»   » ദിലീഷ് പോത്തന്റെ സിനിമ കാഴ്ചപാട് മാറ്റിയത് പപ്പയുടെ ആ ചോദ്യമായിരുന്നു!ശരിക്കും സത്യം പറഞ്ഞാല്‍ പോരേ?

ദിലീഷ് പോത്തന്റെ സിനിമ കാഴ്ചപാട് മാറ്റിയത് പപ്പയുടെ ആ ചോദ്യമായിരുന്നു!ശരിക്കും സത്യം പറഞ്ഞാല്‍ പോരേ?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ലക്ഷണമൊത്ത സംവിധായകന്‍ എന്ന് വിളിക്കാന്‍ കഴിയുന്നയാളാണ് ദിലീഷ് പോത്തന്‍. രണ്ട് സിനിമകള്‍ മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളതെങ്കിലും അത് രണ്ടും പ്രേക്ഷകരെ സ്വാധീനിക്കുന്നവയായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും ഒപ്പിയെടുക്കുന്ന കഥാസന്ദര്‍ഭങ്ങളായിരുന്നു ദിലീഷിന്റെ സിനിമയുടെ പ്രത്യേകതകള്‍.

മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയുടെ കഥ മറ്റാര്‍ക്കും കോപ്പിയടിക്കാന്‍ പറ്റില്ല! കാരണം ഇതാണ്!!

ചെറുപ്പം മുതലേ സിനിമകളെ സ്‌നേഹിച്ചിരുന്ന ദിലീഷ് ഒരിക്കല്‍ സിനിമ കാണാന്‍ ക്ലാസ് കട്ട് ചെയ്ത് പോയകാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. സ്റ്റാര്‍ ആന്റ് സ്റ്റൈയിലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ ഇക്കാര്യം തുറന്ന് സംസാരിച്ചിരുന്നത്.

സിനിമകളുടെ ആരാധകന്‍

പഠിക്കുന്ന കാലത്ത് ദിലീഷ് പോത്തന്‍ കൊമേഴ്‌സ്യല്‍ സിനിമകളുടെ ആരാധകനായിരുന്നു. അങ്ങനയിരിക്കെ ഒരിക്കല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്നും ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോവുകയായിരുന്നു. എന്നാല്‍ അന്ന് പപ്പ സ്‌കൂളില്‍ വന്ന് അത് കണ്ടുപിടിക്കുകയായിരുന്നു.

സ്‌കൂളില്‍ വന്ന പപ്പ..

പപ്പയുടെ സുഹൃത്തിന്റെ മകന് ആക്‌സിഡന്റായി. അവന്റെ എന്തോ ആവശ്യത്തിനായി സ്‌കൂളില്‍ വന്ന പപ്പ എന്നെയും അന്വേഷിച്ചു. എന്നാല്‍ ഞാന്‍ ക്ലാസിലില്ലെന്ന് മനസിലായ പപ്പ തിയറ്ററിലേക്ക് വരികയായിരുന്നു. സിനിമ കഴിഞ്ഞ് എന്നോട് പോവുകയല്ലെ എന്ന് ചോദിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയായിരുന്നു.

വഴക്ക് പറഞ്ഞതേയില്ല

പപ്പയുടെ കൈയില്‍ നിന്നും വഴക്ക് കേള്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പപ്പ ഒന്നും പറഞ്ഞിരുന്നില്ല. ഞാന്‍ പപ്പയോട് തന്നെ എന്താ വഴക്ക് പറയാത്തെ എന്ന് ചോദിക്കുകയായിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു പപ്പ തിരിച്ച് പറഞ്ഞത്.

സത്യം പറഞ്ഞാല്‍ പോരെ

നീ ഇന്നുവരെ സിനിമ കാണാന്‍ പോവണം എന്ന് എന്നോട് ചോദിച്ചിരുന്നില്ലല്ലോ? ഞാന്‍ വേണ്ട എന്ന് പറഞ്ഞിട്ടുണ്ടോ? അപ്പോള്‍ നിനക്ക് സത്യം പറഞ്ഞിട്ട് പോയാല്‍ പോരേ? എന്നുമായിരുന്നു പപ്പ ചോദിച്ചിരുന്നത്. ആ മറുപടി കേട്ട് താന്‍ കരഞ്ഞ് പോയി. പിന്നീട് സിനിമയോടുള്ള എന്റെ കാഴ്ചാപാട് തന്നെ മാറ്റിയ കാര്യം ഇതായിരുന്നെന്നും ദിലീഷ് പോത്തന്‍ പറയുന്നു.

English summary
Dileesh Pothan saying about father's love

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam