twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യയുടേയും ദിലീപിന്റേയും പ്രധാനപ്പെട്ട ദിവസം, ഭാവനക്കും നവ്യക്കും നിത്യക്കും ഇത് അർഹതപ്പെട്ടത്

    |

    കുട്ടികളും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ദിലീപ്. സി ഐഡി മൂസ, മീശമാധവൻ, പാണ്ടിപ്പട, ഈ പറക്കും തളിക തുടങ്ങിയ ചിത്രങ്ങൾക്ക് ഇന്നും പ്രേക്ഷകർക്കിടയിൽ കാഴ്ച്ചക്കാരുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ഇന്നും ഈ ചിത്രങ്ങൾ ചർച്ചാ വിഷയമാണ്. ദിലീപിനെ കുറിച്ച് ഓർമിക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ ഇടയിൽ ഓടിയെത്തുന്നത് ഈ ചിത്രങ്ങളും രസകരമായ കഥാപാത്രങ്ങളുമാണ്.

    ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്നത് ദിലീപിന്റെ ഭാഗ്യദിവസത്തെ കുറിച്ചാണ്. ജൂലൈ 4 നടന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസമാണ്. ദിലീപിനെ ജനപ്രിയനായ നടനാക്കിയതിൽ ഈ ജൂലൈ 4 ന് വലിയ പങ്കുണ്ട്. നടന്റെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'ഈ പറക്കും തളിക,മീശമാധവൻ , സി.ഐ.ഡി മൂസ, പാണ്ടിപ്പട തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിയത് ജൂലൈ 4 ന് ആയിരുന്നു. തിയേറ്ററുകൾ ആഘോഷമാക്കിയ ദിലീപ് ചിത്രങ്ങളായിരുന്നു ഇത്.

      ഈ പറക്കും തളിക

    2001 ജൂലൈ 4 ന് ആയിരുന്നു താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രം റിലീസ് ചെയ്തത്. ബസ് ഉ‍ടമയായ ഉണ്ണികൃഷ്ണനെ ദിലീപ് അവതരിപ്പിച്ചപ്പോൾ നടനോടൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കാൻ ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയും, ഒടുവിൽ ഉണ്ണികൃഷ്ണനും കൂടെയുണ്ടായിരുന്നു. നടി നിത്യദാസ് ആയിരുന്നു നായിക. ഇന്നും നടിയുടെ ഇടയിൽ നിത്യയുടെ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

    മീശമാധവൻ

    തൊട്ട് അടുത്ത വർഷം 2002 ജൂലൈ 4 ന് ആയിരുന്നു കാവ്യ മാധവനും ദിലീപും പ്രധാന കഥാപാത്രങ്ങളായി എത്തിയ മീശമാധവൻ പുറത്തെത്തുന്നത്. ചേക്കിലെ സ്വന്തം കള്ളനായ മീശമാധവനായി ദിലീപ് എത്തിയപ്പോൾ രുക്മിണി എന്ന കഥപാത്രത്തെയാണ് കാവ്യ അവതരിപ്പിച്ചത്. ദിലീപിനോടൊപ്പം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ഹരിശ്രീ അശോകനും സലിം കുമാറും കൊച്ചിൻ ഹനീഫയും ജഗതിയും ഉണ്ടായിരുന്നു. നടൻ ഇന്ദ്രജിത്തായിരുന്നു വില്ലൻ കഥാപാത്രത്തിലെത്തിയത്. 200 ദിവസത്തിലധികം പ്രദർശിപ്പിച്ച സിനിമ ഇൻഡസ്ട്രിയൽ ഹിറ്റായിരുന്നു. സിനിമയ്ക്കൊപ്പം തന്നെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും മീശമാധവനിലെ ഗാനങ്ങൾ പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്.

    സിഐഡി മൂസ

    ദിലീപിന്റെ എവർഗ്രീൻ ഹിറ്റ് ചിത്രമാണ് സിഐഡി മൂസ. 2003 ജൂലൈ 4 ന് പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മൂലം‌കുഴിയിൽ സഹദേവൻ അല്ലെങ്കിൽ സി.ഐ.ഡി. മൂസ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. ഭാവനയായിരുന്നു നായിക. ജഗതി, ഹരിശ്രീ അശോകൻ, സലിം കുമാർ കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നു. സിനിമയിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Recommended Video

    Kavya Madhavan Biography | കാവ്യ മാധവൻ ജീവചരിത്രം | FilmiBeat Malayalam
    പാണ്ടിപ്പട

    റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത പാണ്ടിപ്പടയാണ് ജൂലൈ 4 ന് പിറന്ന ദിലീപിന്റെ മറ്റൊരു ഹിറ്റ് ചിത്രം. 2005 നാണ് ചിത്രം റിലീസ് ചെയ്തത്. നവ്യയായിരുന്നു ചിത്രത്തിലെ നായിക. ദിലീപിനോടൊപ്പം പ്രകാശ് രാജ്, ഹരിശ്രീ അശോകൻ, സലിം കുമാർ, കൊച്ചിൻ ഹനീഫ,രാജൻ പി ദേവ് എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    English summary
    Dileep Special Day , His Superhit Movie's Are Released July 4
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X