For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നും നിസാരമല്ലെന്ന് ദിലീപിന്റെ നായിക മന്യ! പഠന കാലത്തുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് നടി

  |

  ദിലീപ് ഇരട്ട വേഷത്തിലഭിനയിച്ച സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു കുഞ്ഞിക്കൂനന്‍. നവ്യ നായര്‍, മന്യ എന്നിങ്ങനെ രണ്ട് നായികമാരുണ്ടായിരുന്ന സിനിമയെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ വൈറലായത്. മന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും സായി കുമാറിന്റെ വാസു എന്ന വില്ലന്‍ വേഷവുമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

  തുടക്കത്തില്‍ കുഞ്ഞിക്കൂനനിലെ ഒരു പ്രധാനപ്പെട്ട രംഗം പാട്ട് വീഡയോ ആയിട്ടാണ് പുറത്ത് വന്നത്. പിന്നാലെ വാസു-ലക്ഷ്മി എന്നീ കഥാപാത്രങ്ങളുടെ വിവാഹമായി ചര്‍ച്ചയായത്. സിനിമയില്‍ ലക്ഷ്മിയെ പീഡിപ്പിച്ച് കൊല്ലുന്ന വാസു എന്ന വില്ലനെ വാഴ്ത്തി പാടുന്ന ട്രോളുകളാണ് പിന്നീട് സോഷ്യല്‍ മീഡിയ നിറഞ്ഞത്. ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു.

  manya

  വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് ട്രോള്‍ വന്നതില്‍ പ്രതികരിച്ച് നടി മന്യയും രംഗത്ത് വന്നിരുന്നു. തന്റെ ഭര്‍ത്താവ് വാസു അല്ല വികാസ് ആണെന്നായിരുന്നു മന്യ പറഞ്ഞത്. ഇപ്പോള്‍ നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. തന്റെ പഠനത്തെ കുറിച്ച് പറഞ്ഞാണ് നടി ഇപ്പോള്‍ എത്തിയിരിക്കുന്നത്.

  'എന്റെ കൗമാര കാലത്ത് പിതാവ് മരിച്ചതിനെ തുടര്‍ന്ന് എന്റെ പഠനം പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. നാല്‍പത്തിയൊന്നോളം സിനിമകള്‍ ചെയ്തതിന് ശേഷം ഞാന്‍ പഠനത്തിലേക്ക് തിരികെ വന്നു. കണക്കും സ്റ്റാറ്റിസ്റ്റിക്‌സും ഇഷ്ടമാണ്. ഒന്നും അസാധ്യമല്ല' എന്നായിരുന്നു കോണ്‍വെക്കേഷന്‍ ചിത്രം പങ്കുവെച്ച് കൊണ്ട് മന്യ എഴുതിയത്.

  manya-amma

  ജീവിതത്തില്‍ ആരും നമ്മളെ താഴ്ത്തികെട്ടാന്‍ അനുവദിക്കരുത്. കഠിനാധ്വാനത്തിലൂടെ നമ്മള്‍ക്ക് ഇഷ്ടമുള്ള കാര്യത്തില്‍ വിജയം നേടാന്‍ സാധിക്കും. എന്നും ചിത്രത്തിന് അടിക്കുറിപ്പായി മന്യ എഴുതി. പഠനത്തെ കുറിച്ച് മാത്രമല്ല തന്റെ അമ്മയെ കുറിച്ച് പറഞ്ഞും മന്യ എത്തിയിരുന്നു.

  പൃഥ്വിയുടെയും മകള്‍ അലംകൃതയുടെ എഴുത്ത് പരസ്യമാക്കി സുപ്രിയ! മകളുടെ ഉള്ളില്‍ പേടി ഉണ്ടെന്ന് താരപത്‌നി

  Mammootty's Kalabhairavan Video trolled Virally | FIlmiBeat Malayalam

  അമ്മയ്ക്ക് ഒരു സര്‍ജറി ഉണ്ടെന്നും എല്ലാവരുടെയും പ്രാര്‍ഥനയില്‍ ഓര്‍ക്കണമെന്നുമായിരുന്നു മന്യ പറഞ്ഞത്. 2019 മുതല്‍ അമ്മയ്ക്ക് സുഖമില്ലാതെ ഇരിക്കുകയായിരുന്നു. അങ്ങനെ ഇന്നാണ് ഒരു ശസ്ത്ക്രിയയ്ക്ക് വിധേയ ആവുന്നത്. അമ്മയുടെ ആരോഗ്യത്തിന് വേണ്ടി എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാവണം എന്നും പറഞ്ഞ് കാറില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നൊരു ഫോട്ടോയും മന്യ പങ്കുവെച്ചിരിക്കുകയാണ്.

  Read more about: manya actress മന്യ നടി
  English summary
  Dileep Heroine Manya Opens Up Her Struggling days and How She Completed Her Graduation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X