For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതൊരു വ്യാജപ്രചാരണമായിരുന്നു,സിനിമ ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ല, ഇടവേളയെ കുറിച്ച് ഗൗതമി

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗൗതമി നായർ. ദുൽഖർ സൽമാന്റെ നായികയായി 2012 ൽ പുറത്ത് ഇറങ്ങിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി വെള്ളിത്തിരയിൽ എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ നടി ശ്രദ്ധിക്കപ്പെടുകയായിരുന്നു. സെക്കൻഡ് ഷോ പ്രകടനം നടിക്ക് ഏറെ പ്രശസ്തി നേടി കൊടുത്തിരുന്നു. അതേവർഷം തന്നെ ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്സിലെ നടിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു. ചാപ്റ്റേഴ്സ്, കൂതറ എന്നിവയാണ് നടിയുടെ മറ്റ് ചിത്രങ്ങൾ. മേരി ആവാസ് സുനോയാണ് നടിയുടെ പുതിയ ചിത്രം. മഞ്ജു വാര്യർ- ജയസൂര്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗൗതമി വീണ്ടും സിനിമയിൽ എത്തുന്നത്. നടി സംവിധാനം ചെയ്യുന്ന ചിത്രമായ വൃത്തം അണിയറയിൽ ഒരുങ്ങുകയാണ്.

   Gauthami Nair


  ഇപ്പോഴിത സിനിമയിലെ ഇടവേളയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ അഭിനയം നിർത്തിയെന്നുള്ള വ്യാജ പ്രചരണത്തെ കുറിച്ചും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. ഗൗതമിയുടെ വാക്കുകൾ ഇങ്ങനെ'' മനപ്പൂര്‍വ്വമായി സിനിമയില്‍ നിന്നും ഇടവേളയെടുത്തതായിരുന്നില്ല. ഇനി അഭിനയിക്കില്ലെന്നോ, സിനിമ നിര്‍ത്തിയെന്നോ പറഞ്ഞിട്ടേയില്ല. വ്യാജപ്രചാരണമായിരുന്നു അത്. ഇനി ഞാന്‍ അഭിനയിക്കില്ലെന്നാണ് സിനിമാലോകത്തുള്ളവര്‍ പോലും കരുതിയത്. അഭിനയത്തില്‍ സജീവമല്ലാതിരുന്ന സമയം പഠനത്തിലായിരുന്നു ശ്രദ്ധ. എംഎസ് സി സൈക്കോളജിക്ക് ശേഷം പിഎച്ച്ഡി ചെയ്യുകയാണ് ഇപ്പോൾ.

  സായി പല്ലവി തന്റെ സിനിമ ഓഫർ നിരസിക്കണമെന്ന് പ്രാർത്ഥിച്ചു, നടിക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ചിരഞ്ജീവി

  നല്ല അവസരങ്ങള്‍ വന്നാല്‍ സ്വീകരിക്കാനായിരുന്നു തീരുമാനിച്ചത്. ഇടയ്ക്ക് ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അവസാനനിമിഷം മാറ്റുകയായിരുന്നു. അതിന് ശേഷമായാണ് മേരി ആവാസ് സുനോയിലേക്ക് വിളിച്ചത്. അത്ഭുതത്തോടെയായിരുന്നു ആ ലൊക്കേഷനിലേക്ക് പോയത്. 5 വര്‍ഷത്തിന് ശേഷം വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നതിന്റെ പരിഭ്രമമുണ്ടായിരുന്നുവെന്നും നടി പറയുന്നുണ്ട്. തിരിച്ച് മഞ്ജുവാര്യർ ചിത്രത്തിലായതിന്റെ സന്തോഷവും നടി പങ്കുവെയ്ക്കുന്നുണ്ട്. ''മഞ്ജു ചേച്ചിക്കൊപ്പമായിരുന്നു ആദ്യ ഷോട്ട്. നല്ല ടെന്‍ഷനുണ്ടായിരുന്നു ആ സമയത്ത്. ചേച്ചി ആ ടെന്‍ഷനൊക്കെ മാറ്റിത്തന്ന് എന്നെ കൂളാക്കുകയായിരുന്നു. റേഡിയോ ജോക്കിയായാണ് ചിത്രത്തില്‍ വേഷമിട്ടത്. രണ്ടാംവരവിലെ ആദ്യ ചിത്രം മഞ്ജു വാര്യര്‍ക്കൊപ്പമാണെന്നുള്ളത് വലിയ സന്തോഷമാണെന്നും ഗൗതമി കൂട്ടിച്ചേർത്തു.

  വലിയ സന്തോഷത്തിന് പിന്നാലെ നടി മിയയെ തേടി ഒരു ദുഃഖ വാർത്ത, ആദരാഞ്ജലി അർപ്പിച്ച് ആരാധകർ

  നടിയുടെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് നടി വിവാഹം കഴിച്ചിരിക്കുന്നത്. 2017 ൽ ആയിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. വിവാഹത്തെ കുറിച്ചും താരം പറയുന്നുണ്ട്. ''സെക്കന്‍ഡ് ഷോ മുതല്‍ ശ്രീനാഥും ഗൗതമിയും തമ്മില്‍ പരിചയമുണ്ട്. പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്നവരാണെന്ന് മനസ്സിലാക്കിയതിന് ശേഷമായിരുന്നു വിവാഹിതരാവാന്‍ തീരുമാനിച്ചത്. വൃത്തം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഒരുവീട്ടില്‍ 2 സംവിധായകര്‍ എന്ന ചിന്തയൊന്നുമില്ലായിരുന്നു. നൃത്തത്തിന്റെ കുറച്ച് ഭാഗം ഇനി ചിത്രീകരിക്കാനുണ്ട്. ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്നും താരം പറയുന്നു''.

  രുക്മിണിയമ്മയ്ക്ക് വാക്ക് നല്‍കി മോഹന്‍ലാല്‍, വീഡിയോ കാണാം l Mohanlal l Rugmini Amma

  ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു, പിന്നീട് ഡിലീറ്റ് ചെയ്തു, കാരണം വെളിപ്പെടുത്തി കിഷേർ സത്യ

  സൈക്കോളജി പഠനത്തിനെ കുറിച്ചും നടി പറയുന്നുണ്ട്. ''ഒരുപാട് ഇഷ്ടത്തോടെയാണ് ക്ലിനിക്കല്‍ സൈക്കോളജി പഠിച്ചത്. ആളുകളുടെ മനസ്സിലിരുപ്പൊക്കെ ഇപ്പോള്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഊളമ്പാറയിലെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഇന്റേണ്‍ഷിപ്പ്. അവിടത്തെ അനുഭവങ്ങള്‍ ജീവിതം മാറാന്‍ സഹായിച്ചു. വിവാഹത്തിന് മുന്‍പ് എങ്ങനെയായിരുന്നോ അതേ പോലെ തന്നെയാണ് വിവാഹ ശേഷമുള്ള ജീവിതവും. സ്വഭാവത്തിലും മാറ്റമില്ലെന്നും ഗൗതമി കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

  Read more about: gauthami nair
  English summary
  Diamond Necklace Actress Gauthami Nair Opens Up Her Acting brak
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X