For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം പിറകോട്ട് പോവുകയാണോ? സിനിമയെ സ്‌നേഹിക്കുന്നവര്‍ മുന്നില്‍ വരണം, ഭദ്രന്‍

  |

  ഷെയിന്‍ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് വെയില്‍. ശരത് സംവിധാനം ചെയ്ത ജോബി ജോര്‍ജിന്റെ നിര്‍മാണത്തിലെത്തിയ സിനിമ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ നായകനായ ഷെയിന്‍ സിനിമയുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് രംഗത്ത് വരികയായിരുന്നു. ഇത് വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായി മാറിയെങ്കിലും പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കി. ഒടുവില്‍ ഫെബ്രുവരി ഇരുപത്തിയഞ്ച് മുതല്‍ വെയില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്.

  ഇപ്പോഴിതാ സംവിധായകന്‍ ഭദ്രന്‍ വെയില്‍ സിനിമ കണ്ടതിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ്. സ്ഥിരമായി സിനിമകളെ കുറിച്ച് എഴുതാറുള്ളത് കൊണ്ട് എന്നെ നിരൂപകന്‍ ആയി കാണേണ്ടതില്ലെന്ന് പറഞ്ഞാണ് സംവിധായകന്‍ സംസാരിച്ചത്. മാത്രമല്ല കേരളത്തിലെ ചെറുപ്പക്കാരുടെ സിനിമാസ്വാദന തലം പിറകോട്ട് പോവുകയാണോ എന്ന സംശയവും ഭദ്രന്‍ മുന്നോട്ട് വെച്ചു. അതിനുള്ള കാരണവും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം ചൂണ്ടി കാണിച്ചു.

  'സിനിമകള്‍ കണ്ട്, കൂടെ കൂടെ ഞാന്‍ അഭിപ്രായങ്ങള്‍ എഴുതുന്നത് ഒരു നിരൂപകന്‍ ആകാനുള്ള ശ്രമമായി ആരും കണക്കാക്കരുത്. അതിലൂടെ വരുന്ന പ്രതികരണങ്ങള്‍ കണ്ട് ഞാന്‍ ഉന്മാദം കൊള്ളാറുമില്ല. പക്ഷേ, അടുത്ത ദിവസങ്ങളില്‍ തീയേറ്ററുകളില്‍ ഇറങ്ങിയ 'വെയിലി'നെ കുറിച്ച് പറയാതിരിക്ക വയ്യ. ഞാന്‍ ഏത് സാഹചര്യത്തിലാണ് വെയില്‍ കാണുകയുണ്ടായത് എന്ന് ' ഭൂതകാലം' കണ്ടിട്ടെഴുതിയ പോസ്റ്റിലൂടെ പറയുകയുണ്ടായി.

  അതുകൊണ്ട് അത് ആവര്‍ത്തിക്കുന്നുമില്ല. എന്റെ ദുഃഖം അതൊന്നുമല്ല, കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം ഒന്നിനൊന്ന് പിറകോട്ട് പോവുകയാണോ എന്ന് ഞാന്‍ സംശയിക്കുന്നു. അതിനുള്ള ദൃഷ്ടാന്തം, എന്ത് കൊണ്ട് വെയിലിന് തീയേറ്ററില്‍ ചെറുപ്പക്കാരുടെയും ഫാമിലികളുടെയും കൂട്ടം കാണുന്നില്ല? ഈ സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ഞാനറിയുന്നത്, പാലായില്‍ ഈ സിനിമ റിലീസ് ആയിട്ട് മൂന്ന് ദിവസമായെന്ന്. മറ്റ് പല സെന്ററുകളിലും ഇതേ സാഹചര്യം തന്നെയാണ് എന്ന് കേള്‍ക്കുന്നു.

  പ്രേമത്തിന്റെ ലൊക്കേഷനില്‍ നിന്നും പ്രണയത്തിലായി; ഇന്റര്‍ സറ്റേറ്റ് വിവാഹത്തെ കുറിച്ച് നടന്‍ ശബരീഷ് വര്‍മ്മ

  ഒരു സിനിമയെ അതിന്റെ ഔന്നിത്യത്തില്‍ എത്തിക്കുന്നത്, ഒരു നല്ല കണ്ടെന്റിന്റെ എക്‌സിക്യൂഷനും പരസ്യ tactics കളും ആണെന്ന് ആര്‍ക്കാണ് അറിവില്ലാത്തത്. അത്യാവശ്യം നല്ല ഒരു കഥയെ ബോഗികള്‍ പോലെ ഘടിപ്പിച്ച് യാത്രയ്ക്ക് ഭംഗം വരാതെ അതിന്റെ തീവ്രത സൂക്ഷിച്ചു കൊണ്ടു പോയ സിനിമ. അവാര്‍ഡ് കമ്മിറ്റി ജൂറിയില്‍, സര്‍വ്വ അംഗങ്ങളും പ്രശംസിച്ച സിനിമയാണെന്ന് കൂടി ഓര്‍ക്കണം. അതിലെ ഓരോ കഥാപാത്രങ്ങളും എത്ര തന്മയത്വത്തോടെ ആ കഥയെ ഹൃദയത്തില്‍ കൊണ്ട് ഉജ്ജ്വലമാക്കിയിരിക്കുന്നു.

  ഭർത്താവും കുഞ്ഞുങ്ങളും വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു; സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ച് മാധുരി ദീക്ഷിത്

  Recommended Video

  മമ്മൂക്കയുടെ ഭീഷ്മപർവം ഫ്ലോപ്പ് ആവുമോ? വൈറൽ സന്തോഷ് പറയുന്നു | FilmiBeat Malayalam

  അതിലെ ഷെയിനിന്റെ സിദ്ധുവും ഒപ്പം, നില്‍ക്കക്കള്ളി ഇല്ലാത്ത ആ അമ്മയുടെ (sruthi) ഹൈപ്പര്‍ ആക്റ്റീവ് ആയിട്ടുള്ള പെര്‍ഫോമന്‍സും എന്നെ വ്യക്തിപരമായി രണ്ടുമൂന്ന് ഇടങ്ങളില്‍ വീര്‍പ്പുമുട്ടിച്ചു. നല്ല സിനിമയെ സ്‌നേഹിക്കുന്ന ചെറുപ്പക്കാര്‍, വളരെ മുന്‍പന്തിയില്‍ വരാന്‍ ചാന്‍സ് ഉള്ള ഈ ഹീറോ മെറ്റലിനെ തീയേറ്ററില്‍ പോയി കണ്ട് പ്രോത്സാഹിപ്പിക്കണ്ടേ? നിങ്ങള്‍ പ്രോത്സാഹിപ്പിക്കുമ്പോഴാണ് ഞങ്ങള്‍ വളരുക... ഭദ്രന്‍ പറയുന്നു.

  മുപ്പത് വര്‍ഷം മുന്‍പ് ലാലു അലക്‌സിന് സംഭവിച്ച കാര്യമാണ്; ഇപ്പോള്‍ നടന്നത് പോലെയത് വന്നുവെന്ന് പേളി മാണി

  English summary
  Director Bhadran About Shane Nigam Movie Veyil And Malayalam Audiences
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X