»   » ക്വീന്‍ സിനിമയില്‍ കണ്ട് കൈയടിച്ച ആ രംഗത്തിന് പിന്നിലൊരു സത്യമുണ്ട്! വെളിപ്പെടുത്തലുമായി സംവിധായകന്‍

ക്വീന്‍ സിനിമയില്‍ കണ്ട് കൈയടിച്ച ആ രംഗത്തിന് പിന്നിലൊരു സത്യമുണ്ട്! വെളിപ്പെടുത്തലുമായി സംവിധായകന്‍

Written By:
Subscribe to Filmibeat Malayalam

കോളേജ് പശ്ചാതലത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമയാണ് ക്വീന്‍. ബിഗ് ബജറ്റ് സിനിമകള്‍ മത്സരം കൂട്ടുന്ന കാലത്ത് ചെറിയൊരു കൂട്ടായ്മയില്‍ നിന്നും പിറന്ന സിനിമയായിരുന്നു ക്വീന്‍. നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയത് സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ താരങ്ങളും പുതുമുഖങ്ങളായിരുന്നു.

സംവിധായകൻ തന്നെയാണ് സിനിമയുടെ രാജാവ്..! എബ്രിഡ് മാജിക് വീണ്ടും..! ശൈലന്റെ റിവ്യൂ!!


മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരായ പിള്ളേരുടെ കഥയാണ് സിനിമയിലൂടെ പറഞ്ഞത്. അതിനാല്‍ സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയത് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. തിയറ്ററുകളില്‍ നിന്നും സിനിമയ്ക്ക് മോശമില്ലാത്ത പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തില്‍ സലീം കുമാര്‍ അവതരിപ്പിച്ച വക്കീല്‍ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സിനിമയിലെ ഒരു രംഗം യഥാര്‍ത്ഥത്തില്‍ സംഭവിച്ച കഥയാണെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്..


സംവിധായകന്‍ പറയുന്നതിങ്ങനെ..

മെക്കാനിക്കല്‍ ബ്രാഞ്ച് അടിസ്ഥാനമാക്കി ചെയ്യുന്ന ചിത്രമായതിനാല്‍, മെക്കാനിക്കലുമായി ബന്ധമുള്ള എന്തെങ്കിലും ഇന്റര്‍വെല്‍ പഞ്ച് ചിത്രത്തില്‍ കൊണ്ടുവരണമെന്നു ഞങ്ങള്‍ക്ക് അഗ്രഹമുണ്ടായിരുന്നു... എന്നാല്‍ അതൊരു ത്രില്ലര്‍ തരത്തിലുള്ളതാവരുത് മറിച്ചു, ചിത്രത്തില്‍ പറയുന്നത് പോലെ തന്നെ ഏറ്റവും മോശം ഭൂതകാലമുള്ളവര്‍ ആയിരിക്കും ഏറ്റവും നല്ല ഭാവി സൃഷ്ടിക്കുന്നത്... എന്ന തരത്തില്‍ ചിത്രത്തിലൂടെ നന്മയുള്ള ഒരു രംഗമാവണം നല്‍കേണ്ടത് എന്നും ഞങ്ങള്‍ ആഗ്രഹിച്ചു. അതുകൊണ്ടൊക്കെയാകണം വളരെ യാദൃഷിചികവും ദൈവാനുഗ്രഹവുമായി ഞാന്‍ മനസ്സിലാഗ്രഹിച്ചതുപോലൊരു രംഗം കൊണ്ട് വരാന്‍ സാധിച്ചു. എലീസ എന്ന ശാരീരിക വൈകല്യമുള്ള കഥാപാത്രത്തിനു ഒരു വീല്‍ ചെയറിന്റെ സഹായത്തോടെ സഞ്ചരിക്കാനുള്ള ഒരു സംവിധാനം കോളേജില്‍ ഉഴപ്പന്‍ പട്ടം ലഭിച്ച നമ്മുടെ നായക കഥാപാത്രങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുന്നതായിരുന്നു ആ രംഗം...


ക്വീന്‍ സിനിമയിലെ ആ രംഗം..

