For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു കുറ്റബോധത്തോടെയാണ് ഈ പോസ്റ്റിടുന്നത്; അന്ന് വിതുമ്പി നിന്ന ലിയോയെ ഞാന്‍ ഓര്‍ക്കുന്നുവെന്ന് ഭദ്രന്‍

  |

  മോഹന്‍ലാലിനെ നായകനാക്കി സ്ഫടികം പോലൊരു ചിത്രമിറക്കി മലയാളികളെ ഞെട്ടിച്ച സംവിധായകനാണ് ഭദ്രന്‍. എത്ര സിനിമകള്‍ ഇനി സംവിധാനം ചെയ്താലും സ്ഫടികമുണ്ടാക്കിയ ഓളം തീരില്ല. അതേ സമയം തന്റെ ജീവിതത്തില്‍ കുറ്റബോധം തോന്നിയൊരു നിമിഷത്തെ കുറിച്ചാണ് സംവിധായകന്‍ ഭദ്രന്‍ പറയുന്നത്.

  സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള ഭദ്രന്‍ തന്റെ ശിഷ്യനും സംവിധായകനുമായ ലിയോ തദ്ദേവൂസിനെ പറ്റിയാണ് പറയുന്നത്. ലിയോ സംവിധാനം ചെയ്ത പന്ത്രണ്ട് എന്ന സിനിമ കണ്ടതിന് ശേഷം മനസിലേക്ക് വന്ന പഴയ കഥകളും അഭിമാനം തോന്നിയ നിമിഷത്തെ കുറിച്ചുമാണ് ഭദ്രന്‍ പറഞ്ഞിരിക്കുന്നത്.

  Also Read: അപരിചിതനുമായി ഡേറ്റിങ്ങ് നടത്തിയിട്ടുണ്ടോ? ന്യൂജെന്‍ ചോദ്യത്തിന് ചുട്ടമറുപടി നല്‍കി ബിഗ് ബോസ് താരം ശാലിനി നായർ

  'ഒരു കുറ്റബോധത്തോടെയാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. എന്റെ അസിസ്റ്റന്റായി മാത്രം വര്‍ക്ക് ചെയ്ത ലിയോ തദ്ദേവൂസിന്റെ 'പന്ത്രണ്ട് 'എന്ന ചിത്രം ഇന്ന് എന്റെ ഹോം തിയേറ്ററില്‍ ബാംഗ്ലൂരിലെ എന്റെ മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി കാണുകയായിരുന്നു. എന്റെ ചലച്ചിത്ര ജീവിതത്തില്‍ എനിക്ക് അഭിമാനം തോന്നിയ ദിവസം ആയിരുന്നു ഇന്ന്. അത്രയും ചാരുതയോടെ മനോഹരമായി ആവിഷ്‌കരിച്ച ലിയോക്ക് എന്റെ അഭിനന്ദനങ്ങള്‍.

  Also Read: അമല പോളിന്റെ രണ്ടാം വിവാഹം ശരിക്കും കഴിഞ്ഞോ? പഞ്ചാബി പാട്ടുകാരനുമായുള്ള ബന്ധത്തെ കുറിച്ച് ഒടുവിൽ നടി പറഞ്ഞത്

  തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ നാളെ നാളെ എന്ന് മാറ്റി വെച്ചത് ഒരു വീഴ്ച ആയി പോയതില്‍ എനിക്കേറെ ദു:ഖമുണ്ട്. കാണാമെന്ന് മനസുറപ്പിച്ചപ്പോള്‍ തീയേറ്ററുകളില്‍ നിന്ന് സിനിമ അപ്രത്യക്ഷമായി. ഞാന്‍ ഓര്‍ക്കുന്നു, എന്റെ സ്‌ക്രിപ്റ്റുകളെ അസിസ്റ്റ് ചെയ്ത് ആദ്യ സിനിമയില്‍ തന്നെ അസോസിയേറ്റ് ആക്കിയതില്‍ എന്റെ പ്രൊഡക്ഷന്‍ ഹൗസിലെ ക്യാമറാമാന്‍ മുതല്‍ പ്രൊഡക്ഷന്‍ മാനേജരില്‍ നിന്ന് വരെ എതിര്‍പ്പുകളുടെ ഒരു പ്രവാഹമായിരുന്നു.

