»   » കമ്മാരസംഭവം ഞെട്ടിക്കാനുള്ള വരവാണ്! ഇന്ത്യന്‍ ലിബറേഷന്‍ പാര്‍ട്ടിയുടെ പടനായകനായി ഇന്ദ്രന്‍സും..

കമ്മാരസംഭവം ഞെട്ടിക്കാനുള്ള വരവാണ്! ഇന്ത്യന്‍ ലിബറേഷന്‍ പാര്‍ട്ടിയുടെ പടനായകനായി ഇന്ദ്രന്‍സും..

Written By:
Subscribe to Filmibeat Malayalam

ദിലീപിന്റെ കമ്മാരസംഭവത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയില്‍ നിന്നും ഓരോ ദിവസവും പുറത്ത് വിടുന്ന ചിത്രങ്ങള്‍ വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികള്‍ക്ക് തരുന്നത്. കമ്മാരസംഭവം ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പട്ടികയില്‍ സ്ഥാനം ഉറപ്പിക്കുമെന്നാണ് സൂചന.

താടി വളര്‍ത്തിയ കഥ പറഞ്ഞ് ദിലീപ് തേച്ചൊട്ടിച്ച് കളഞ്ഞു! ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍ മാത്രം!


നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. സിനിമയില്‍ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇന്ദ്രന്‍സും അഭിനയിക്കുന്നുണ്ട്. ഇന്ദ്രന്‍സിന്റെ കഥാപാത്രത്തെ സംവിധായകന്‍ പരിചയപ്പെടുത്തിയിരിക്കുകയാണ്.


സുരേന്ദ്രന്‍...

'ഇന്ത്യന്‍ ലിബറേഷന്‍ പാര്‍ട്ടി'യുടെ 'പടനായകന്‍' പദവി സ്വപ്നം കണ്ട സുരേന്ദ്രന്‍! ഇന്ദ്രന്‍സ് ഐഎല്‍പി സുരേന്ദ്രനായിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് പറഞ്ഞ് ഇന്ദ്രന്‍സിന്റെ ചിത്രമടക്കമാണ് രതീഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. പുറത്ത് വന്ന ഉടനെ അതും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മറ്റൊരു കാര്യം കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്റെ ലുക്കുമായി ഇന്ദ്രന്‍സിന്റെ ലുക്കിന് സാമ്യമുണ്ടെന്നാണ്. ചിത്രത്തിന് കമന്റുകളായി പലരും ഉന്നയിക്കുന്ന സംശയവും ഇതാണ്.ആശാന്‍

മിഥുന്‍ മാനുവല്‍ തോമസിന്റെ ആടിന്റെ രണ്ട് ഭാഗങ്ങളിലും സമാനമായ വേഷത്തില്‍ ഇന്ദ്രന്‍സ് അഭിനയിച്ചിരുന്നു. ആട് 2 വില്‍ ആശാന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളെ ത്രസിപ്പിക്കാനും ഇന്ദ്രന്‍സിന് കഴിഞ്ഞിരുന്നു. ആട് 2 ഹിറ്റായത് പോലെ തന്നെ സിനിമയിലെ ഇന്ദ്രന്‍സിന്റെ ആശാന്‍ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്തായാലും ഇത്തവണ പുരസ്‌കാര നേട്ടത്തിന്റെ തിളക്കുവുമായിട്ടായിരിക്കും ഇന്ദ്രന്‍സിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.


കമ്മാരസംഭവം

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് കമ്മാരസംഭവം വരുന്നത്. ദിലീപ് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയിലെ കഥ രണ്ടാം ലോകമഹായുദ്ധ കാലത്ത് ജീവിച്ചിരുന്ന കമ്മാരന്‍ നമ്പ്യാര്‍ എന്ന വ്യക്തിയുടെ ജീവിതത്തെ ആസപ്ദമാക്കിയാണെന്നാണ് പറയുന്നത്. ചിത്രത്തില്‍ കമ്മാരന്‍ എന്ന് വിളിക്കുന്ന കമ്മാരന്‍ നമ്പ്യാരുടെ വേഷത്തിലാണ് ദിലീപ് അഭിനയിക്കുന്നത്. യൗവ്വനം, മുതല്‍ വാര്‍ദ്ധ്യകം വരെയുള്ള കമ്മാരന്റെ വ്യത്യസ്തങ്ങളായ മൂന്ന് ലുക്കും സോഷ്യല്‍ മീഡിയ പലപ്പോഴും ചര്‍ച്ച ചെയ്തിരുന്നു.പ്രധാന കഥാപാത്രങ്ങള്‍..

ദിലീപിനൊപ്പം സിനിമയില്‍ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ദിലീപിന്റെ കൂടെ നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ച നമിത പ്രമോദാണ് കമ്മാരസംഭവത്തിലും നായിക. ഒപ്പം സിദ്ധാര്‍ത്ഥ്, ബോബി സിംഹ, മുരളി ഗോപി, ശാരദ ശ്രീനാഥ്, ഇന്ദ്രന്‍സ്, ശ്വേത മേനോന്‍ എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 14ന് വിഷുവിന് മുന്നോടിയായിട്ടാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. മൂന്ന് മണിക്കൂര്‍ 2 മിനുറ്റ് ദൈര്‍ഘ്യമുള്ള സിനിമ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താനുള്ള ചേരുവകളെല്ലാം കോര്‍ത്തിണക്കിയാണ് എത്തുന്നത്. 20 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമ കേരളത്തില്‍ ബിഗ് റിലീസായിട്ടാണ് എത്തുന്നത്.
പ്രണവ് മോഹന്‍ലാലിന്റെ നായികയാവാന്‍ ഇവിടെ ഒരു സുന്ദരിമാരും ഇല്ലേ? അരുണ്‍ ഗോപി അന്വേഷിക്കുന്നു...

English summary
Dileep's Kammara Sambhavam Indrans look out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X