»   » പിറന്നാള്‍ സ്‌പെഷ്യല്‍; വെറും കോമഡിക്കാരനായി ഒതുക്കി, തരംതാഴ്ത്തപ്പെട്ട ദിലീപിന്റെ 6 സിനിമകള്‍

പിറന്നാള്‍ സ്‌പെഷ്യല്‍; വെറും കോമഡിക്കാരനായി ഒതുക്കി, തരംതാഴ്ത്തപ്പെട്ട ദിലീപിന്റെ 6 സിനിമകള്‍

Posted By: Rohini
Subscribe to Filmibeat Malayalam

മിമിക്രി വേദിയില്‍ നിന്നാണ് ദിലീപ് മലയാള സിനിമയുടെ വലിയ കവാടം തുറന്ന് എത്തുന്നത്. തന്റെ സ്വതസിദ്ധമായ അഭിനയത്തിലൂടെയും ഹാസ്യത്തിലൂടെയും കേരളക്കരയെ കൈയ്യിലെടുത്ത ജനപ്രിയ നായകന്‍ ഇന്ന് (ഒക്ടോബര്‍ 27) 48 ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

പഞ്ചാബി ഹൗസില്‍ ആദ്യം നിശ്ചയിച്ചത് ജയറാമിനെ, രമണനായി ജഗതിയെ; നിങ്ങളറിയാത്ത ഒരു സത്യകഥ

ഹാസ്യ നായക വേഷങ്ങളാണ് ദിലീപ് ചെയ്തതില്‍ പകുതി മുക്കാലും. എന്നാല്‍ ഈ ഇമേജ് പൊട്ടിച്ചെറിഞ്ഞ് പലപ്പോഴും ദിലീപ് വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്. അതിലൊക്കെ മികച്ച പ്രകടനം നടത്തിയെങ്കിലും പലപ്പോഴും തരംതാഴ്ത്തപ്പെട്ടു. അത്തരത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ആറ് സിനിമകളിതാ

കഥാവശേഷന്‍

ഗോപിനാഥ് എന്ന വളരെ പക്വതയുള്ള ഒരു കഥാപാത്രത്തെയാണ് കഥാവശേഷനില്‍ ദിലീപ് അവതരിപ്പിച്ചത്. വെറും എന്റെര്‍ടൈന്‍മെന്റ് മാത്രമല്ല. ചിന്തിപ്പിയ്ക്കുന്ന സിനിമകളും വഴങ്ങും എന്ന് ദിലീപ് ഈ ചിത്രത്തിലൂടെ തെളിയിച്ചു. എന്നാല്‍ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി.

അരികെ

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അരികെ എന്ന ചിത്രത്തില്‍ ശാന്തനു എന്ന കഥാപാത്രമായിട്ടാണ് ദിലീപ് എത്തിയത്. പേര് പോലെ തന്നെ വളരെ ശാന്തമായ ഒരു കഥാപാത്രം. വികാരഭരിതമായ രംഗങ്ങളില്‍ ദിലീപ് ഓവറാക്കാതെ അഭിനയിച്ച സിനിമകൂടെയാണിത്.

ചക്കരമുത്ത്

ഏറെ വെല്ലുവിളിയുള്ള ദിലീപ് കഥാപാത്രങ്ങളില്‍ ഒന്നാണ് ചക്കരമുത്തിലെ അരവിന്ദന്‍. ഹാസ്യ രംഗങ്ങളില്‍ ചിരിപ്പിയ്ക്കാനും വികാരഭരിതമായ രംഗങ്ങളില്‍ പ്രേക്ഷകരെ കരയിപ്പിയ്ക്കാനും ഈ കഥാപാത്രത്തിലൂടെ ദിലീപിന് സാധിച്ചു.

ലൈഫ് ഓഫ് ജോസൂട്ടി

ജോസൂട്ടി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയുള്ള യാത്രയായിരുന്നു സിനിമ. വളരെ ശ്രദ്ധയോടെ ദിലീപ് അത് ചെയ്യുകയും ചെയ്തു. തീര്‍ച്ചയായും ഈ ചിത്രത്തിലെ അഭിനയത്തിന് ദിലീപ് പ്രശംസ അര്‍ഹിയ്ക്കുന്നു.

ലൗവ് 24x7

വളരെ യഥാര്‍ത്ഥമായ കഥാപാത്രമാണ് ലൗവ് 24x7 എന്ന ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച രൂപേഷ് നമ്പ്യാര്‍. ഒരു ജേര്‍ണലിസ്റ്റിന്റെ ലുക്കും പെരുമാറ്റവും ദിലീപ് തന്റെ കഥാപാത്രത്തില്‍ കൊണ്ടു വന്നു.

കല്‍ക്കട്ടാ ന്യൂസ്

ദിലീപ് അവതരിപ്പിച്ച മറ്റൊരു മാധ്യമപ്രവര്‍ത്തകനാണ് കല്‍ക്കട്ടാ ന്യൂസിലെ അജിത്ത് തോമസ്. സ്ഥിരമായി ദിലീപ് ചെയ്യുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു അജിത്ത് തോമസ്.

ദിലീപേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
On the birthday of popular actor Dileep, we present you the 6 underrated performances of the actor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam