twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആടുതോമ വരുമ്പോൾ ആളുകളുടെ ചങ്കിടിക്കണം! ആ ബുള്ളറ്റിന് പിന്നിലെ അറിയാക്കഥ വെളിപ്പെടുത്തി ഭദ്രന്‍!

    |

    സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളിലൊന്നായിരുന്നു സ്ഫടികം. ആടുതോമയേയും തോമയുടെ ഡയലോഗുകളുമെല്ലാം പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. ചിത്രത്തിലേക്ക് വാഹനങ്ങള്‍ തിരഞ്ഞെടുത്തത്തിനെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

    ടാറ്റയുടെ 1210 എസ് ഇ മോഡല്‍ ലോറിയാണ് ആടുതോമയുടെ പ്രധാന വാഹമായത്. തുടക്കത്തില്‍ ലോറിക്ക് മേരിദാസനെന്നും പിന്നീട് ചെകുത്താനെന്നും ഒടുവില്‍ സ്ഫടികമെന്നും പേര് മാറ്റുന്നുണ്ട് ലോറിയെ. തൃശ്ശൂരില്‍ നിന്നായിരുന്നു ആ ലോറി വാങ്ങിച്ചതെന്ന് സംവിധായകന്‍ പറയുന്നു. ഒരുപാട് സ്വപ്‌നങ്ങളും ഉത്തരവാദിത്തങ്ങളുമൊക്കെ മനസ്സില്‍ കൊണ്ടുനടക്കുന്നവന് ഇതിലും മികച്ച വാഹനം നല്‍കാനില്ലെന്ന് തോന്നിയിരുന്നു. ലോറിയുടെ രൂപം എങ്ങനെയായിരിക്കണമെന്ന കാര്യത്തിലും ഭദ്രന് കൃത്യമായ ധാരണയുണ്ടായിരുന്നു.

    ഒരു കൊമ്പന്‍ നടന്ന് വരുന്നത് പോലെയായിരിക്കണം ലോറി വരേണ്ടത്. അവസാനരംഗത്ത് ബോംബ് വെച്ച് തകര്‍ക്കാനായി മറ്റൊരു ലോറി വാങ്ങുകയായിരുന്നു. ഇളയ മകനായ ജെറിയുടെ വിവാഹത്തിന് സ്ഫടികം ലോറി പുന:സൃഷ്ടിച്ചിരുന്നു. വരനും വധുവും ആ ലോറിയിലാണ് അന്ന് പള്ളിയിലേക്ക് വന്നത്. വിവാഹത്തിന്‍റെ പ്രധാന സവിശേഷതകളിലൊന്ന് കൂടിയായിരുന്നു ഇത്. ഇവരുടെ വരവിന്‍റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

    Sphadikam

    തോമയ്ക്കു സഞ്ചരിക്കാൻ ഒരു മോട്ടർ സൈക്കിൾ വേണമെന്നല്ല, അവൻ വരുമ്പോൾ ആളുകളുടെ ചങ്കിടിക്കുന്നതായി തോന്നുന്ന തരത്തിൽ ബുള്ളറ്റ് തന്നെ വേണമെന്നാണു ഭദ്രൻ തിരക്കഥയിൽ എഴുതിയിരുന്നത്. കോട്ടയത്തുനിന്നായിരുന്നു ബുള്ളറ്റ് വാങ്ങിയതെന്നാണ് ഓർമ. ആരോ ആ ബുള്ളറ്റ് വില്‍പനയ്ക്ക് വെച്ചുവെന്നും 5 ലക്ഷമാണ് വിലയെന്നുമുള്ള സന്ദേശം ആരോ ഒരാള്‍ അടുത്തിടെ അയച്ചിരുന്നു. ബുള്ളറ്റിന് 5 ലക്ഷമാണെങ്കിൽ തോമായുടെ ആ റെയ്ബാൻ ഗ്ലാസിന് എന്തു വില പറയും..? ആ ഗ്ലാസ് ഇപ്പോഴും എന്റെ കയ്യിലുണ്ടെന്നും അദ്ദേഹം പറയുന്നു.

    വലിയ ബ്രാൻഡഡ് വാഹനങ്ങളോട് എനിക്കു ഭ്രമം തോന്നിയിട്ടില്ല. ചില സിനിമാക്കാരെ കണ്ടിട്ടില്ലേ..? ഒന്നോ രണ്ടോ സിനിമ കഴിയുമ്പോഴേക്ക് ബ്രാൻഡഡ് വാഹനങ്ങൾ കൊണ്ടു നടക്കുന്നത്. സ്ഫടികം സൂപ്പർ ഹിറ്റായി ഓടുമ്പോൾ എനിക്കു സ്വന്തമായുണ്ടായിരുന്നത് ഫോഡിന്റെ ഒരു പഴയ കാറായിരുന്നു. ഇടയ്ക്കിടെ കാർ മാറ്റുന്ന ശീലവും എനിക്കില്ല. വളരെ വർഷങ്ങൾക്കു ശേഷമാണു കാർ മാറ്റിയത്. ഇപ്പോൾ ഫോക്സ്‌വാ‌ഗൻ ട്വിഗ്വാനാണുള്ളത്.

    വളരെ സംതൃപ്തി നൽകുന്ന നല്ല കാർ. എനിക്ക് ഓടിക്കാൻ ഇഷ്ടമുള്ള വാഹനം ഒന്നേയുള്ളൂ, അതാണ് ജെസിബി. എന്റെ വീട് പണിയുന്ന സമയത്തൊക്കെ പറമ്പു ശരിയാക്കാൻ വന്ന ജെസിബി പലതവണ ഞാൻ ഓടിച്ചു നോക്കി. എനിക്കെപ്പോഴും അദ്ഭുതമാണ് ആ വാഹനം. ജെസിബി കാണിക്കുന്ന കരുത്ത് ലോകത്തു വേറെ ഏതു വാഹനത്തിനുണ്ടെന്നും ഭദ്രന്‍ ചോദിക്കുന്നു.

    English summary
    Director Bhadran about his movie Sphadikam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X