For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു, പ്രതിസന്ധികളെ കുറിച്ച് ദിലീപും കാവ്യയും

  |

  തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ദിലീപ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഫാൻസ് ലിസ്റ്റിലുണ്ട്. എല്ലാവർക്കും ദിലീപേട്ടനാണ്. നടനെ പോലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. താരകുടുംബത്തിലെ ചെറിയ വിശേഷങ്ങൾ പോലും വലിയ വാർത്തയാവാറുണ്ട്. കാവ്യയും ദിലീപും സോഷ്യൽ മീഡിയയിൽ സജീവമല്ല. എങ്കിലും വളരെ വേഗത്തിലാണ് ഇവരുടെ വിശേഷങ്ങൾ വൈറൽ ആവുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് കാവ്യ. ഇപ്പോൾ മകൾ മഹാലക്ഷ്മിയെ ചുറ്റിപ്പറ്റിയാണ് നടിയുട‍െ ജിവിതം.

  ആമീർ ഖാനും യുവ നടി ഫാത്തിമ സനയുമായുള്ള ബന്ധം മകൾക്കും അറിയാം, ഇറയുടെ വാക്കുകൾ ചർച്ചയാവുന്നു

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വനിതയ്ക്ക് നൽകിയ അഭിമുഖമാണ്. ഏറെ നാളുകൾക്ക് ശേഷമാണ് ദിലീപും കുടുംബവും ഒരു മാധ്യമത്തിന് മുന്നിൽ തങ്ങളുടെ വിശേഷവുമായി എത്തുന്നത്. സിനിമയെ വെല്ലുന്ന സംഭവങ്ങളാണ നടന്റെ ജീവിതത്തിൽ നടന്നത്. ഇപ്പോഴിത ആ വെല്ലുവിളി നിറഞ്ഞ സമയത്തെ കുറിച്ച് മനസ് തുറക്കുകയാണ് ദിലീപും കാവ്യയും. സത്യം തെളിയുന്ന ദിനത്തിനായുള്ള കാത്തിരിപ്പിലാണെന്നും മാനസികനില തെറ്റാതെ അതുവരെ ഉണ്ടാവണമെന്നാണ് ഇപ്പോൾ പ്രാര്‍ത്ഥിക്കുന്നതെന്നും നടൻ പറയുന്നു. ആ സമയത്ത് നേരിട്ട മാനസിക സമ്മർദ്ദത്തെ കുറിച്ച് കാവ്യയും മനസ് തുറക്കുന്നുണ്ട്.

  അല്ലുവിന്‌റെ ഗ്ലാമറസായ കാമുകി ആയതോടെ രശ്മികയുടെ കരിയർ മാറി, പുഷ്പ 2ന് ചോദിച്ചിരിക്കുന്നത് കോടികൾ

  വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു പ്രശ്നങ്ങൾ നടന്നതെന്നാണ് കാവ്യ പറയുന്നത്. അച്ഛന്റേയും അമ്മയുടേയും അടുത്ത് നിന്ന് മാറിനിന്ന വിഷമം മാറുന്നതിന് മുന്‍പായിരുന്നു ഈ സംഭവം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു. അതിലാണ് ഞാന്‍ പിടിച്ചുനിന്നത്. എല്ലാവര്‍ക്കും ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണെന്നുമായിരുന്നു കാവ്യ പറയുന്നു.

  കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോഴും മരണത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് ദിലീപ് പറയുന്നു. സത്യം തെളിയുന്ന കാലം വരെ എനിക്ക് ജീവനുണ്ടാവണേയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നെ ആശ്രയിച്ച് നില്‍ക്കുന്നവര്‍ക്ക് വേണ്ടി ജീവിക്കണം, അവര്‍ക്ക് വേണ്ടി പോരാടണം എന്നായിരുന്നു ഞാന്‍ തീരുമാനിച്ചത്.‌

  മകൾ മീനാക്ഷി പ്ലസ് ടുവിന് പഠിക്കുകയായിരുന്നു. അവള്‍ പഠിച്ചിരുന്ന സ്‌കൂളിലുള്ളവര്‍ ശക്തമായ പിന്തുണ നൽകിയെന്നും നടൻ അഭിമുഖത്തിൽ പറയുന്നു. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന തരത്തിലായാണ് അവരെല്ലാം മീനൂട്ടിയോട് പെരുമാറിയത്. ഒരു ചോദ്യം കൊണ്ടോ നോട്ടം കൊണ്ടോ പോലും ആരും അവളെ വേദനിപ്പിച്ചിരുന്നില്ല. അവരുടെ പിന്തുണയുണ്ടായിരുന്നതിനാലാണ് മീനാക്ഷി മികച്ച മാര്‍ക്കോടെ പ്ലസ് ടു പാസായതെന്നും ദിലീപ് പറയുന്നു.

  കഴിഞ്ഞു പോയ ഓരോ നിമിഷവും മറന്നു പോവരുതെന്ന് താൻ ദിലീപേട്ടനെ ഓർമ്മിപ്പിക്കാറുണ്ടെന്നും കാവ്യ പറയുന്നു. അനുഭവിച്ച കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരുമെന്നുറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയുമെന്നും കാവ്യ മാധവന്‍ അഭിമുഖത്തില്‍ പറഞ്ഞു.

  Recommended Video

  Nadirshah talks about Keshu Ee Veedinte Nathan

  ആ സമയത്ത് അമ്മയ്ക്കുണ്ടായ മാനസിക ബുദ്ധിമുട്ടിനെ കുറിച്ചും കാവ്യ പറയുന്നു. നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെങ്കിലും അമ്മ തളർന്നു പോയത് തന്റെ അവസ്ഥയിലാണെന്നും നടി പറയുന്നു. ന്നത്തെ കാര്യങ്ങളില്‍ നിന്നും അമ്മയ്ക്ക് പതിയെ ഓര്‍മ്മ നഷ്ടമാവുകയായിരുന്നു. ഇപ്പോള്‍ അമ്മ കൂടെയുണ്ടെന്നേയുള്ളൂ. ആരേയും തിരിച്ചറിയുന്നില്ലെന്നും ദിലീപ് പറഞ്ഞിരുന്നു. മുന്‍പൊരു ദിവസം മഴയത്ത് നനഞ്ഞു നില്‍ക്കുന്നത് കണ്ട് ചോദിച്ചപ്പോള്‍ അച്ഛന്‍ കുട എടുക്കാതെയാണ് പോയതെന്നും അച്ഛനെ കാത്തിരിക്കുകയാണെന്നുമായിരുന്നു അമ്മ പറഞ്ഞത്. അച്ഛന്‍ മരിച്ച് പോയതൊന്നും ഓര്‍ക്കുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ അമ്മ കരയുകയായിരുന്നു എന്നുമായിരുന്നു കാവ്യ പറഞ്ഞത്.

  English summary
  Dileep And Kavya Madhavan Opens up About faceing Down's In their Life,Vanitha Latest Interview Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X