twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന് വേണ്ടി ആദ്യമായി ഭാഗ്യലക്ഷ്മി അത് ചെയ്യാൻ തയ്യാറായി,മോഹിനിയുടെ ഡബ്ബിങ്ങിനെ കുറിച്ച് നടൻ

    |

    വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ താരമാണ് ദിലീപ്. നടന്മാർ ചെയ്യാൻ ഒന്നു മടിക്കുന്ന പല കഥാപാത്രങ്ങളും ദിലീപ് ധൈര്യ പൂർവ്വം ഏറ്റെടുത്തിട്ടുണ്ട്. കോമഡിയും സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുന്ന താരം ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ കഥാപാത്രങ്ങളിലെ മറ്റ് സാധ്യതകൾക്ക് പിന്നാലെ പോകുകയായിരുന്നു. അത്തരത്തിൽ ദിലീപിന്റെ കരിയറിൽ വൻ മാറ്റം സൃഷ്ടിച്ച ചിത്രങ്ങളാണ് കുഞ്ഞിക്കൂനൻ, സൗണ്ട് തോമ, മായാമോഹിനി, ചാന്ത്പ്പൊട്ട് തുടങ്ങിയവ, ഈ ചിത്രങ്ങളിൽ ദിലീപ് എന്ന നടന്റെ മറ്റൊരു മുഖമാണ് പ്രേക്ഷകർ കണ്ടത്.

    കഥാപാത്രങ്ങളുടെ ഗെറ്റപ്പ് കഥ പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്. ദിലീപ് ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ മേക്കോവർ പലപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകാറുണ്ട്. ഇത്തരത്തിൽ ഗെറ്റപ്പിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ഒരു കഥാപാത്രമാണ് മായാമോഹിനിയിലെ മോഹിനി. ദിലീപിന്റെ സ്ത്രീ ഗെറ്റപ്പ് എൻട്രി പ്രേക്ഷകരെ അക്ഷാരാർഥത്തിൽ ഞെട്ടിക്കുകയായിരുന്നു. ചിത്രം വൻ വിജയവുമായിരുന്നു. മോഹിനിയായത് അത്ര എളുപ്പമായിരുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹനിക്ക് വേണ്ടി ശബ്ദം നൽകിയതിനെ കുറിച്ചാണ്. വളരെ പ്രയാസപ്പെട്ടു എന്നാണ് ദീലീപ് പറയുന്നത്. കൈരളിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മോഹിനിക്കായി ഭാഗ്യലക്ഷ്മി ആദ്യമായി ട്രാക്ക് ഡബ്ബിങ്ങ് ചെയ്തുവെന്നും ദീലീപ് അഭിമുഖത്തിൽ പറയുന്നുണ്ട്. അതൊരു ഭാഗ്യമാണെന്നാണ് താരം പറയുന്നത്.

     മോഹനിയുടെ  ആ  ശബ്ദം

    ചിത്രീകരണം തുടങ്ങി മൂന്നാം ദിവസമാണ് താൻ മോഹിനിയുടെ ട്രാക്കിലേയ്ക്ക് വന്നതെന്നാണ് ദിലീപ് പറയുന്നത്. മോഹിനിക്ക് ഡബ്ബ് ചെയ്തതും ദിലീപ് തന്നെയാണ്. ഒരു ശബ്ദം മോഹിനിക്കായി ഉണ്ടാക്കി നൽകുകയായിരുന്നു. ചിത്രത്തിന്റെ ഡബ്ബിങ്ങിനെ കിറിച്ച് ജനപ്രിയനായകൻ പറയുന്നത് ഇങ്ങനെയാണ്. ആദ്യം ശരിക്കും ഭാഗ്യ ലക്ഷ്മി ചേച്ചിയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കുകയായിരുന്നു. ചേച്ചി ഇതുവരെ ആർക്കും ട്രാക്ക് ചെയ്തിട്ടില്ല. അത് നമുക്ക് കിട്ടിയ ഒരു ഭാഗ്യമായിരുന്നു. ആ സൗണ്ട് വച്ചിട്ടായിരുന്നു പിന്നീട് താൻ മോഹിനിക്ക് വേണ്ടി ഡബ്ബ് ചെയ്തതെന്ന് ദിലീപ് പറഞ്ഞു.

    ഏറ്റവും  കൂടുതൽ സമയം എടുത്തു

    കുറച്ച് നേരം കഴിയുമ്പോൾ ആകെ ശൂന്യതയാകും. ഈ ശബ്ദം എവിടെനിന്ന് വന്നതെന്ന് അറിയില്ല. പിന്നീട് എന്റെ ശബ്ദം തന്നെ എനിക്ക് കേൾക്കാം. എങ്ങനെയൊക്കെ പറഞ്ഞാലും അത് എന്റെ ശബ്ദമായി മാറുകയായിരുന്നു. അവസാനം അവരെ കൊണ്ട് തന്നെ ഡബ്ബ് ചെയ്യിപ്പിച്ചാലോ എന്ന് ചിന്തിച്ചു. ആകെ ടെൻഷനായി പോയെന്നും ദിലീപ് പറയുന്നു. കുറെ സമയം എടുത്ത് ഡബ്ബ് ചെയ്ത ഒരു സിനിമയാണ് മായാമോഹിനി. ദിവസങ്ങൾ എടുത്താണ് ചിത്രത്തിന്റെ ഡബ്ബിങ്ങ് പൂർത്തിയാക്കിയതെന്നും ദിലീപ് അഭിമുഖത്തിൽ പറയുന്നു.

      പ്രണയം  തോന്നിയോ

    മോഹനിയോട് പ്രണയം തോന്നിയെന്നും അഭിമുഖത്തിൽ ദിലീപ് പറയുന്നു.മോഹിനിയായപ്പോൾ ഏതെങ്കിലും പുരുഷന്മാരോട് പ്രണയം തോന്നിയോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ദിലീപിന്റ ഈ രസകരമായ മാറുപടി. തമാശയ്ക്ക് അല്ലാതെ വേറെയൊരു ഇഷ്ടവും തോന്നിയിരുന്നില്ലെന്നും ദിലീപ് പറഞ്ഞു. മോഹിനിക്ക് ഒരു വരനെ കണ്ടു പിടിക്കാനും ദിലിപിനോട് അവതാരകൻ പറയുന്നുണ്ട് . നിങ്ങൾ തന്നെ കണ്ടു പിടിക്കു എന്ന് പറഞ്ഞ് രസകരമായി ചോദ്യത്തിൽ നിന്ന് ദിലീപ് ഒഴിഞ്ഞു മാറുകയായിരുന്നു.

    Recommended Video

    അടൂർ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി | filmibeat Malayalam
       മായാമോഹിനി

    ദിലീപിനോടൊപ്പം വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത് . ലക്ഷ്മി റായ്, ബിജു മേനോൻ, മൈഥിലി എന്നിവരാണ് ചിത്രത്തിൽ ദിലീപിനോടൊപ്പം പ്രധാന വേഷത്തിലെത്തിയത്. ഉദയകൃഷ്ണ-സിബി കെ. തോമസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. 2012 ഏപ്രിൽ 7 നായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്. പി സുകുമാരനും മധുവാര്യരും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

    Read more about: dileep ദിലീപ്
    English summary
    Dileep Opens Up The Struggle He Faced While Dubbing For Character Mohini In Mayamohini Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X