For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇഷ തൽവാർ മലയാള സിനിമയിലെ നായികയായത് ഇങ്ങനെയാണ്, വെളിപ്പെടുത്തി ദിനേഷ് പ്രഭാകര്‍

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് തട്ടത്തിൻ മറയത്ത്. നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായിരുന്നു. 2012-ൽ ആണ് സിനിമ പുറത്ത് ഇറങ്ങിയത് എങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചിത്രം ചർച്ചാ വിഷയമാണ്. സിനിമയെ പോലെ തന്നെ ഗാനങ്ങളും ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ഇന്നും പാടി നടക്കുന്നുണ്ട്. നിവിൻ പോളിയുടെ കരിയർ മാറ്റിയ ചിത്രം കൂടിയാണിത്.

  Isha Talwar

  മലർവാടി ആർട്സ് ക്ലബ്ബിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്. ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയത് ഇഷ തൽവാറായിരുന്നു. മലയാളി പ്രേക്ഷകർക്ക് അന്ന് പുതുമുഖമായിരുന്നില്ല ഇഷ. ഒറ്റ ചിത്രം കൊണ്ട് തന്നെ നടി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഇപ്പോഴിത താരം മലയാളത്തിൽ എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അഭിനേതാവും കാസ്റ്റിംഗ് ഡയറക്ടറുമായ ദിനേഷ് പ്രഭാകർ. ഇഷ തല്‍വാറിനെ ആദ്യമായി മലയാളത്തിലേക്ക് കൊണ്ടുവന്നത് താനായിരുന്നി എന്നാണ് ഇദ്ദേഹം പറയുന്നത്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  നിക്കിന്‌റെ പേര് ഒഴിവാക്കിയതിന് പിന്നിൽ പ്രിയങ്കയുടെ ബുദ്ധി,നടിക്കെതിരെ വിമർശനവുമായി പ്രേക്ഷകർ

  പരസ്യത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. നടന്‌റെ വാക്കുകൾ ഇങ്ങനെ... ഇഷ തല്‍വാറിനെ ആദ്യമായി മലയാളത്തിലേക്ക് കൊണ്ടുവന്നത് താനായിരുന്നു. ധാത്രിയുടെ പരസ്യത്തില്‍ അഭിനയിക്കാനാണ് ബോംബെയില്‍ നിന്നും ഇഷയെ കൊണ്ടുവന്നത്. ആ സമയത്താണ് വിനീത് പറയുന്നത് പുതിയ സിനിമയിലേക്ക് ഒരു നായികയെ വേണം, പരസ്യങ്ങളിലൊക്കെ അഭിനയിച്ച ഏതെങ്കിലും കുട്ടിയുണ്ടോ എന്ന് ചോദിക്കുന്നത്.

  അനിയന്റെ വേർപാടിന് ശേഷം ഏകാന്തതയായിരുന്നു, അതിന് ശേഷമാണ് പാട്ടെഴുതുന്നത്, രാജീവ് ആലുങ്കൽ പറയുന്നു

  തന്റെ പരസ്യത്തിന്റെ ക്യാമറാമാനാണ്, നമ്മള്‍ അന്ന് കൊണ്ടുവന്ന കുട്ടിയില്ലേ എന്ന് ചോദിക്കുന്നത്. അങ്ങനെയാണ് ഇഷയെ ബന്ധപ്പെടുന്നതും പിന്നീട് തട്ടത്തിൻ മറയത്തിന്റെ ഓഡീഷനിൽ എത്തുന്നതെന്നും ദിനേഷ് അഭിമുഖത്തിൽ പറയുന്നു. തട്ടത്തിൽ മറയത്തിന് ശേഷം മലയാളത്തിലെ നിരവധി ചിത്രങ്ങളിൽ നടി എത്തിയിരുന്നു. കൂടാതെ നിവിൻ പോളി - ഇഷ തൽവാർ കൂട്ട്കെട്ട് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയുമായിരുന്നു. ഇരുവരുടേയും കോമ്പോ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

  വിവാഹത്തിന് മുൻപ് തനിക്ക് ഒരു വിചിത്രമായ സ്വഭാവമുണ്ടായിരുന്നു, താൻ പഴഞ്ചനാണെന്ന് ദീപിക പദുകോൺ

  തട്ടിത്തിൻ മറയത്തിന് ശേഷം ബാംഗ്ലൂർ ഡേയ്സിൽ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.അൽപം നെഗറ്റീവ് ഷെയ്ഡുള്ള മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഇഷ ചിത്രത്തിൽ അവതരിപ്പിച്ചത്. നിവിൻ പോളിയുടെ കഥാപാത്രത്തെ പറ്റിച്ചിട്ട് പോകുന്ന മീനാക്ഷി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.
  മീനാക്ഷി എന്ന കഥാപാത്രം തനിക്ക് ആഗ്രഹിച്ച് കിട്ടിയ റോളായിരുന്നു എന്ന് ഇഷ മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നടി പറഞ്ഞത് ഇങ്ങനെ...കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മനസ്സിനോട് ഇണങ്ങിയ ഒട്ടേറെ വേഷങ്ങള്‍ ചെയ്തു. വേണ്ട എന്ന് തോന്നിയ സിനിമകളും അതിലുണ്ടായിരുന്നു. ആയിഷയും മീനാക്ഷിയുമാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍. ബാംഗ്ലൂര്‍ ഡെയ്സില്‍ നിത്യമേനോന്‍ ചെയ്ത വേഷമായിരുന്നു എനിക്ക് ആദ്യം ലഭിച്ചത്.

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  എന്നാൽ മീനാക്ഷി എന്ന നെഗറ്റീവ് റോള്‍ ഞാന്‍ ചോദിച്ചു വാങ്ങുകയായിരുന്നു. 'ഐലവ് ദാറ്റ് തേപ്പുകാരി'. നിവിനുമൊത്ത് അഭിനയിക്കുമ്പോള്‍ അങ്ങനെയൊരു കോമ്പോ അടിപൊളിയായിരിക്കുമെന്ന് തോന്നി. ആ കഥാപാത്രം വളരെ റിയലാണ്. നമുക്കും ഇടയിലില്ലേ അങ്ങനെയൊരാള്‍. തമിഴിലും തെലുങ്കിലും നിരവധി സിനിമകള്‍ ചെയ്തു. ഇപ്പോള്‍ ഹോളിവുഡ് സീരിസ് ചെയ്യുകയാണ്. സത്യത്തില്‍ എന്നിലെ അഭിനേത്രിയെ എനിക്ക് തന്നെ തിരിച്ചറിയാന്‍ സഹായിച്ചത് സീരിസിലെ അഭിനയമാണ്. അതോടെ ഒരു കാര്യം ഉറപ്പിച്ചു. ഇനി സിനിമയിലും അഭിനയ പ്രാധാന്യമുള്ള റോളുകള്‍ ആയിരിക്കും ചെയ്യുക എന്നത്- ഇഷ പറഞ്ഞു.

  .

  English summary
  Dinesh Prabhakar Opens up How Isha Talwar Roped In For Thattathin Marayathu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X