാരിക്കുന്നത്.

കടാപ്പുറം മുതല്‍ സൗത്ത് കാനറ വരെ മമ്മൂട്ടി സംസാരിച്ച 15 നാടന്‍ഭാഷകള്‍

2005ല്‍ പുറത്തിറങ്ങിയ ചിത്രമായ ബസ് കണ്ടക്ടര്‍. പട്ടാമ്പി ഏറനാട് ഭാഷയാണ് ചിത്രത്തില്‍ മമ്മൂട്ടി സംസാരിക്കുന്നത്.

കടാപ്പുറം മുതല്‍ സൗത്ത് കാനറ വരെ മമ്മൂട്ടി സംസാരിച്ച 15 നാടന്‍ഭാഷകള്‍

കൊച്ചിന്‍ ഹനീഫയുടെ സംവിധനത്തില്‍ പുറത്തിറങ്ങിയ ചിത്രം. വള്ളുവനാടന്‍ ഭാഷയാണ് ചിത്രത്തില്‍ മമ്മൂട്ടി സംസാരിക്കുന്നത്.

കടാപ്പുറം മുതല്‍ സൗത്ത് കാനറ വരെ മമ്മൂട്ടി സംസാരിച്ച 15 നാടന്‍ഭാഷകള്‍

മമ്മൂട്ടിയെയും പത്മപ്രിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് കറുത്ത പക്ഷികള്‍. തമിള്‍ മാള്‍ എന്ന ഭാഷയാണ് ചിത്രത്തില്‍ മമ്മൂട്ടി സംസാരിക്കുന്നത്.

കടാപ്പുറം മുതല്‍ സൗത്ത് കാനറ വരെ മമ്മൂട്ടി സംസാരിച്ച 15 നാടന്‍ഭാഷകള്‍

2010ല്‍ പുറത്തിറങ്ങിയ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്. മമ്മൂട്ടി അവതരിപ്പിച്ച ചെറുമ്മല്‍ ഈശാനും ഫ്രാന്‍സിസ് എന്ന കഥാപാത്രം സംസാരിക്കുന്നത് തൃശ്ശൂര്‍ ഭാഷയാണ്.

കടാപ്പുറം മുതല്‍ സൗത്ത് കാനറ വരെ മമ്മൂട്ടി സംസാരിച്ച 15 നാടന്‍ഭാഷകള്‍

ജയരാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രം. ഫിലിപ്പോസ്(മൈക്ക്) എന്നായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ഇടുക്കി ഗ്രാമ്യഭാഷയാണ് ചിത്രത്തില്‍ മമ്മൂട്ടി സംസാരിക്കുന്നത്.

കടാപ്പുറം മുതല്‍ സൗത്ത് കാനറ വരെ മമ്മൂട്ടി സംസാരിച്ച 15 നാടന്‍ഭാഷകള്‍

ബ്ലസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തില്‍ ആലപ്പുഴ ഗ്രാമ്യഭാഷയാണ് മമ്മൂട്ടി സംസാരിക്കുന്നത്. മാധവന്‍ എന്നായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

കടാപ്പുറം മുതല്‍ സൗത്ത് കാനറ വരെ മമ്മൂട്ടി സംസാരിച്ച 15 നാടന്‍ഭാഷകള്‍

ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രത്തില്‍ കോട്ടയം ഗ്രാമ്യഭാഷയാണ് മമ്മൂട്ടി സംസാരിക്കുന്നത്.

കടാപ്പുറം മുതല്‍ സൗത്ത് കാനറ വരെ മമ്മൂട്ടി സംസാരിച്ച 15 നാടന്‍ഭാഷകള്‍

അമരത്തില്‍ കടപ്പുറം ഭാഷയാണ് മമ്മൂട്ടി സംസാരിക്കുന്നത്. ഭരതന്‍ സംവിധാനം ചെയ്ത ചിത്രം 1991ല്‍ പുറത്തിറങ്ങിയതാണ്.

കടാപ്പുറം മുതല്‍ സൗത്ത് കാനറ വരെ മമ്മൂട്ടി സംസാരിച്ച 15 നാടന്‍ഭാഷകള്‍

ഷാഫി സംവിധാനം ചെയ്ത ചട്ടമ്പി നാട്. കന്നട മലയാളമാണ് ചിത്രത്തില്‍ മമ്മൂട്ടി സംസാരിക്കുന്നത്.

കടാപ്പുറം മുതല്‍ സൗത്ത് കാനറ വരെ മമ്മൂട്ടി സംസാരിച്ച 15 നാടന്‍ഭാഷകള്‍

സലിം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കടയില്‍ കണ്ണൂര്‍ ഗ്രാഭാഷയാണ് മമ്മൂട്ടി സംസാരിക്കുന്നത്.

English summary
Dialects in Mammootty films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam