For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യയ്ക്കായി കേക്ക് മുറിച്ച് ദിലീപ്! വിവാഹ വാര്‍ഷിക ആഘോഷ വീഡിയോ വൈറലാവുന്നു! കാണൂ!

  |

  മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരജോഡികളിലൊന്നായ ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹ വാര്‍ഷിക ദിനമായിരുന്നു ഞായറാഴ്ച. ഇത്തവണത്തെ ആഘോഷം എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്തുള്ള താരം സെറ്റില്‍ വെച്ച് കേക്ക് മുറിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്യ സഹപ്രവര്‍ത്തകരും ആരാധകരുമൊക്കെയായി നിരവധി പേരായിരുന്നു താരകുടുംബത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയത്. ആരാധകരും ദിലീപിനും കാവ്യയ്ക്കും ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു.

  മീനാക്ഷിക്കൊപ്പം മഹാലക്ഷ്മിയും! രണ്ടാം വിവാഹ വാര്‍ഷികാഘോഷം ഗംഭീരമാക്കി ദിലീപും കാവ്യ മാധവനും! കാണൂ!

  ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികളായിരുന്നു ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകന്‍ ദിലീപായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ തുടങ്ങിയ കെമിസ്ട്രി ഇപ്പോള്‍ ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ തേടിയെത്തിയപ്പോഴും ദിലീപിനും കുടുംബത്തിനുമൊപ്പം നില്‍ക്കാനായിരുന്നു കാവ്യ തീരുമാനിച്ചത്. ശക്തമായ പിന്തുണയായിരുന്നു താരം നല്‍കിയത്. നാളുകള്‍ക്ക് ശേഷം പത്മസരോവരത്തിലേക്ക് പഴയ സൗഭാഗ്യങ്ങളെല്ലാം തിരിച്ചെത്തിയിരിക്കുകയാണ്. ദിലീപിന്റെയും കാവ്യയുടെയും ഇത്തവണത്തെ വിവാഹ വാര്‍ഷിക ആഘോഷം എങ്ങനെയാണെന്നറിയാനായി തുടര്‍ന്നുവായിക്കൂ.

  ആത്മഹത്യയെക്കുറിച്ച് അന്നാലോചിച്ചിരുന്നു! ഏങ്ങിക്കരഞ്ഞ് ശ്രീശാന്തിന്‍റെ വെളിപ്പെടുത്തല്‍! കാണൂ!

  കാവ്യയും മകളും നാട്ടില്‍

  കാവ്യയും മകളും നാട്ടില്‍

  2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. വിവാഹത്തന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കവെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നേരത്തെ തന്നെ വിവരം നല്‍കിയ താരം മാധ്യമങ്ങളോട് അവസാന നിമിഷമാണ് സംസാരിച്ചത്. മീനാക്ഷിയുടെ നിര്‍ബന്ധപ്രകാരമാണ് വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരിക്കുമ്പോള്‍ പലപ്പോഴും തനിക്ക് അവളെ കൃത്യമായി ശ്രദ്ധിക്കാന്‍ പറ്റിയെന്ന് വരില്ലെന്നും അപ്പോഴാണ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് തീരുമാനിച്ചതെന്നും താരം പറഞ്ഞിരുന്നു. മീനാക്ഷിക്ക് കാവ്യയെ നേരത്തെ തന്നെ അറിയാം. ഇരുവരും അടുത്ത സൗഹൃദത്തിലുമാണെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. കാവ്യയും മകളും നാട്ടിലും ദിലീപ് വിദേശത്തുമായതിനാല്‍ ഇത്തവണത്തെ ആഘോഷം ഒരുമിച്ചായിരുന്നില്ല.

