For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ ഓഡിഷനുകളില്‍ തട്ടിപ്പോ? ക്വീന്‍ താരങ്ങളുടെ വീഡിയോ പുറത്ത് വിട്ട് ചലഞ്ചുമായി സംവിധായകന്‍!

  |

  സംവിധായകന്‍ മുതല്‍ സിനിമയില്‍ അഭിനയിച്ചവരെല്ലാം പുതുമുഖങ്ങളായിരുന്നിട്ടും കഴിഞ്ഞ വര്‍ഷം റിലീസിനെത്തി ഹിറ്റായി മാറിയ സിനിമയാണ് ക്വീന്‍. നവാഗതരുടെ പരീക്ഷണമാണെങ്കിലും മലയാള സിനിമാപ്രേമികളുടെ ഭാഗത്ത് നിന്നുള്ള പൂര്‍ണ പിന്തുണ ക്വീനിനെ ഉയരങ്ങളിലേക്കായിരുന്നു എത്തിച്ചത്. ബിഗ് ബജറ്റോ താരമൂല്യമോ ഇല്ലെങ്കിലും ക്വീന്‍ പ്രേക്ഷകരെ സ്വാധീനിച്ചത് പലവിധത്തിലാണ്.

  2018 ജനുവരി പന്ത്രണ്ടിനായിരുന്നു ഡിജോ ജോസ് ആന്റണി സംവിധാനത്തില്‍ ക്വീന്‍ റിലീസിനെത്തുന്നത്. അടുത്തിടെ ക്വീന്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ ആഘേഷം സംവിധായകന്‍ തന്നെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ മേക്കിംഗ് വീഡിയോയും താരങ്ങളുടെ ഓഡിഷന്‍ വീഡിയോയും സംവിധായകന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

   ആക്ഷനെ കുറിച്ച് ഡിജോ പറയുന്നതിങ്ങനെ..

  ആക്ഷനെ കുറിച്ച് ഡിജോ പറയുന്നതിങ്ങനെ..

  സിനിമ കണ്ടു തുടങ്ങിയ കാലം മുതല്‍ ആക്ഷന്‍ രംഗങ്ങളോട് വല്ലാത്ത അടുപ്പമാണ്. സ്റ്റണ്ട് സീനുകള്‍ക്ക് ഭാഷയുടെ വേര്‍തിരിവുകള്‍ ഇല്ലാത്തതു കൊണ്ട് തന്നെ ആ ഇഷ്ടത്തിന് പരിമിതികള്‍ ഇല്ലായിരുന്നു. റിയലിസ്റ്റിക് ആയ സ്റ്റണ്ട് സീനുകളോടാണ് കൂടുതല്‍ ഇഷ്ടം. ആദ്യ ചിത്രമായ 'ക്വീന്‍' ചെയ്തപ്പോഴും സ്റ്റണ്ട് സീന്‍ സ്വന്തമായി കൊറിയോഗ്രാഫി ചെയ്യാന്‍ ശ്രമിച്ചതും അതുകൊണ്ട് തന്നെയായിരുന്നു. ഈ വിഷയത്തില്‍ അഗാഥമായ അറിവ് ഇല്ലായിരുന്നിട്ടും അത്തരമൊരു പരീക്ഷണത്തിന് ഞാന്‍ തയ്യാറായത് ഒരു ആത്മവിശ്വാസത്തിന്റെ പുറത്തായിരുന്നു. ക്വീനിലെ കൂട്ടായ്മയായിരുന്നു എനിക്ക് അതിനു കരുത്തേകിയത്. സിനിമ റിലീസായി ഒരു വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ മേക്കിങ് വീഡിയോ പങ്കുവെയ്ക്കുകയാണ്. വളരെ ലൈവായി തന്നെ ചിത്രീകരിച്ച രംഗങ്ങളാണ്. എല്ലാവരും കാണണം, സപ്പോര്‍ട്ട് ചെയ്യണം. എന്നും ഡിജോ പറയുന്നു.

   ഓഡീഷന്‍ വീഡിയോ

  ഓഡീഷന്‍ വീഡിയോ

  2018 ജനുവരി 12 ന് ഒരുപിടി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ക്വീന്‍ നിങ്ങളുടെ മുന്പിലേക്കെത്തി. ഏകദേശം 2000 പേരോളം പങ്കെടുത്ത ഒഡീഷനില്‍ നിന്നും ഞങ്ങള്‍ പ്രധാന വേഷത്തിലേക്ക് തിരഞ്ഞെടുത്ത ഇവരെല്ലാം സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തോടൊപ്പം കഴിവും ഒത്തു ചേര്‍ന്നവരായിരുന്നു. അതുകൊണ്ട് തന്നെ അവരില്‍ എല്ലാവര്‍ക്കും തന്നെ ഒരുപാട് സിനിമകളുടെ ഭാഗമാകുവാന്‍ പിന്നീട് സാധിച്ചു. ക്വീന്‍ റിലീസ് സമയത്ത് തന്നെ പലരും പല തരത്തിലുള്ള ആശങ്കകള്‍ പങ്കു വെച്ചിരുന്നു. ഒഡീഷന്‍ ജെനുവിനായിരുന്നോ എന്ന തരത്തിലുള്ള ചില ചോദ്യങ്ങളും പലരില്‍ നിന്നും ഉയര്‍ന്നിരുന്നു.

  1 ഇയര്‍ ചലഞ്ച്

  ആയതിനാല്‍ ഒഡീഷന്‍ സമയത്ത് ഞങ്ങള്‍ ഷൂട്ട് ചെയ്ത ചില രംഗങ്ങള്‍ കോര്‍ത്തിണക്കി ഒരു ഒഡീഷന്‍ ഡയറി നിങ്ങള്‍ക്ക് മുന്‍പിലേക്ക് അവതരിപ്പിക്കുകയാണ്. #10YearsChallenge പോലെ ഒരു #1YearChallenge ആയി തന്നെ പല കൗതുകകരമായ ചോദ്യങ്ങളുടെയും ഉത്തരം ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. ഒരു വര്‍ഷം മുന്‍പേ ക്വീനിലൂടെ നിങ്ങള്‍ക്ക് മുന്‍പിലെത്തിയ ഇവരെല്ലാം അന്ന് എങ്ങനെയായിരുന്നു എന്നറിയാനുള്ള ഒരു കൗതുകം പ്രേക്ഷനുണ്ടാകും. പലപ്പോഴും അത് വ്യക്തമാക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉചിതമായ സമയമാണെന്ന് തോന്നിയത് കൊണ്ട് പൊടി തട്ടിയെടുത്ത ആ ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടി നിങ്ങളെ ക്ഷണിക്കുകയാണ്. കാണുക.

  ക്വീന്‍

  ക്വീന്‍

  നവാഗതനായിരുന്ന ഡിജോ ജോസ് ആന്റണി ആദ്യമായി സംവിധായകനായപ്പോള്‍ തിരഞ്ഞെടുത്തതും പുതുമുഖങ്ങളെയായിരുന്നു. സിനിമ പോലൊരു വലിയ വാണിജ്യ മേഖലയെ അനായാസം കൈകാര്യം ചെയ്യാന്‍ ഡിജോയ്ക്ക് കഴിഞ്ഞിരുന്നു. 2018 ജനുവരിയിലെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു ഈ ചിത്രം. ആദ്യ സിനിമ തന്നെ ഹിറ്റായതോടെ സിനിമയില്‍ അഭിനയിച്ച താരങ്ങളും സംവിധായകനും ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്താം ക്ലാസുകാരിയായ സാനിയ ഇയ്യപ്പനായിരുന്നു ക്വീനില്‍ നായികയായെത്തിയത്.

   ചിന്നുവിന്റെ മാസ്

  ചിന്നുവിന്റെ മാസ്

  സാനിയ ഇയ്യപ്പന്‍ അവതരിപ്പിച്ച ചിന്നു എന്ന വേഷമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. അക്കാലത്ത് ട്രോളന്മാരുടെ പ്രധാനപ്പെട്ട ഇരയായിരുന്നു ചിന്നു. ഇത് സാനിയയുടെ കരിയറിന് വലിയ അനുഗ്രഹമാവുകയായിരുന്നു. ക്വീനിന് ശേഷം ജയസൂര്യയുടെ പ്രേതം 2 എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷം അവതരിപ്പിച്ചത് സാനിയ ആയിരുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലും സാനിയ അഭിനയിക്കുന്നുണ്ട്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലാണ് സാനിയ അഭിനയിക്കുന്നതെന്നാണ് സൂചന.

  English summary
  Dijo Jose Antony shares Queen movie making video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X