For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോഴിക്കോട്ടെ ആരാധകരെ ഇളക്കി മറിച്ച് ദിലീപ്! ജനപ്രിയന്റെ മാസ് എന്‍ട്രിയ്ക്ക് മണിക്കൂറുകള്‍ മാത്രം

  |

  ഒരിടവേളയ്ക്ക് ശേഷം ജനപ്രിയ നടന്‍ ദിലീപ് ഹിറ്റ് സിനിമകളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമെത്തിയ ബിഗ് ബജറ്റ് ചിത്രം കമ്മാരസംഭവം പ്രതീക്ഷിച്ച പോലെ ബോക്‌സോഫീസില്‍ ഹിറ്റായില്ല. എന്നാല്‍ ഇക്കൊല്ലം വിജയ ചിത്രത്തോടെയായിരുന്നു തുടക്കം. കുടുംബ ചിത്രമായി ഒരുക്കിയ കോടതി സമക്ഷം ബാലന്‍ വക്കീലായിരുന്നു ഈ വര്‍ഷം റിലീസിനെത്തിയ ദിലീപിന്റെ ചിത്രം.

  ഇത് രമ്യ നമ്പീശന്റെ ഭാഗ്യ നാളുകള്‍! സുരേഷ് ഗോപിയുടെ അടക്കം തമിഴിലൊരുങ്ങുന്നത് അഡാറ് സിനിമകള്‍

  ഇപ്പോഴിതാ രണ്ടാമത്തെ സിനിമയുമായി ദിലീപ് എത്തുകയാണ്. ജൂലൈ ആറിന് തിയറ്ററുകളിലേക്ക് എത്തുന്ന ശുഭരാത്രിയാണ് ദിലീപിന്റെ ഏറ്റവും പുതിയ സിനിമ. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദിലീപ് കോഴിക്കോട് എത്തിയിരുന്നു. അവിടുത്തെ ആളുകളെ ഇളക്കി മറിച്ചിട്ടാണ് താരം മടങ്ങിയത്. താന്‍ ആദ്യമായി കോഴിക്കോട് വന്നതിനെ കുറിച്ചും താരം പറഞ്ഞിരിക്കുകയാണ്. ഇതിന്റെ വീഡിയോസും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയ നിറയെ.

  ദിലീപിന്റെ വാക്കുകളിങ്ങനെ..

  ദിലീപിന്റെ വാക്കുകളിങ്ങനെ..

  ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ശുഭരാത്രിയുടെ ഔദ്യോഗിക ലോഞ്ചുമായി ബന്ധപ്പെട്ടാണ് ദിലീപ് കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയത്. ഹൈലൈറ്റ് മാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അനു സിത്താര, സംവിധായകന്‍ വ്യാസന്‍ കെപി, സിദ്ദിഖ്, നാദിര്‍ഷ തുടങ്ങിയ താരങ്ങളും എത്തിയിരുന്നു. പരിപാടിയ്ക്ക് ശേഷം ആരാധകര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടാണ് ദിലീപ് മടങ്ങിയത്. സെല്‍ഫി എടുക്കാന്‍ കാത്ത് നിന്ന നൂറ് കണക്കിന് ആരാധകന്മാര്‍ക്കെല്ലാം ദിലീപ് തന്നെ സെല്‍ഫി എടുത്ത് കൊടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തരംഗമായിരുന്നു. ഒടുവില്‍ ആരാധകരെ ആവേശത്തിലാക്കിയിട്ടാണ് ദിലീപ് മടങ്ങി പോയത്.

  എന്നോടിഷ്ടം കൂടാമോ?

  എന്നോടിഷ്ടം കൂടാമോ?

