»   » അബിയെ അവസാനമായി കാണാന്‍ കഴിഞ്ഞില്ല, കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ദിലീപ് എത്തി!

അബിയെ അവസാനമായി കാണാന്‍ കഴിഞ്ഞില്ല, കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ദിലീപ് എത്തി!

Posted By:
Subscribe to Filmibeat Malayalam

ആമിന താത്തയെന്ന ഒരൊറ്റ കഥാപാത്രം മതി അബിയെന്ന കലാകാരനെ ഓര്‍ക്കാന്‍. മിമിക്രിയിലൂടെ പ്രശസ്തനായ അബി സിനിമയിലെത്തിയപ്പോള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ദിലീപിനും നാദിര്‍ഷയ്ക്കുമൊപ്പമാണ് അബിയും കലാജീവിതം തുടങ്ങിയത്. ഇവരുടെ ദേ മാവേലിക്കൊമ്പത്ത് എന്ന കാസറ്റിലെ ആമിന താത്തയെന്ന കഥാപാത്രത്തെ ഇന്നും സിനിമാപ്രേമികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

നെടുമുടി വേണുവും തിലകനും ശത്രുതയിലായിരുന്നോ? തിലകന്‍ അങ്ങനെ പറഞ്ഞതിന് പിന്നില്‍?

ആന്‍റണിയുടെ അനാവശ്യ ഇടപെടല്‍, പീറ്റര്‍ ഹെയ്‌നുമായി അസ്വാരസ്യം, ഒടിയന്‍ സംവിധായകനെ മാറ്റിയോ?

അബിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ആരാധകരും സിനിമാപ്രവര്‍ത്തകരും ഞെട്ടിയിരുന്നു. അസുഖബാധിതനാണെന്ന വിവരം പുറത്തറിയിക്കാതെയാണ് അദ്ദേഹം പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയപ്പോള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞില്ലെന്നൊരു വേദന അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നാല്‍ തനിക്ക് ലഭിക്കാതെ പോയത് മകന് ലഭിക്കുന്നത് കാണാനുള്ള ഭാഗ്യം അബിക്കുണ്ടായിരുന്നു. ഷെയിന്‍ നിഗം മികച്ച നടനാവുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.

അബിയുടെ കുടുംബത്തെ ദിലീപ് സന്ദര്‍ശിച്ചു

അബിയുടെ വീട്ടിലേക്ക് ആശ്വാസവുമായി ദിലീപെത്തി. താരത്തിന്റെ അപ്രതീക്ഷിതമായ വേര്‍പാടുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല ആര്‍ക്കും. അബിയുടെ മരണവാര്‍ത്ത അറിഞ്ഞ സമയത്ത് ദിലീപും നാദിര്‍ഷയും വിദേശത്തായിരുന്നു. വിദേശത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷമാണ് ദിലീപ് അബിയുടെ വീട്ടിലേക്ക് എത്തിയത്.

ഞെട്ടലില്‍ നിന്നും മുക്തരാവാതെ

അബിയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല ആരും. ദിലീപിന്റെ ആശ്വാസ വാക്കുകളിലും ഒന്നും മിണ്ടാനാവാതെ നില്‍ക്കുകയായിരുന്നു ഷെയിന്‍ നിഗം. ആകെ മൂകമായിരുന്നു വീട്ടിലെ അന്തരീക്ഷം.

മിമിക്രിയില്‍ നിന്നും തുടങ്ങിയ സൗഹൃദം

മിമിക്രി വേദികളില്‍ നിന്നും തുടങ്ങിയ പരിചയമാണ് ദിലീപിന്റെയും അബിയുടെയും. നാദിര്‍ഷ, ദിലീപ്, അബി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദേ മാവേലി കൊമ്പത്ത് കേരളത്തില്‍ തംരഗമായിരുന്നു.

സിനിമയിലേത്തിയപ്പോള്‍

മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തിയവരില്‍ പലരും താരമായി മാറിയപ്പോള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങിപ്പോവുകയായിരുന്നു അബി. മിമിക്രിയിലെ മുടിചൂടാമന്നന്‍ സിനിമയിലെത്തിയപ്പോള്‍ അത്ര നല്ല സ്വീകരണമായിരുന്നില്ല ലഭിച്ചത്. അദ്ദേഹത്തിന് അനുസരിച്ച കഥാപാത്രങ്ങള്‍ അധികം ലഭിച്ചിരുന്നില്ല.

പരാതിയും പരിഭവവുമില്ലാതെ

തന്നോടൊപ്പം മിമിക്രി അവതരിപ്പിച്ചവരില്‍ പലരും സിനിമയിലെത്തി മുന്‍നിര താരങ്ങളായി മാറിയപ്പോഴും ഒതുങ്ങിക്കൂടുകയായിരുന്നു അബി. യൊതുവിധ പരാതിയും പരിഭവവും ഉന്നയിച്ചിരുന്നില്ല അദ്ദേഹം.

മകന്‍ സിനിമയിലേക്കെത്തിയപ്പോള്‍

മകനായ ഷെയിന്‍ നിഗം സിനിമയിലേക്കെത്തിയപ്പോള്‍ സന്തോഷമായിരുന്നു അബിക്ക്. തനിക്ക് നഷ്ടപ്പെട്ടത് മകനിലൂടെ തിരിച്ചു പിടിക്കുന്നത് അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു. മികച്ച കഥാപാത്രങ്ങളുമായി ഷെയിന്‍ മുന്നേറുന്നത് കണ്ടപ്പോള്‍ അബിയെന്ന പിതാവ് ഏറെ സന്തോഷിച്ചിരുന്നു.

English summary
Dileep visits late Abi's home.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam