For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജിമ്മനായി ദിലീപിന്റെ കിടിലന്‍ മേക്കോവര്‍! ജിമ്മില്‍ പോയത് വെറുതേയായില്ല! പ്രൊഫസര്‍ ഡിങ്കന്‍ മാസാണ്!

  |

  തനിക്കൊരു പെണ്‍കുഞ്ഞ് കൂടി പിറന്നതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ്. കാവ്യ മാധവന്‍-ദിലീപ് താരദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് ഇപ്പോള്‍ താരകുടുംബം കടന്ന് പോയി കൊണ്ടിരിക്കുന്നത്. ഒക്ടോബറില്‍ കുഞ്ഞതിഥി പിറന്നതും പേരിടല്‍ ചടങ്ങും എന്നിങ്ങനെ കുടുംബത്തിന് ഓരോ ദിവസവും വിശേഷപ്പെട്ടതാണ്.

  മോഹന്‍ലാലിന്റെ പിന്‍ഗാമി പ്രണവല്ല, പ്രകാശനെ വാഴ്ത്തി സോഷ്യല്‍ മീഡിയ! നാച്ചുറല്‍ ആക്ടിംഗ് കിംഗ് ഫഹദ്

  ബ്രേക്കിംഗ് ന്യൂസ് പുറത്ത് വിട്ട് അജു വര്‍ഗീസ്! കിളി പോയത് അജുവിന്റെയാണ്,പോസ്റ്റ് വൈറലാക്കി ആരാധകര്‍

  കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ് ദിലീപിപ്പോള്‍. അതിനിടെ പുറത്ത് വരുന്ന ഓരോ ചിത്രങ്ങളും വാര്‍ത്തകളില്‍ നിറയുകയാണ്. നിലവില്‍ ഷൂട്ടിംഗ് തിരക്കുകളുമായി ദിലീപ് വിദേശത്താണ്. അവിടെ നിന്നും ഫാന്‍സ് പേജിലൂടെ ആരാധകര്‍ പുറത്ത് വിട്ട ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

  പ്രൊഫസര്‍ ഡിങ്കന്‍

  പ്രൊഫസര്‍ ഡിങ്കന്‍

  ദിലീപ് ജയിലില്‍ പോയതോട് കൂടി അനിശ്ചിതത്തിലായ സിനിമയായിരുന്നു പ്രൊഫസര്‍ ഡിങ്കന്‍. പകുതി വഴിയില്‍ നിര്‍ത്തിയിരുന്ന സിനിമുടെ ഷൂട്ടിംഗ് വിദേശത്ത് നിന്നുള്ളതായിരുന്നു അവശേഷിച്ചിരുന്നത്. ഇത് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. രാമചന്ദ്ര ബാബുവിന്റെ സംവിധാനത്തിലെത്തുന്ന പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗിന് വേണ്ടി ദിലീപിപ്പോളുള്ളത് ബാങ്കോക്കിലാണുള്ളത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ഒട്ടനവധി ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നത്. അതിലൊന്ന് അതിവേഗം തരംഗമായിരിക്കുകയാണ്.

  ജിമ്മനായ ദിലീപേട്ടന്‍

  ജിമ്മനായ ദിലീപേട്ടന്‍

  ദിലീപ് തന്റെ കരിയറില്‍ ഇതുവരെ പരീക്ഷിക്കാത്ത ഗെറ്റപ്പുകളിലാണ് പുതിയ സിനിമകളില്‍ അഭിനയിക്കുന്നത്. ഈ വര്‍ഷമെത്തി കമ്മാരസംഭവം അതിന് ഒരു ഉദാഹരണമായിരുന്നു. ഇപ്പോഴിതാ പ്രൊഫസര്‍ ഡിങ്കന് വേണ്ടി ജിമ്മില്‍ പോയി കിടിലന്‍ ബോഡിയുമായി താരമെത്തിയിരിക്കുകയാണ്. ദിലീപേട്ടന്‍ ജിമ്മില്‍ പോയത് വെറുതെ അല്ലെന്ന് പറഞ്ഞ് ഫാന്‍സ് പേജിലൂടെ പുറത്ത് വിട്ട ചിത്രത്തിലാണ് താരത്തിന്റെ പുതിയ ഫോട്ടോയുള്ളത്. ബാഹുബലി, വിശ്വരൂപം, തുപ്പാക്കി, ബാഗി 2 തുടങ്ങിയ ഇന്ത്യന്‍ സിനിമകളുടെയും വിദേശ ചിത്രങ്ങളുടെയും ആക്ഷന്‍ കൊറിയോഗ്രാഫറായ കെച്ച കെംമ്പഡ്കിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.

  ആക്ഷനും കോമഡിയുമെല്ലാമുണ്ട്..

  ആക്ഷനും കോമഡിയുമെല്ലാമുണ്ട്..

  വര്‍ഷങ്ങളോളം സിനിമയില്‍ അഭിനയിച്ചിട്ടുണെങ്കിലും പ്രൊഫസര്‍ ഡിങ്കനിലൂടെ ദിലീപ് മലയാളികളെ അത്ഭുതപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കെച്ച കെംമ്പഡ്കി ഒരുക്കുന്ന ആക്ഷന്‍ മാത്രമല്ല കോമഡിയും പ്രണയവുമെല്ലാം ഇടകലര്‍ന്ന് കുടുംബപ്രേക്ഷകരടക്കം ഏത് പ്രായക്കാരെയും ലക്ഷ്യം വെച്ച് കൊണ്ടാണ് പ്രൊഫസര്‍ ഡിങ്കന്‍ വരുന്നത്. ചിത്രത്തില്‍ കാര്‍ ചെയ്‌സിംഗ് അടക്കം ദിലീപ് സിനിമകളില്‍ കാണാത്ത സാഹസിക രംഗങ്ങളെല്ലാം സിനിമയിലുണ്ടാവും.

  ദിലീപിനൊപ്പം നമിതയും

  ദിലീപിനൊപ്പം നമിതയും

  വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളത്തിലും തെന്നിന്ത്യയിലുമടക്കം ശ്രദ്ധേയായ നടിയാണ് നമിത പ്രമോദ്. കമ്മാരസംഭവത്തിന് ശേഷം നമിത പ്രമോദ് ദിലീപിന്റെ നായികയായി അഭിനയിക്കുന്ന സിനിമയാണിത്. സൗണ്ട് തോമ, വില്ലാളി വീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ, എന്നിങ്ങനെ ഇരുവരും നായിക നായകന്മാരായി അഭിനയിച്ച ഒത്തിരിയധികം ഹിറ്റ് സിനിമകളുണ്ടായിരുന്നു. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  ത്രിഡി സിനിമ

  ത്രിഡി സിനിമ

  റാഫിയാണ് പ്രൊഫസര്‍ ഡിങ്കന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കഥയില്‍ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് കൂടി ഇഷ്ടപ്പെടുന്ന തരത്തിലേക്കാണ് സിനിമയുടെ കഥ മാറ്റിയത്. ഒരു മജീഷ്യന്റെ കഥ പറയുന്ന പ്രൊഫസര്‍ ഡിങ്കന്‍ ഒരു ത്രിഡി സിനിമയായിട്ടാണ് നിര്‍മ്മിക്കുന്നത്. ഡിങ്കനെന്ന മാജിക്കുകാരനായും ദീപുവെന്ന സാധാരണക്കാരനെയുമാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്.

   ടിക് ടോക് പരീക്ഷണം

  ടിക് ടോക് പരീക്ഷണം

  ദിലീപിന്റെ ഫാന്‍സ് പേജുകളിലൂടെ ആരാധകര്‍ പുറത്ത് വിട്ട ടിക് ടോക് വീഡിയോയും അടുത്തിടെ വൈറലായിരുന്നു. ദിലീപ് നായകനായി സുന്ദര്‍ ദാസ് സംവിധാനം ചെയ്ത ഹിറ്റ് സിനിമയായ കുബേരനിലെ ഒരു പാട്ടായിരുന്നു ദിലീപ് പാടിയത്. ദിലീപ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത് ആദ്യമായിട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം ഇത് എഡിറ്റ് ചെയ്തതാണെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. എന്തായാലും സംഭവം തരംഗമായിരുന്നു.

  English summary
  Dileep's Professor Dinkan location photo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X