  താന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ വന്നത് കോഴിക്കോട് നിന്നുമായിരുന്നു. എന്നോടിഷ്ടം കൂടാമോ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്. ഇപ്പോഴും അത് തന്നെയാണ് ഞാന്‍ നിങ്ങളോട് ചോദിക്കുന്നത്. എന്നോടിഷ്ടം കൂടാമോ? എന്നും ദിലീപ് പറയുന്നു. സത്യസന്ധമായിട്ടുള്ളതും സ്‌നേഹബന്ധങ്ങളുടെ കഥ പറയുന്നതുമായ ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതായിരിക്കും. 100 ശതമാനം ഫാമിലി എന്റര്‍ടെയിനര്‍ ആയിരിക്കുമെന്നും 200 ശതമാനം ഫീല്‍ഗുഡ് ചിത്രമായിരിക്കുമെന്നും അവകാശവാദത്തോട് കൂടിയാണ് ശുഭരാത്രി എത്തുന്നത്.

  ശുഭരാത്രി തിയറ്ററുകളിലേക്ക്...

  ശുഭരാത്രി തിയറ്ററുകളിലേക്ക്...

  ദിലീപിന്റെ ബാല്യകാല സുഹൃത്ത് വ്യാസന്‍ എടവനക്കാട് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് ശുഭരാത്രി. കൊല്ലത്ത് നടന്ന യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്. സിനിമ കണ്ട് കഴിയുമ്പോള്‍ ഓരോ പ്രേക്ഷകന്റെയും മനസില്‍ തട്ടുന്ന കഥയാണെന്നും കണ്ണ് നിറഞ്ഞ് കൊണ്ടേ പുറത്ത് വരികയുള്ളുവമെന്നും സിനിമയെ കുറിച്ചുള്ള അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു. പ്രേക്ഷക പിന്തുണ ആവശ്യപ്പെട്ട് കൊണ്ട് ഒടുവില്‍ ശുഭരാത്രി റിലീസിനെത്തുകയാണ്. ജൂലൈ ആറിനാണ് സിനിമ എത്തുന്നത്.

   അടുത്ത ഹിറ്റ് ചിത്രമാണ്?

  അടുത്ത ഹിറ്റ് ചിത്രമാണ്?

  സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറും ടീസറുകളും ആരാധകര്‍ക്കിടയില്‍ വലിയ ആകാംഷയാണ് നിറച്ചിരിക്കുന്നത്. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ദിലീപ് കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്ത് വന്ന ട്രെയിലറിലെ ദിലീപിന്റെ പ്രകടനം കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു. ദിലീപിനെ പോലെ ഒരു യഥാര്‍ഥ കഥാപാത്രമാണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്. ചെറുല്ലില്‍ മൊയ്തീന്‍കുഞ്ഞ് സാഹിബ് എന്ന വേഷത്തിലാണ് സിദ്ദിഖ് എത്തുന്നത്. കരുനാഗപള്ളിയില്‍ താമസിച്ചിരുന്ന ആളാണ് ചെറുല്ലില്‍ മൊയ്തീന്‍കുഞ്ഞ്. സിദ്ദിഖിന്റെ മകനായി നാദിര്‍ഷയാണ് എത്തുന്നത്. നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നാദിര്‍ഷ അഭിനയത്തിലേക്ക് തിരിച്ചെത്തി എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

  ദിലീപിന്റെ സിനിമകള്‍

  ദിലീപിന്റെ സിനിമകള്‍

  ഈ വര്‍ഷം കൈനിറയെ സിനിമകളാണ് ദിലീപിനുള്ളത്. നിലവില്‍ ജാക്ക് ഡാനിയേല്‍ എന്ന സിനിമയുടെ ഷൂട്ടിംഗായിരുന്നു നടന്ന് കൊണ്ടിരുന്നത്. ശുഭരാത്രിയ്ക്ക് പിന്നാലെ ജാക്ക് ഡാനിയേലും തിയറ്ററുകളിലേക്ക് എത്തും. പിന്നീട് പ്രൊഫസര്‍ ഡിങ്കന്‍, നാദിര്‍ഷയുടെ സംവിധാനത്തിലെത്തുന്ന ചിത്രം എന്നിങ്ങനെ നിരവധി സിനിമകളാണ് ദിലീപിന്റേതായി വരാനിരിക്കുന്നത്. ത്രിഡി ഗണത്തിലൊരുക്കുന്ന പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഈ വര്‍ഷം തന്നെ ഈ സിനിമകള്‍ കൂടി പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  English summary
  Dileep visit calicut for the promotion of Shubharathri
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X