»   » സൗന്ദര്യമുണ്ട്, കഴിവുണ്ട്.. ദിലീപ് മകളെ അഭിനയിപ്പിക്കുമോ.. മോഹന്‍ലാലോ ജയറാമോ തയ്യാറാവുമോ ?

സൗന്ദര്യമുണ്ട്, കഴിവുണ്ട്.. ദിലീപ് മകളെ അഭിനയിപ്പിക്കുമോ.. മോഹന്‍ലാലോ ജയറാമോ തയ്യാറാവുമോ ?

By: Rohini
Subscribe to Filmibeat Malayalam

സിനിമയും ഇപ്പോള്‍ ഒരു പാരമ്പര്യ തൊഴില്‍ മേഖലയായിരിയ്ക്കുന്നു. അഭിനയ രംഗത്തും സംവിധാന രംഗത്തുമൊക്കെ പാരമ്പര്യം പിന്തുടര്‍ന്ന് അടുത്ത തലമുറക്കാരും എത്തിക്കഴിഞ്ഞു. പലരും വിജയം കണ്ടു.

മോഹന്‍ലാലിനൊപ്പം മകള്‍ വിസ്മയ; ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു

വന്നവരില്‍ ഭൂരിഭാഗവും ആണ്‍മക്കളാണ്. പ്രത്യേകിച്ചും മലയാള സിനിമയില്‍. അതെന്ത് കൊണ്ട് പെണ്‍ മക്കള്‍ അത്ര സജീവമാകുന്നില്ല. മലയാളത്തിലെ മുന്‍നിര താരങ്ങളുടെ പ്രിയ പുത്രിമാരൊക്കെ സിനിമയില്‍ നിന്ന് അകലം പാലിക്കുന്നു.

ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ വളര്‍ന്ന് സുന്ദരിയായല്ലോ.. ഇനി അഭിനയിക്കുമോ..?

സൗന്ദര്യമുള്ള താരപുത്രിമാര്‍.. തീര്‍ച്ചയായും അച്ഛന്റെയും അമ്മയുടെയും കലാവാസനയും ലഭിച്ചിട്ടുണ്ടാവും. എന്നിട്ടും എന്ത് കൊണ്ട് ഇവര്‍ അഭിനയിക്കുന്നില്ല. ഈ താരപുത്രികളില്‍ ആരെങ്കിലും നായികയായി കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് നോക്കൂ..

വിസ്മയ മോഹന്‍ലാല്‍

അങ്ങനെ ഒന്ന് സംഭവിച്ചാല്‍ കേരളക്കര ആഘോഷത്തോടെ വിസ്മയ മോഹന്‍ലാലിനെ വരവേല്‍ക്കും. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് മകന്‍ പ്രണവ് അഭിനയിക്കാം എന്ന് സമ്മതിച്ചത്. എന്നാല്‍ വിസ്മയയ്ക്ക് അങ്ങനെ ഒരു മോഹം പോലുമില്ല. മക്കളുടെ താത്പര്യമാണ് എപ്പോഴും പ്രധാനമെന്ന് മോഹന്‍ലാല്‍ പറയുന്നു.

മാളവിക ജയറാം

ചക്കി എന്ന് വിളിയ്ക്കുന്ന മാളവിക.. ജയറാമിന്റെയും പാര്‍വ്വതിയുടെയും മകളായിട്ടും മാളവികയ്ക്ക് അഭിനയ മോഹമില്ലെന്ന് പറഞ്ഞാല്‍ അത് കൗതുകമാണ്. അച്ഛനും അമ്മയും മാത്രമല്ല, സഹോദരന്‍ കാളിദാസും ഇപ്പോള്‍ സിനിമയില്‍ സജീവമാകുന്നു. അഭിനയ മേഖലയോട് മാളവികയ്ക്ക് താത്പര്യമില്ല എന്നാണ് കേട്ടത്.

മീനാക്ഷി ദിലീപ്

മീനാക്ഷി ദിലീപ് അഭിനയിച്ചാല്‍ അത് മലയാള സിനിമാ ലോകത്തെ സെന്‍സേഷണല്‍ വാര്‍ത്തയായിരിയ്ക്കും. എന്നാല്‍ തീര്‍ച്ചയായും മീനാക്ഷി അഭിനയ രംഗത്ത് എത്തില്ല എന്ന് ആരാധകര്‍ക്കറിയാം. ഭാര്യ സിനിമയില്‍ അഭിനയിക്കുന്നത് താത്പര്യമില്ല എന്ന് പറഞ്ഞ ദിലീപ് മകളെ അഭിനയിപ്പിക്കാന്‍ വിടുമോ...

കല്യാണി പ്രിയദര്‍ശന്‍

നടി ലിസിയുടെയും സംവിധായകന്‍ പ്രിയദര്‍ശന്റെയും മകളാണ് കല്യാണി പ്രിയദര്‍ശന്‍. ഈ കൂട്ടത്തില്‍ അല്പമെങ്കിലും നായികയാകാനുള്ള സാധ്യതയുള്ളത് കല്യാണി പ്രിയദര്‍ശനാണ്. വിക്രം നായകനായ ഇരുമുഖന്‍ എന്ന ചിത്രത്തിന്റെ ആര്‍ട്ട് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കല്യാണി.

ലക്ഷ്മി സുരേഷ്

സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ലക്ഷ്മി സുരേഷ് ഗോപി. സിനിമാ അഭിനയ രംഗത്തേക്ക് മകന്‍ ഗോകുല്‍ സുരേഷ് എത്തിക്കഴിഞ്ഞു. മകളും സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും അഭിനയ രംഗത്തല്ല. ഒരു ഇംഗ്ലീഷ് ചിത്രത്തിന് പാട്ട് എഴുതിക്കൊണ്ടായിരുന്നു ലക്ഷ്മി സുരേഷിന്റെ അരങ്ങേറ്റം. അഭിനയ രംഗത്ത് എത്തുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Did you wish that this star kids to enter film industry?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam