ദിലീപിനും മക്കള്‍ക്കുമൊപ്പം പിറന്നാളാഘോഷിച്ച് കാവ്യ മാധവന്‍! പത്മസരോവരം സന്തോഷത്തിമര്‍പ്പില്‍

സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തിയവരാണ് കാവ്യ മാധവനും ദിലീപും. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും അപ്രത്യക്ഷമായ കാവ്യ സ്വകാര്യ ചടങ്ങുകളിലും മറ്റും പങ്കെടുക്കാനെത്താറുണ്ട്. ദിലീപിനും കുടുംബത്തിനുമൊപ്പം സന്തുഷ്ട കുടുംബിനിയായി കഴിയുകയാണ് താരം. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു താരം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത്.

സിനിമാതിരക്കുകളില്‍ നിന്നും മാറി കുടുംബസമേതമായി വീട്ടിലാണ് ദിലീപ്. ലോക് ഡൗണ്‍ സമയത്തായിരുന്നു ചെന്നൈയില്‍ നിന്നും മീനാക്ഷിയും പത്മസരോവരത്തിലേക്ക് എത്തിയത്. ഇവരെ രണ്ടുപേരെയും അരികെ കിട്ടിയ സന്തോഷത്തിലാണ് മഹാലക്ഷ്മയം കാവ്യ മാധവനും. കുടുംബത്തിലേക്ക് വീണ്ടും കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പുറത്തുവന്നത്. കാവ്യ മാധവന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് താരങ്ങളും ആരാധകരും.

കാവ്യ മാധവന്റെ പിറന്നാള്‍

കാവ്യ മാധവന്റെ പിറന്നാള്‍

36ാം പിറന്നാള്‍ ആഘോഷിക്കുകയാണ് കാവ്യ മാധവന്‍. താരത്തിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് പ്രത്യേക വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദിലീപും കാവ്യയും വിവാഹിതരാവുകയാണെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചതും ആരാധകരായിരുന്നു.

പത്മസരോവരത്തില്‍

പത്മസരോവരത്തില്‍

പത്മസരോവരത്തില്‍ വീണ്ടും ആഘോഷമെത്തിയിരിക്കുകയാണ്. കുടുംബസമേതമായാണ് ദിലീപ് ഓണം ആഘോഷിച്ചതെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. മീനാക്ഷിയും കാവ്യയുമാണ് പൂക്കളവും സദ്യയുമൊക്കെ ഒരുക്കിയത്. ഓണത്തിന് ശേഷമായി അടുത്ത ആഘോഷം എത്തിയിരിക്കുകയാണ് ഇപ്പോള്‍. മഹാലക്ഷ്മി വന്നതിന് ശേഷമുള്ള രണ്ടാമത്തെ പിറന്നാളാണ് കാവ്യ മാധവന്റേത്. കാവ്യയ്ക്ക് പിന്നാലെയായാണ് മകളുടേയും പിറന്നാള്‍.

പ്രണയവിവാഹം

പ്രണയവിവാഹം

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാവ്യ മാധവന്‍ നായികയായത്. ഈ ചിത്രത്തിലെ നായകനെ തന്നെ ജീവിതത്തിലും താരം നായകനാക്കിയെന്നുള്ളതാണ് കൗതുകകരമായ കാര്യം. ഇരുവരുടേയും രണ്ടാമത്തെ വിവാഹം കൂടിയായിരുന്നു ഇത്. കാവ്യയും ദിലീപും പ്രണയത്തിലാണെന്ന കിവംദന്തികള്‍ നിരവധി തവണ പ്രചരിച്ചിരുന്നു. ഗോസിപ്പുകളെ യാഥാര്‍ത്ഥ്യമാക്കിയുള്ള വിവാഹം കൂടിയായിരുന്നു ഇവരുടേത്. മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പായാണ് വിവാഹക്കാര്യത്തെക്കുറിച്ച് ദിലീപും കാവ്യയും തുറന്നുപറഞ്ഞത്.

മീനാക്ഷിയുടെ സന്തോഷം

മീനാക്ഷിയുടെ സന്തോഷം

മൂത്തമകളായ മീനാക്ഷിയുടെ താല്‍പര്യപ്രകാരമായാണ് താന്‍ വീണ്ടും വിവാഹിതനാവുന്നതെന്ന് ദിലീപ് പറഞ്ഞിരുന്നു. മീനൂട്ടിക്കും തനിക്കും ഒരുപോലെ അറിയാവുന്നയാളാണ് കാവ്യ മാധവന്‍. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്റെ പേരില്‍ ബലിയാടായ ആളെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞിരുന്നു. വിവാഹത്തില്‍ അതീവ സന്തോഷത്തോടെയായിരുന്നു മീനാക്ഷി പങ്കെടുത്തത്.

Recommended Video

Tsunami Movie Pooja Visuals | ദിലീപും ലാലും ഒരു വേദിയിൽ | FilmiBeat Malayalam
കാവ്യയല്ല കാരണം

കാവ്യയല്ല കാരണം

പ്രണയിച്ച് വിവാഹിതരായവരായിരുന്നു മഞ്ജു വാര്യരും ദിലീപും. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വേര്‍പിരിയുകയായിരുന്നു ഇരുവരും. തങ്ങളുടെ വിവാഹമോചനത്തിന് കാരണം കാവ്യയല്ലെന്നും ദിലീപ് പറഞ്ഞിരുന്നു. കാവ്യ കാരണമാണ് ജീവിതം പോയതെങ്കില്‍ അതിലേക്ക് താന്‍ പിന്നീട് പോവുമോയെന്നും അത് തീക്കളിയാവില്ലേയെന്നുമായിരുന്നു താരം പറഞ്ഞത്. വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും രണ്ടാമത്തെ വിവാഹത്തെക്കുറിച്ചുമൊക്കെ ദിലീപ് തുറന്നുപറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X