  കേക്ക് വിതരണം ചെയ്തു

  കേക്ക് വിതരണം ചെയ്തു

  ദിലീപിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രമായ പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണം ബാങ്കോക്കില്‍ വെച്ച് പുരോഗമിക്കുകയാണ്. മജീഷ്യനായും ദിലീപ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളും ഗാനങ്ങളും ഉള്‍പ്പടെയുള്ള രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. കെച്ച കെംബഡ്കിയാണ് ചിത്രത്തിനായി ആക്ഷനൊരുക്കുന്നത്. ജിമ്മിലെ പ്രയത്‌നത്തിനൊടുവില്‍ പുതിയ ലുക്കുമായുള്ള ദിലീപിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഡിങ്കന്റെ സെറ്റില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇത്തവണത്തെ ദിലീപിന്റെ ആഘോഷം. കേക്ക് മുറിച്ച് വിതരണം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  മകളുടെ വരവിന് പിന്നാലെ

  മകളുടെ വരവിന് പിന്നാലെ

  അടുത്തിടെയായിരുന്നു ദിലീപിന് പെണ്‍കുഞ്ഞ് ജനിച്ചത്. മീനാക്ഷിക്ക് പിന്നാലെ കുടുംബത്തിലേക്കെത്തിയ കുഞ്ഞതിഥിയെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത പങ്കുവെച്ചത് താരം തന്നെയായിരുന്നു. വിജയദശമി ദിനത്തിലായിരുന്നു കുഞ്ഞതിഥി എത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു മകളുടെ പേരിടല്‍ ചടങ്ങ് നടത്തിയത്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പ്രസവ ശേഷവും കാവ്യ മാധവന്റെ സൗന്ദര്യത്തിന് തെല്ല് കുറവും വന്നിട്ടില്ലെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍.

  മീനാക്ഷി ചെന്നൈയില്‍

  മീനാക്ഷി ചെന്നൈയില്‍

  മെഡിക്കല്‍ പഠനവുമായി ബന്ധപ്പെട്ട് മീനാക്ഷി ചെന്നൈയിലാണ്. കുഞ്ഞനിയത്തിയെ കാണാനും നൂലുകെട്ട് ചടങ്ങില്‍ പങ്കെടുക്കാനുമായി താരപുത്രി എത്തിയിരുന്നു. മഹാലക്ഷ്മി എന്നായിരുന്നു അനിയത്തിക്ക് പേര് നല്‍കിയത്. മീനാക്ഷിയാണ് ഈ പേര് സെലക്റ്റ് ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കാവ്യ മാധവനൊപ്പം കസവുസാരിയണിഞ്ഞാണ് മീനൂട്ടി എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ താരപുത്രിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. കുഞ്ഞതിഥിയെ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ മകളുടെ ഫോട്ടോ പുറത്തുവിടരുതെന്ന തരത്തില്‍ കര്‍ശനനിര്‍ദേശമാണ് താരം നല്‍കിയിട്ടുള്ളതെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

  മകള്‍ക്കൊപ്പം കാവ്യ

  മകള്‍ക്കൊപ്പം കാവ്യ

  കാത്തിരിപ്പിന് വിരാമമിട്ട് എത്തിയ കുഞ്ഞുമാലാഖയുടെ വരവില്‍ അതീവ സന്തുഷ്ടയാണ് കാവ്യ മാധവന്‍. ദിലീപിനൊപ്പമുള്ള ചിത്രങ്ങളിലെല്ലാം ആ സന്തോഷം പ്രകടമായിരുന്നു. സിനിമയിലേക്ക് തിരിച്ചെത്തുന്നതിനോട് താല്‍പര്യമില്ലെന്നും കുടുംബ കാര്യങ്ങളുമായ കഴിയാനാണ് തന്റെ താല്‍പര്യമെന്നും താരം പറഞ്ഞിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു. കാവ്യ മാധവന്റെ പിറന്നാളും ബേബി ഷവര്‍ പാര്‍ട്ടിയും ആഘോഷിച്ചതിന് പിന്നാലെയായാണ് മഹാലക്ഷ്മി എത്തിയത്. പേരിടല്‍ ചടങ്ങിന് പിന്നാലെയാണ് വിവാഹ വാര്‍ഷികദിനം എത്തിയത്.

  വീഡിയോ കാണാം

  ദിലീപിന്റെ ആഘോഷം ഇങ്ങനെ, വീഡിയോ കാണാം.

  വിവാഹ വീഡിയോ കാണാം

  വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് വിവാഹ വീഡിയോയും വൈറലായിരുന്നു. കാണൂ.

  English summary
  Second wedding anniversary to Dileep and Kavya Madhavan, see the video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X