ക്വീന്‍ എന്ന സിനിമയുടെ കഥാഗതിയെ തന്നെ മറ്റൊരു ഇമോഷണല്‍ ഫീലിലേക്ക് നയിക്കാന്‍ ആ സീനിനായി എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അതിനു പിന്നിലൊരു കഥയുണ്ട്... ജീവിതത്തില്‍ ചിലപ്പോള്‍ വന്നു ചേരുന്ന ദൈവത്തിന്റെ കൈ പോലൊരു സംഭവ കഥ. ക്വീന്‍ ന്റെ ചിത്രീകരണ വേളയില്‍ തൃശ്ശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജില്‍ വെച്ച് നോട്ടീസ് ബോര്‍ഡില്‍ കണ്ടൊരു വാര്‍ത്തയാണ് സത്യത്തില്‍ ഇത്തരമൊരു രംഗത്തിനു കാരണമായത്. അതേ കോളേജില്‍ പഠിച്ച കുറച്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ക്വീന്‍ നില്‍ കാണിച്ചതിന് സമാനമായ ഒരു വീല്‍ ചെയറിനെ പറ്റി ഒരു പത്രത്തില്‍ വന്ന വാര്‍ത്തയായിരുന്നു അത്. ഈ വാര്‍ത്ത കണ്ടപ്പോള്‍ മുതല്‍ അതിനു പിന്നിലുള്ളവരെ ഒന്ന് കാണാമെന്നുണ്ടായിരുന്നു. അങ്ങനെ അന്വേഷിച്ചു അവരെ കണ്ടെത്തുകയും, അവരുമായുള്ള സംഭാഷണങ്ങളിലൂടെ അവരുടെ കാര്യങ്ങള്‍ മനസ്സിലാക്കുകയും, അവരുടെ ലാബ് സന്ദര്‍ശിക്കുകയും ചെയ്തു.


കഥ വീണ്ടും തുടരും

ഡോണ്‍, സൂരജ് എന്ന വിദ്യാര്‍ത്ഥികളായിരുന്നു അതിനു മുന്‍കൈ എടുത്തത്. അവര്‍ നിര്‍മ്മിച്ച വീല്‍ ചെയര്‍ കണ്ടപ്പോള്‍ എനിക്ക് വളരെ ആകാംഷയായി... അതിനു ശേഷം ഞാന്‍ സിനിമയിലെ ചില സന്ദര്‍ഭങ്ങള്‍ അവര്‍ക്ക് പറഞ്ഞ് കൊടുത്തു. സിനിമാറ്റിക് ആയി കാണിക്കുന്നതിനേക്കാള്‍ ഇത്തരത്തിലൊരു രംഗം റിയലിസ്റ്റിക്കായി എങ്ങനെ കാണിക്കാമെന്ന എന്റെ ആശങ്ക ഞാന്‍ അവരുമായി പങ്കുവെച്ചു. നമ്മുടെ സിനിമയിലെ കഥാപാത്രങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ചതായി കാണിക്കുമ്പോള്‍ പ്രേക്ഷകന് കല്ലുകടി തോന്നാതിരിക്കാനായിരുന്നു ഞാന്‍ അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചത്. അങ്ങനെ എന്റെ മനസ്സില്‍ കണ്ടതുപോലെ ഒരു രംഗം ചിത്രീകരിക്കാന്‍ സാധിച്ചത്, ആ വീല്‍ ചെയര്‍ നിര്‍മ്മിച്ച ഈ രണ്ട് പ്രതിഭകളുടെ കഷ്ടപ്പാടിന്റെ കൂടി ഫലമാണ്. നമ്മുടെ സിനിമയ്ക്ക് ലഭിച്ച വലിയൊരു ഭാഗ്യം തന്നെയായിരുന്നു ഡോണും, സൂരജ്ഉം,.. പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാര്‍ക്ക് ഒരു പ്രോത്സാഹനവും പ്രചോദനവുമാണ് ഈ യുവാക്കള്‍. അവരിപ്പോള്‍ പുതിയ കമ്പനി തുടങ്ങിയെന്നു അറിഞ്ഞു.. നിങ്ങളുടെ ജോലിയില്‍ ഒരു നന്മയുണ്ട് അതുകൊണ്ട് തന്നെ വലിയൊരു വിജയമാവട്ടെ... ഇനിയും ഒരുപാട് മുന്‍പോട്ടു പോകുവാന്‍ സാധിക്കട്ടെ.. എല്ലാവിധ ആശംസകളും.. കഥ വീണ്ടും തുടരും എന്നും പറഞ്ഞാണ് സംവിധായകന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.


ക്വീന്‍

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമയ്ക്ക് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് ഗിന്നസ്, വിനോദ് കേദര്‍മംഗലം, വിഷ്ണു കൂവക്കാട്ടില്‍, എം കാര്‍ത്തികേയന്‍, ഭാവന, മൂസി, സൂരജ്, സാനിയ അയ്യപ്പന്‍, സലീം കുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ സലീം കുമാറിന്റെ അഡ്വ. മുകുന്ദന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയിലെ മികച്ച വക്കീല്‍ വേഷങ്ങളിലൊന്ന് ഇതാണെന്നായിരുന്നു പ്രേക്ഷകര്‍ പറയുന്നത്.


പ്രതീക്ഷയൊന്നുമില്ലാതെ വിരസമായി തുടങ്ങി കത്തിക്കയറി ഞെട്ടിപ്പിക്കുന്നു 'ഇര'.. ശൈലന്റെ റിവ്യൂ!

English summary
Dijo Jose Antony revealed real story of Queen movie scene

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X