»   » താര രാജക്കന്മാര്‍ക്ക് മാത്രമല്ല ദിലീപിനുമുണ്ട് റെക്കോര്‍ഡ്, 15 കൊല്ലം മുമ്പേ സ്വന്തമാക്കിയ നേട്ടങ്ങൾ

താര രാജക്കന്മാര്‍ക്ക് മാത്രമല്ല ദിലീപിനുമുണ്ട് റെക്കോര്‍ഡ്, 15 കൊല്ലം മുമ്പേ സ്വന്തമാക്കിയ നേട്ടങ്ങൾ

Posted By:
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായത് ദിലീപിനെതിരെ സിനിമ ലോകത്തിനകത്തും പുറത്തുമുള്ള നിരവധി ആളുകള്‍ ദിലീപിനെതിരെ രംഗത്ത് എത്തുകയുണ്ടായി. ദിലീപിന്റെ കരിയര്‍ അവസാനിച്ചു, പ്രേക്ഷകര്‍ ദിലീപിനെ കൈവിടും എന്നുവരെ അവര്‍ വിധിയെഴുതി. എന്നാല്‍ രാമലീല എന്ന ഒറ്റ ചിത്രം ദിലീപിനെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയായി.

ഇക്കുറി ദിലീപിന്റെ പിറന്നാള്‍ കെങ്കേമമാകും... രാമലീലയ്‌ക്കൊപ്പം ആരാധകര്‍ക്ക് ഒരുക്കുന്ന സര്‍പ്രൈസ്..

അവളുടെ രാവുകള്‍ നല്‍കിയത് വലിയ വേദന, പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ടെന്നും സീമ...

സൂപ്പര്‍ താരങ്ങള്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളില്‍ അഭിരമിക്കുമ്പോള്‍, ദിലീപിനെ എല്ലാവരും സൗകര്യ പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നു. സൂപ്പര്‍ താരങ്ങള്‍ സ്വന്തമാക്കിയതിനൊപ്പം റെക്കോര്‍ഡുകള്‍ ദിലീപും സ്വന്തമാക്കിയിട്ടുണ്ട്. പലതിലും സൂപ്പര്‍ താരങ്ങളെ പോലും പിന്നിലാക്കിയിട്ടുണ്ട്.

കരിയര്‍ ബെസ്റ്റ്

ദിലീപിന്റെ കരിയര്‍ ബെസ്റ്റ് എന്ന എപ്പോഴും സിനിമ പ്രേമികളും ആരാധകരും നെഞ്ചോട് ചേര്‍ക്കുന്നത് ലാല്‍ ജോസ് ചിത്രം മീശമാധവനാണ്. 2002 ജൂലൈയിലാണ് ചിത്രം റീലീസ് ചെയ്തത്. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ കാവ്യമാധവനായിരുന്നു നായിക.

20 കോടി

മലയാളത്തിലെ ആദ്യത്തെ 20 കോടി ചിത്രം 2000ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം നരസിംഹം ആയിരുന്നു. 2 കോടി മുതല്‍ മുടക്കില്‍ ചിത്രീകരിച്ച സിനിമ 22 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും കളക്ട് ചെയ്തത്.

ദിലീപിന്റെ നേട്ടം

രണ്ട് വര്‍ഷത്തിനപ്പുറം തിയറ്ററിലെത്തിയ മീശമാധവന്‍ ദിലീപിന്റെ കരിയറിലെ ആദ്യ 20 കോടിയായിരുന്നു മലയാളത്തിലെ രണ്ടാമത്തേതും. ഒന്നരക്കോടി മുതല്‍ മുടക്കിയ മീശമാധവന്റെ ആകെ ബോക്‌സ് ഓഫീസ് നേട്ടം 22 കോടിയാണയിരുന്നു.

ഒരു തിയറ്ററില്‍ ഒരു കോടി

ഒരു തിയറ്ററില്‍ ഒരു സിനിമ ഒരു കോടി കളക്ഷന്‍ ആരുടേയും ചിന്തയിലേ ഇല്ലാത്ത കാലത്ത് മീശമാധവന്‍ ആ നേട്ടം സ്വന്തമാക്കി. എറണാകുളം ഷേണായിസസില്‍ നിന്ന് മാത്രം ഒരു കോടി പത്ത് ലക്ഷം രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്.

ഒരു കോടിക്കടുത്ത്

എറണാകുളത്തെ തിയറ്ററില്‍ നിന്നും ഒരു കോടിക്ക് മുകളില്‍ നേടിയ ചിത്രം കേരളത്തിലെ പ്രധാന സെന്ററുകളായ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലും ഇതേ വിജയം ആവര്‍ത്തിച്ചു. തിരുവനന്തപുരം കോഴിക്കോട് തിയറ്ററുകളില്‍ നിന്നും ഒരു കോടിയോടടുത്ത് ചിത്രം നേടി.

ഏഴരക്കോടി ഷെയര്‍

22 കോടി ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രത്തിന്റെ നിര്‍മാതാവിനും വിതരണക്കാരനും ലഭിച്ച ഷെയര്‍ ഏഴര കോടിയാണ്. തിയറ്റര്‍ വിഹിതവും നികുതികളും കഴിഞ്ഞ് നിര്‍മാതാവിനും വിതരണക്കാരനും ലഭിക്കുന്ന തുകയാണ് ഷെയര്‍.

രണ്ടാം ഭാഗം

മീശമാധവന് രണ്ടാം ഭാഗം എന്നത് നേരത്തെ മുതല്‍ ആരാധകര്‍ ആവശ്യം ഉന്നയിക്കുന്ന ഒന്നാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയതോടെ മീശമാധവന് രണ്ടാം ഭാഗം ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ ശക്തി പ്രാപിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

English summary
Not only superstars Dileep also make records in Malayala cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam