For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഇത് എന്റെ റെയ്ബാൻ ഗ്ലാസ്!! അതിൽ നീ തൊട്ടാൽ, സ്ഫടികം 2വിന് സംവിധായകൻ ഭഭ്രന്റെ മാസ് മറുപടി...

  |

  വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നു മായാതെ നിൽക്കുന്ന ഒരു ചിത്രമാണ് സ്ഫടികം. മോഹൻലാൽ എന്ന മഹാനടൻ ഒരുപാട് സൂപ്പർ ഹിറ്റ് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ സംഭാവന ചെയ്തിട്ടുണ്ട്. അതിൽ എന്നും പ്രേക്ഷകർ ഓർമിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് ആട് തോമ. താരത്തിന്റെ റെയ്ബാൻ ഗ്ലാസും മുണ്ട് ഉരിഞ്ഞുള്ള അടിയുമൊക്കെ ഇന്നും പ്രേക്ഷകർക്ക് ആവേശമാണ്.

  ലാലേട്ടനു മുന്നിൽ ഹിമയുടെ കുമ്പസാരം!! എല്ലാം കേട്ട് ശാന്തനായി സാബു, ബിഗ്ബോസ്ഹൗസിൽ വൻ ട്വിസ്റ്റ്

  സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങൾ ഇറങ്ങുന്നുണ്ട്. രാവണപ്രഭുവും ചെങ്കോലുമൊക്കെ അങ്ങനെ പിറന്നതാണ്. ഈ സിനിമകളെല്ലാം ബോക്സ്ഫീസിൽ വൻ വിജയമായിരുന്നു. എന്നാൽ ഈ സീരീസിലേയ്ക്ക് സ്ഫടികത്തിന്റെ രണ്ടാം ഭാഗം കൂടി വരുകയാണ്. എന്നാൽ ചെങ്കോലിനും രാവണ പ്രഭുവിനും നൽകിയ അവേശം സ്ഫടികം 2 ന് ലഭിക്കുന്നില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന വാർത്ത പ്രേക്ഷകർക്കിടയിൽ അതൃപ്തി ജനിപ്പിച്ചിട്ടുണ്ട്. സ്ഫടിക‌ം രണ്ടാം ഭാഗത്തിനെ കുറിച്ച് സംവിധായകൻ ഭഭ്രന്റെ പ്രതികരണം ഇങ്ങനെ. തുടർന്ന് വായിക്കാം

  'സഫ്ടികം 2' ൽ സണ്ണി ലിയോണും!! ആടുതോമയുടെ മകൻ ഇരുമ്പൻ സണ്ണി വരുന്നു, പൊങ്കാല'യുമായി ആരാധകർ

  സ്ഫടികത്തിന്റെ രണ്ടാം ഭാഗം വേണ്ട

  നല്ല സിനിമകളെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും ചിത്രത്തിന്റെ അണിയറ പ്രർത്തകർക്ക് മികച്ച പിന്തുണ നൽകുന്ന പ്രേക്ഷകരാണ് മലയാളികൾ. മലയാളമെന്നല്ല അന്യഭാഷ ചിത്രങ്ങൾക്കും മികച്ച പിന്തുണയാണ് മലയാളികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എന്നാൽ ലാലേട്ടൻ തകർത്തഭിനയിച്ച ചിത്രമായ സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത പ്രേക്ഷകർക്കിടയിൽ അത്ര സന്തോഷമല്ല സൃഷ്ടിച്ചിരിക്കുന്നത്. സ്ഫടികത്തിന് രണ്ടാം ഭാഗം വേണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.ഫാൻസ് ഭേഭമന്യേ എല്ലാവരും ഇതേ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ്.

  എന്റെ റെയ്ബാൻ ഗ്ലാസ്

  പ്രേക്ഷകർ മാത്രമല്ല ആദ്യഭാഗത്തിന്റെ സംവിധായകൻ ഭഭ്രനും രംഗത്തെത്തിയിട്ടുണ്ട്.സ്ഫടികം രണ്ടാം ഭാഗത്തിനെ കുറിച്ച് തന്റെ ഫേസ്ബുക്ക് പോജിലൂടെയായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പഞ്ച് ഡയലോഗാണ് അദ്ദേഹം ചിത്രത്തിനെ കുറിച്ച് കാച്ചിയിരിക്കുന്നത്.
  സ്ഫടികം ഒന്നേയുള്ളുവെന്നും അത് സംഭവിച്ചു കഴിഞ്ഞു. മോനേ... ഇത് എന്റെ റെയ്ബാൻ ഗ്ലാസ്. അതിലെങ്ങാനും നീ തൊട്ടാൽ... എന്ന മാസ് ഡയലോഗാണ് ഭഭ്രൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംവിധായകനെ പിന്തുണച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. എല്ലാവർക്കും രണ്ടാം ഭാഗം വേണ്ടെന്നുള്ള നിലപാട് തന്നെയാണ്.

  രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

  സ്ഫടികം രണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലെ യുവതാരം നായകനാകുന്ന യുവേഴ്സ് ലൗ വിംഗ് ലി എന്ന ചിത്രത്തിനു ശേഷം ബിജു ജെ കെട്ടക്കലാണ് സ്ഫടികം രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. സംവിധാനം മാത്രമല്ല ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹം തന്നെയാണ് തയ്യാറാക്കുന്നത്. തകൂടാതെ സ്ഫടികം2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിട്ടുണ്ട്. ഇതിനോടൊപ്പമാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

  ആട് തോമയുടെ മകന്റെ കഥ

  സഫ്ടകത്തിൽ സ്കൂൾ അധ്യാപകനായ ചാക്കോ മാഷിന്റെ മകൻ തോമ എങ്ങനെ ആട് തോമ ആയെന്നും തുടർന്ന് തടക്കുന്ന സംഭവ വികാസങ്ങളാണ് സ്ഫടികം പറഞ്ഞത്. എന്നാൽ സ്ഫടികം 2 ൽ അട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് പറയുന്നത്. സ്ഫടികത്തിൽ ലാലേട്ടനോടൊപ്പം സിൽക്ക് സ്മിത പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ സിൽക്കിനു പകരം സണ്ണിലിയോണാത്രേ. സിൽക്കിന്റെ മകളായിട്ടാണ് സണ്ണി എത്തുന്നത്. അഞ്ചര ലക്ഷത്തിലേറെ ഫോളോവേഴ്‍സ് ഉള്ള മില്ലെനിയം ഓഡിയോസിന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രത്തിനെ കുറിച്ചുളള ഇത്തരം വിവരങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്..

  സോഷ്യൽ മീഡിയയിൽ പെങ്കാല

  ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനത്തിനു പിന്നാലെ സംവിധായകൻ ബിജു കട്ടക്കലിന് രൂക്ഷമായ വിമർശനമാണ് കേൾക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട് ഫസ്റ്റ്ലുക്ക് പോസ്റ്ററിനു ചുവടെയായി സംവിധായകനുള്ള തെറി വിളിയുടെ അഭിഷേകമാണ്. മോഹൻലാൽ അനശ്വരമാക്കി തീർത്ത ആട്തോമയെ രണ്ടാമത് എടുത്ത് നശിപ്പിക്കല്ലേ എന്നതിൽ തുടങ്ങി വളരെ മോശമായ രീതിയിലുളള കമന്റുകളും ഫേസ്ബുക്കിൽ ഉയരുന്നുണ്ട്. സ്ഫടികം 2 ന്റെ രണ്ടാം ഭാഗത്തെ എതിർത്ത് ലാലേട്ടൻ ഫാൻസ് മാത്രമല്ല മമ്മൂക്ക ഫാൻസും രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്കും പ്രിയപ്പെട്ട് ഒരു സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രമാണ് ഇതെന്നും അതിനാൽ രണ്ടാം ഭാഗം വേണ്ടെന്നു ഇവരും പറയുന്നുണ്ട്

  സ്ഫടികം

  1995 ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് സ്ഫടികം. ആ കാലഘട്ടത്തിലെ സൂപ്പർ ‍ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. ഭഭ്ര മനസ്സിൽ പിറന്ന കഥയായിരുന്നു സ്ഫടികം‌. കാണിശക്കാരനായ കണക്ക് മാഷായി തിലകൻ എത്തിയപ്പോൾ അദ്ദേഹത്തിന്റെ മകനായത് മോഹൻലാൽ ആയിരുന്നു. സ്ഫടികം ജോർജ്, തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നത്. കൂടാതെ ഈ ചിത്രത്തിലൂടായാണ് ജോർജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് ഇദ്ദേഹത്തെ സ്ഫടികം ജോർജ് എന്ന് അറിയപ്പെടാൻ തുടങ്ങി.

  സ്ഫടികം 2 ഉണ്ടാകില്ല

  സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് സംവിധായകൻ ഭഭ്രൻ തന്നെ പറഞ്ഞു. രണ്ടാം ഭാഗത്തിന് ഒരിക്കലും അനുവദിക്കില്ലെന്നും ചിത്രത്തിന്റെ പൂർണ്ണഅവകാശം സംവിധായകനും തിരക്കഥ കൃത്തുമായ തനിയ്ക്കും നിർമ്മാതാവ് ഗുഡ്നെറ്റ് മോഹനുമാണെന്ന് ഭഭ്രൻ പറഞ്ഞു. ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തുന്നതിനു മുന‍പ് സിനിമയുടെ യഥാർത്ഥ അവകാശികളോട് അനുവാദം ചോദിക്കണമെന്നും അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും ഭഭ്രൻ പറഞ്ഞു. മറ്റൊരു പേരിൽ ചിത്രം പുറത്തിറങ്ങിയാൽ പ്രശ്നമില്ലെന്നും അതേസമയം സ്ഫടികത്തിലെ കഥാപാത്രങ്ങളുടെ പേരിൽ സിനിമ നിർമ്മിക്കാൻ അനുവദിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞു.

  English summary
  director bhadran mass response on spadikam 2 film

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more