  സിനിമയില്‍ ജോലി ചെയ്ത് ഒരു പരിചയം ഇല്ലാത്ത ഒരാളെ അസോസിയേറ്റ് ആക്കിയാല്‍ എങ്ങനെ ശരിയാകും. ശരിയാകും എന്നുള്ള എന്റെ ഉറച്ച ബോധ്യം അവര്‍ക്കറിയില്ലല്ലോ. അതിനെ അതിജീവിക്കാന്‍ കഴിയാതെ, 'ഞാന്‍ പോകുന്നു സര്‍ ' എന്ന് പറഞ്ഞ് ഹോട്ടല്‍ മുറിയുടെ വാതില്‍ പടിയില്‍ ചാരി നിന്ന് വിതുമ്പിയ ലിയോയെ ഞാന്‍ ഓര്‍ക്കുന്നു.

  'പിടിച്ച് നിക്കണം ആര് എതിര്‍ത്താലും, സിനിമ പഠിക്കണമെങ്കില്‍ ഈ ആട്ടും തുപ്പും ശകാര വാക്കുകളും ഒക്കെ ഇതിന്റെ കൂടെ പിറവിയാണെന്ന് 'അയാളെ ബോധ്യപ്പെടുത്തി. പിന്നെ എന്നോടൊപ്പം അടുത്ത സിനിമ ഉടയോനിലും കൂടെയുണ്ടായിരുന്നു.

  സിനിമ എന്ന ജ്വരം ഉപേക്ഷിക്കാതെ പ്രതികൂല സാഹചര്യങ്ങളില്‍ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നിന്നു. എന്റെ വാക്കുകളെ കേള്‍ക്കാതെ വിട്ടുപോയിരുന്നെങ്കില്‍, ഈ സിനിമ ഉണ്ടാകുമായിരുന്നോ? ഒരു പക്ഷേ ഈ ഒരു സിനിമ ഉണ്ടാകാന്‍ വേണ്ടി ആയിരുന്നു അയാള്‍ നിലനിന്നത് എന്ന് വേണം കരുതാന്‍.

  'യേശുവും 12 ശിഷ്യന്മാരും' എന്ന വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ച ആ സത്യം, ഒരു contemperory ആയ ഒരു പശ്ചാത്തലത്തിലേക്ക് കൊണ്ട് വന്ന് കടലും കടലിടുക്കുകളും ഒക്കെ കൂട്ടിയിണക്കി തിന്മയില്‍ ജീവിച്ചവരെ മാറ്റി മറിച്ച യേശുദേവനെയും ശിഷ്യന്മാരെയും പറയാതെ പറഞ്ഞു.

  ഈ സിനിമ തിയേറ്ററില്‍ സാമ്പത്തികമായി പരാജയപ്പെട്ടു എന്ന് ലിയോക്ക് തോന്നിയാല്‍ അത് തെറ്റാണ്. 'പരാജയം'എന്ന വാക്കിന്റെ അവസാനം കിടക്കുന്ന 'ജയം 'നാളേക്ക് വേണ്ടി മുന്തി നില്‍ക്കുന്നു എന്ന് മറക്കണ്ട.. മേലില്‍ ഇത്തരം പുതിയ ചിന്തകളുമായി വേണം നിലനില്‍ക്കാന്‍',.. എന്നുമാണ് ഭദ്രന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പന്ത്രണ്ട്. സഹോദരന്മാരായ വിനായകന്റെയും ഷൈനിന്റെയും കഥാപാത്രങ്ങള്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന സംഘത്തിന്റെ ജീവിതത്തില്‍ നടക്കുന്ന ചില നാടകീയ രംഗങ്ങളെ സിനിമയിലൂടെ പറയുന്നത്. കടലും മത്സ്യബന്ധനവുമൊക്കെ ഉള്‍പ്പെടുത്തിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

  Read more about: bhadran ഭദ്രന്‍
  English summary
  Director Badran Opens Up About His Disciple Leo Thaddeus Movie Panthrandu Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X