twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപും മഞ്ജു വാര്യരും മുഖാമുഖം പോരടിച്ച സമയം, മീനാക്ഷി അന്നും അച്ഛനൊപ്പമായിരുന്നു

    |

    സിനിമാലോകവും പ്രേക്ഷകരും ഏറ്റെടുത്ത ചിത്രങ്ങളാണ് രാമലീലയും ഉദാഹരണം സുജാതയും. ഈ രണ്ട് സിനിമകളും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിട്ട് 3 വര്‍ഷമായിരിക്കുകയാണ്. 2018 സെപ്റ്റംബര്‍ 28നായിരുന്നു ഈ സിനിമകള്‍ തിയേറ്ററുകളിലേക്കെത്തിയത്. ശക്തമായ പ്രതിസന്ധികള്‍ നേരിട്ടായിരുന്നു രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. നവാഗത സംവിധായകനായ അരുണ്‍ ഗോപിയായിരുന്നു രാമലീല സംവിധാനം ചെയ്തത്. നല്ല സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തേയും ഏറ്റെടുക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

    കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും സ്വന്തം താരമായ ദിലീപിന്റെയും, മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായ മഞ്ജു വാര്യരുടേയും സിനിമ ഒരേ സമയം തിയേറ്ററുകളിലേക്കെത്തുന്നതിന് കൂടിയായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. സല്ലാപത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ചത്. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ഇരുവരും. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം വിവാഹമോചനത്തിന് ശേഷമായാണ് തിരിച്ചെത്തിയത്. രാമലീലയുടേയും ഉദാഹരണം സുജാതയുടേയും മൂന്നാം വര്‍ഷത്തെക്കുറിച്ച് പറഞ്ഞെത്തിക്കൊണ്ടിരിക്കുകയാണ് ആരാധകര്‍.

    ദിലീപും മഞ്ജു വാര്യരും

    ദിലീപും മഞ്ജു വാര്യരും

    ദിലീപും മഞ്ജു വാര്യരും ബോക്‌സോഫീസില്‍ ഒരുമിച്ചെത്തിയത് വന്‍ചരിത്രമായിരുന്നു. വിവാഹമോചനത്തിന് ശേഷം പൊതുപരിപാടികളിലും മറ്റുമായി അപൂര്‍വ്വമായി ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇതിനിടയിലായിരുന്നു ഒരേ സമയം രണ്ടുപേരുടേയും സിനിമകള്‍ തിയേറ്ററുകളിലേക്കെത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ താരത്തിന്റെ സിനിമ ബഹിഷ്‌ക്കരിക്കുമെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. രാമലീലയ്‌ക്കൊപ്പം ഉദാഹരണം സുജാതയും റിലീസ് ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സിനിമാലോകത്തുള്ളവരും എത്തിയിരുന്നു.

    രാമലീലയും ഉദാഹരണം സുജാതയും

    രാമലീലയും ഉദാഹരണം സുജാതയും

    അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയും പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാതയും ഒരുമിച്ചെത്തിയപ്പോള്‍ ഇരുതാരങ്ങളുടേയും ആരാധകരും ആവേശത്തിലായിരുന്നു. രാമനുണ്ണിയെന്ന കഥാപാത്രത്തെയായിരുന്നു ദിലീപ് അ്‌വചരിപ്പിച്ചത്. സുജാതയെന്ന സാധാരണക്കാരിയായാണ് മഞ്ജു വാര്യരെത്തിയത്. മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജും ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചത്. ഈ ചിത്രത്തിലൂടെയായിരുന്നു അനശ്വര രാജന്‍ തുടക്കം കുറിച്ചത്. മഞ്ജുവും ദിലീപും ബോക്‌സോഫീസില്‍ ഏറ്റുമുട്ടുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകരും ആവേശത്തിലായിരുന്നു.

    രാമനുണ്ണിയായുള്ള വരവ്

    രാമനുണ്ണിയായുള്ള വരവ്

    വ്യക്തി ജീവിതത്തില്‍ അരങ്ങേറിയ പല കാര്യങ്ങളും സ്‌ക്രീനിലും അവതരിപ്പിക്കുകയായിരുന്നു ദിലീപ്. രാമനുണ്ണിയെന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയായിരുന്നു താരം. ചതിയുടേയും പകയുടേയും ഇടയില്‍പ്പെട്ടുപോയ രാമനുണ്ണിയുടെ ജീവിതകഥയായിരുന്നു രാമലീലയുടേത്. തിയേറ്റര്‍ ബഹിഷ്‌ക്കരണ ഭീഷണികള്‍ നിലനില്‍ക്കുന്നതിനിടയിലായിരുന്നു ചിത്രമെത്തിയത്. അരുണ്‍ ഗോപിയുടെ പ്രതീക്ഷ പോലെ തന്നെ ദിലീപ് ആരാധകര്‍ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

    Recommended Video

    തിയറ്റർ തകർക്കാൻ പറഞ്ഞവർ എവിടെ? രാമലീലയുടെ കളക്ഷൻ | filmibeat Malayalam
     സുജാതയേയും സ്വീകരിച്ചു

    സുജാതയേയും സ്വീകരിച്ചു

    സുജാതയെന്ന സാധാരണക്കാരിയായുള്ള മഞ്ജു വാര്യരുടെ ഭാവപ്പകര്‍ച്ചയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. തുടക്കത്തില്‍ രാമനുണ്ണിയായിരുന്നു കുതിച്ചതെങ്കിലും സുജാതയേയും പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു. മഞ്ജു വാര്യരുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുകയായിരുന്നു ഉദാഹരണം സുജാത. തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായി അവതരിപ്പിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

    English summary
    Dileep and Manju Warrier's movie released same time 3 years ago
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X