twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നെഞ്ചത്ത് ഇടിക്കാൻ പറഞ്ഞിരുന്നില്ല! അതായത് ഉത്തമ... പഞ്ചാബി ഹൗസിലെ ആ കോമഡി രംഗത്തെ കുറിച്ച് ദിലീപ്

    |

    കോമഡി സീരിയസ് എന്നിങ്ങനെ ഏത് തരം കഥാപാത്രങ്ങളും ദിലീപിന്റെ കൈകളിൽ ഭഭ്രമായിരിക്കും. തനിയ്ക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിന്റേതായ തന്മയത്തോടെ പ്രേക്ഷകരുടെ മുന്നിൽ അഭിനയിച്ച് ഫലിപ്പിക്കുന്നതു കൊണ്ടാണ് ദിലീപ് ജനങ്ങളുടെ ജനപ്രിയ താരമാകുന്നത്.

    മിമിക്രിയിലൂടെ സിനിമയിൽ ചുവട് വെച്ച താരമാണ് ദിലീപ്. സിനിമയുടെ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നതിനു മുൻപ് അസിസ്റ്റന്റ് ആയി സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് ചെറുതും വലുതുമായ വേഷത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ദിലീപിനായി. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ദിലീപിനെ കുടുകുട ചിരിപ്പിച്ച സംഭവം വെളിപ്പെടുത്തുകയാണ് താരം. ഒരു സ്വകാര്യ റ എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    <strong> ഒറ്റ നോട്ടത്തിൽ തന്നെ അവൾ അവന്റെ മനം കവർന്നു!! കുഞ്ഞനിയത്തിയെ കണ്‍നിറയെ കണ്ട് ഹംസ്</strong> ഒറ്റ നോട്ടത്തിൽ തന്നെ അവൾ അവന്റെ മനം കവർന്നു!! കുഞ്ഞനിയത്തിയെ കണ്‍നിറയെ കണ്ട് ഹംസ്

    ജഗതിയോട് എപ്പോഴും പറയുന്നത്

    ടൈമിങ്ങിന്റെ കാര്യത്തിൽ ജഗതി ശ്രീകുമാർ പെർഫക്ട് ആണ്. ഭയങ്കര ടൈമിങ്ങാണ് അദ്ദേഹത്തിന്. അതിനോടൊപ്പം ഓടിയെത്തുക എന്ന കാര്യമാണ് കൂടെയുള്ളവർക്ക്. അടുത്തത് എന്താണ് നിങ്ങൾ ചെയ്യാൻ പോകുന്നതെന്ന് ഷോർട്ടിനു മുൻപ് പറയണം'' എന്ന് പലപ്പോഴും അദ്ദേഹത്തിനേട് ഷോർട്ടിനു മുൻപ് ഞാൻ പറയാറുണ്ട്. അദ്ദേഹത്തിനോടൊപ്പം അഭിനയിക്കുക എന്നത് വലിയ ഭാഗ്യമാണെന്നു ദിലീപ് പറഞ്ഞു.

    ടേക്ക് പറയുമ്പോൾ

    അദ്ദേഹത്തിനോടൊപ്പമുള്ള പല ഷോർട്ടിലും താൻ ചിരിച്ചിട്ടുണ്ട്. ടോക് എന്ന് പറയുമ്പോൾ പെട്ടെന്ന് തന്നെ ആള് മാറും. അതുപോലെ ടൈമിങ്ങ് തെറ്റിയാൽ അദ്ദേഹം ഹെഡ് മാഷിന് പോലെയാണ്. അവരൊക്കെ അഭിനയത്തിൽ വലിയൊരു സ്കൂൾ ആയിരുന്നു- ദിലീപ് അഭിമുഖത്തിൽ പറഞ്ഞു.

    ചിരിച്ച ഷോർട്ടുകൾ

    ഹരിശ്രീ അശോകൻ, സലിം കുമാർ, മണി, ഹനീഫ് ഇക്ക എന്നിവർക്കൊപ്പമാണ് സിനിമയിൽ എത്തിയത്. ഓരോർത്തരും മികച്ച അഭിനേതാക്കളാണ്. ഓരോർത്തരം ഓരോ ആൾക്കാരാണ്.താൻ മിക്ക സിനിമയിലും ചിരിച്ചിട്ടുണ്ട്. അതും എക്സലന്റ് ഷോർട്ടുകളായിരിക്കും. ആ സമയത്ത് ചിരിച്ചാൽ ഷോർട്ട് ഒഴിവാക്കുകയേ മാർഗമുള്ളൂ.

     പഞ്ചാബി ഹൗസിലെ രംഗം

    പഞ്ചാബി ഹൗസിൽ അശോകൻ ചേട്ടൻ വെള്ളമടിച്ച് കരയുന്ന രംഗമുണ്ട്. കരയാൻ മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തിനേട് നെഞ്ചത്ത് ഇടിച്ച് കരയാനൊന്നും പറഞ്ഞിരുന്നില്ല. അദ്ദേഹം നെഞ്ചത്ത് ഇടിച്ച് കരയുകയായിരുന്നു. ഇത് കണ്ട് ചിരിയടക്കാൻ തനിയ്ക്ക് കഴിഞ്ഞില്ല. ഞാൻ എന്തൊക്കെയോ പറഞ്ഞിട്ട് ചിരിക്കുകയായിരുന്നു. ഇപ്പോഴും ആ രംഗങ്ങൾ തന്നെയാണ് ചിത്രത്തിലുളളത്. എഡിറ്റ് ചെയ്തിട്ടില്ല. അതു പോലെ മേരിക്കുണ്ടൊരു കുഞ്ഞാടിലും സമാന അവസ്ഥയായിരുന്നു. ഞാൻ എന്ത് ചെയ്താലും അവൻ നോക്കി ചിരിക്കു അപ്പോൾ ഞാനും ചിരിക്കുമായിരുന്നു.- ദിലീപ് പറഞ്ഞു.

    English summary
    Dileep says about Punjabihouse not edited comedy Scene
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X