twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാരെ അറിയാമോ? ആ നടിമാര്‍ ഇവരാണ്! കാണൂ

    By Prashant V R
    |

    ബോളിവുഡില്‍ അഭിനയിക്കാനായി താല്‍പര്യം കാണിക്കാറുളളവരാണ് മിക്ക താരങ്ങളും. ചെറിയ വേഷങ്ങളില്‍ തുടങ്ങി ബോളിവുഡ് കീഴടക്കിയ താരങ്ങളും ഏറെയാണ്. തെന്നിന്ത്യയില്‍ നിന്നും നിരവധി അഭിനേതാക്കള്‍ ബോളിവുഡില്‍ തിളങ്ങിയവരാണ്. മമ്മൂട്ടി,മോഹന്‍ലാല്‍,രജനീകാന്ത്,കമല്‍ഹാസന്‍,ചിരഞ്ജീവി തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ബോളിവുഡില്‍ സിനിമകള്‍ ചെയ്തിരുന്നു.

    96 നിര്‍മ്മാതാവിനെ കുരുക്കിലാക്കി നടിഗര്‍ സംഘം! പണം നല്‍കാത്തവര്‍ക്കൊപ്പം സഹകരിക്കണ്ടെന്ന് സംഘടന96 നിര്‍മ്മാതാവിനെ കുരുക്കിലാക്കി നടിഗര്‍ സംഘം! പണം നല്‍കാത്തവര്‍ക്കൊപ്പം സഹകരിക്കണ്ടെന്ന് സംഘടന

    തെന്നിന്ത്യയില്‍ നിന്നെത്തുന്ന താരങ്ങള്‍ക്ക് എപ്പോഴും മികച്ച സ്വീകരണം ബോളിവുഡ് സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചായിരുന്നു ഇവിടെ നിന്നും കൂടുതല്‍ താരങ്ങള്‍ ബോളിവുഡിലേക്ക് എത്തിയിരുന്നത്. ബോളിവുഡില്‍ തിളങ്ങിയ നായികമാരില്‍ അധികവും തെന്നിന്ത്യയുമായി ബന്ധമുളളവരായിരുന്നു. എന്നാല്‍ ഈ നടിമാര്‍ ആരൊക്കെയാണെന്ന് അധിക പേര്‍ക്കും അറിയാത്തൊരു കാര്യമാണ്. തെന്നിന്ത്യയുമായി ബന്ധമുളള ചില ബോളിവുഡ് താരസുന്ദരിമാരെക്കുറിച്ചറിയാം..തുടര്‍ന്ന് വായിക്കൂ...

    ഐശ്വര്യ റായ്

    ഐശ്വര്യ റായ്

    മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്‍ തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാരില്‍ ഒരാളാണ്. കര്‍ണാടകയിലെ മാംഗളൂരിലാണ് ഐശ്വര്യയുടെ കുടുംബവേരുകളുളളത്. 1973 നവംബര്‍ ഒന്നിന് മാംഗളൂര്‍ വെച്ചായിരുന്നു ഐശ്വര്യ ജനിച്ചത്.കൃഷ്ണരാജ് റായ്, വൃന്ദ റായ് എന്നിവരാണ് ഐശ്വര്യയുടെ മാതാപിതാക്കള്‍. ഐശ്വര്യയുടെ ചെറുപ്പകാലത്ത് തന്നെ കുടുംബം മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. മണിരത്‌നത്തിന്റെ ഇരുവറിലൂടെ സിനിമയിലെത്തിയ നടി ഓര്‍ പ്യാര്‍ ഹോ ഗയ എന്നി ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡിലെത്തിയിരുന്നത്.

    ദീപിക പദുകോണ്‍

    ദീപിക പദുകോണ്‍

    ബോളിവുഡ് താരസുന്ദരി ദീപികാ പദുകോണും കര്‍ണാടകയില്‍ നിന്നുളള നടിയാണ്. കര്‍ണാടകത്തിലെ മാംഗ്ലൂരില്‍ തന്നെയാണ് ദീപികയുടെ കുടംബവേരുകളുളളത്. മുന്‍ ബാഡ്മിന്റണ്‍ താരം പ്രകാശ് പദുകോണിന്റെ മകളായ ദീപിക 2006ല്‍ ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു തുടങ്ങിയിരുന്നത്. ആ വര്‍ഷം തന്നെ ഷാരുഖ് ഖാന്റെ ഓംശാന്തി ഓശാന എന്നി ചിത്രത്തിലൂടെ നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.

    വിദ്യാ ബാലന്‍

    വിദ്യാ ബാലന്‍

    വിദ്യാ ബാലന്‍ മലയാളി ആണെന്ന കാര്യം അധികപേര്ക്കും അറിയാവുന്ന കാര്യമാണ് പാലക്കാട് ഒറ്റപ്പാലമാണ് വിദ്യയുടെ സ്വദേശം. ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യ അരങ്ങേറിയത്. എന്നാല്‍ ചിത്രം റിലീസ് ചെയ്തിരുന്നില്ല. ഉപരിപഠനത്തിനായി മുംബൈയില്‍ എത്തിയപ്പോഴായിരുന്നു നടിക്ക് ബോളിവുഡില്‍ അവസരം ലഭിച്ചിരുന്നത്. പരിണീത എന്ന ചിത്രമായിരുന്നു വിദ്യയ്ക്ക് ബോളിവുഡില്‍ വഴിത്തിരിവായി മാറിയിരുന്ന സിനിമ.

    തബു

    തബു

    ഹൈദരാബാദാണ് നടി തബുവിന്റെ സ്വദേശം, ഹൈദരാബാദില്‍ ജമാല്‍ ഹാഷ്മി, റിസ്വാന ദമ്പതികളുടെ മകളായിട്ടായിരുന്നു ജനനം. 1983ലായിരുന്നു ഉപരിപഠനത്തിന്റെ ഭാഗമായി തബു മുംബൈയില്‍ എത്തിയിരുന്നത്. 1985ല്‍ നടി ബോളിവുഡില്‍ തന്റെ ആദ്യ സിനിമയില്‍
    അഭിനയിച്ചു.

    അസിന്‍

    അസിന്‍

    തെന്നിന്ത്യയില്‍നിന്നും ബോളിവുഡില്‍ എത്തിയ നായികയാണ് അസിന്‍. കൊച്ചി ആയിരുന്നു അസിന്റെ സ്വദേശം. ആമിര്‍ ഖാന്റെ ഗജിനി എന്ന ചിത്രത്തിലൂടെയായിരുന്നു അസിന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറച്ചിരുന്നത്. തുടര്‍ന്ന് റെഡി,ഹൗസ്ഫുള്‍ 2, ബോല്‍ ബച്ചന്‍ തുടങ്ങിയ വിജയചിത്രങ്ങളിലൂടെ നടി ബോളിവുഡില്‍ തിളങ്ങിയിരുന്നു.

    ജെനീലിയ

    ജെനീലിയ

    തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും ഒരേസമയം തിളങ്ങിയ നായികയായിരുന്നു ജെനീലിയ ഡിസൂസ. മുംബൈയില്‍ ജനിച്ച ജെനീലിയയുടെ കുടുംബവേരുകളുളളത് കര്‍ണാടകയിലെ മാംഗളൂരിലാണ്. കൊങ്കണിയാണ് ജെനീലിയയുടെ മാതൃഭാഷ. തുജ്‌സേ മേരി കസം എന്ന ചിത്രത്തിലൂടെയായിരുന്നു നടി ബോളിവുഡില്‍ എത്തിയിരുന്നത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു.

    രേഖ

    രേഖ

    ബോളിവുഡിലെ പഴയകാല നടി രേഖ തമിഴ്‌നാട് സ്വദേശിനിയാണ്. ചെന്നൈയിലായിരുന്നു നടിയുടെ ജനനം. തമിഴ് നടന്‍ ജെമിനി ഗണേഷന്റെയും തെലുങ്ക് നടി പുഷ്പവല്ലിയുടെയും മകളായിട്ടായിരുന്നു രേഖ ജനിച്ചത്. പിതാവിനു വഴിയെ ആയിരുന്നു മകളും സിനിമാ ലോകത്തേക്ക് എത്തിയിരുന്നത്. ബാലതാരമായി സിനിമകളില്‍ തിളങ്ങിയ ശേഷമായിരുന്നു നടി ബോളിവുഡിലേക്ക് എത്തിയിരുന്നത്.

    ഹേമ മാലിനി

    ഹേമ മാലിനി

    ബോളിവുഡ് നടി ഹേമമാലിനി തമിഴ്‌നാട് സ്വദേശിനിയാണ്. 1948ല്‍ തമിഴ്‌നാട്ടിലെ അമ്മന്‍കുടിയിലായിരുന്നു നടിയുടെ ജനനം. 1961ല്‍ ഇതു സത്യം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് സപ്‌നോ കാ സൗദാഗര്‍ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. 150ലധികം സിനിമകളിലായിരുന്നു നടി ബോളിവുഡില്‍ അഭിനയിച്ചിരുന്നത്.

    സോഷ്യല്‍ മീഡിയയില്‍ നിന്നും മുറിവേറ്റ ആ സംഭവം! തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മിസോഷ്യല്‍ മീഡിയയില്‍ നിന്നും മുറിവേറ്റ ആ സംഭവം! തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

    ആസിഫ് അലിയ്ക്ക് നായികയായി ഐശ്വര്യ ലക്ഷ്മി! വിജയ് സൂപ്പറും പൗര്‍ണമിയും ടീസര്‍! കാണൂആസിഫ് അലിയ്ക്ക് നായികയായി ഐശ്വര്യ ലക്ഷ്മി! വിജയ് സൂപ്പറും പൗര്‍ണമിയും ടീസര്‍! കാണൂ

    English summary
    These Bollywood Actresses Are South Indians
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X