സ്ക്രിപ്റ്റിൽ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇടിവെട്ട് ആയേനെ; മിന്നൽ മുരളിയെ കുറിച്ച് ഭഭ്രൻ

മലയാളി പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മിന്നൽ മുരളി. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 24 ന് ആയിരുന്നു റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ഒന്നാം സ്ഥാനത്താണ് മിന്നൽ മുരളി.

 bhadran

ഇപ്പോഴിതാ മിന്നൽ മുരളിയെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. സിനിമയിലെ ടൊവിനോയെ കണ്ടപ്പോൾ സൂപ്പർമാനെ അവതരിപ്പിച്ച ഹെൻറി കാവിലിനെ ഓർമം വന്നു എന്ന് അദ്ദേഹം പറയുന്നു. ഗുരു സോമസുന്ദരത്തിന്റെ പ്രകടനവും മികച്ചു നിന്നു. ചെറിയ ബജറ്റിൽ മലയാളത്തിൽ ഒരു സൂപ്പർ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള ബേസിൽ ജോസഫിന്റെ ധൈര്യത്തെ സമ്മതിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സ്ക്രിപ്റ്റിൽ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ മിന്നൽ മുരളി ഇടിവെട്ട് ആകുമായിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഭദ്രന്റെ വാക്കുകൾ:മിന്നൽ മുരളിയിലെ ജെയ്സന് സൂപ്പർമാനിലെ ഹെൻറി കാവിലിന്റെ ആകൃതിയും പ്രകൃതിയും തോന്നി. ടൊവിനോയുടെ മുഖത്തെ ആ നിഷ്കളങ്ക സൗന്ദര്യം സൂപ്പർ ഹീറോക്ക് ഒത്തിരി ഇണങ്ങി എന്ന് പറയുന്നതിൽ തെറ്റില്ല. മിന്നൽ മുരളി വരുമ്പോൾ എന്റെ മടിയിൽ ഇരുന്ന കൊച്ച് മകളുടെ കണ്ണ് ഞാൻ പൊത്തും.കൈ തട്ടി മാറ്റി കൊണ്ട് " അപ്പച്ചായീ ഡോണ്ട് ഡിസ്റ്റർബ്......ഐ വാണ്ട് ടു സീ ദി സൂപ്പർമാൻ...." പിന്നെ എന്റെ ചോദ്യം പെട്ടെന്നാരുന്നു... " യു ലൈക്ക് ദിസ് സൂപ്പർഹീറോ ?? " അവൾ പറഞ്ഞു " ഹി ഈസ് സൂപ്പർ". അവിടെ ആണ് ഒരു താരം വിജയിച്ചത്.‌

ടൊവിനോ തോമസ്, കീപ്പ് ഇറ്റ് അപ്പ്.... ടോക്സിക്ക് വില്ലനായിട്ടുള്ള ആയിട്ടുള്ള ഗുരു സോമസുന്ദരത്തിന്റെ പെർഫോമൻസ് പിഴവ് കൂടാതെ മറുകര എത്തിച്ചു... മലയാളത്തിൽ ഒരു സൂപ്പർ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള മന:ധൈര്യം അതും കുറഞ്ഞ ബജറ്റിൽ, ബേസിലിന് എന്റെ അഭിനന്ദനങ്ങൾ. സ്ക്രിപ്റ്റിൽ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ, മിന്നൽ മുരളി ഇടിവെട്ട് ആയേനെ.. ഭഭ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേൽപ്പായിരുന്നു തുടക്കം മുതലേ 'മിന്നൽ മുരളി'ക്ക് ലഭിച്ചത്. ചിത്രത്തിൻറെ ആദ്യ പ്രതികരണങ്ങൾ നാലരയോടെ എത്തിത്തുടങ്ങിയിരുന്നു. അടുത്തകാലത്തൊന്നും ഇത്രയും ആകാംഷനിറഞ്ഞതും എന്നാൽ റിലീസിന് ശേഷം അതെ ആവേശം തന്നെ നിലനിർത്തുന്നതുമായ സിനിമ 'മിന്നൽ മുരളി' തന്നെയാണ് എന്ന നിരവധി പ്രതികരണങ്ങളും ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമാണ്.'ഗോദ' എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിക്കുന്ന സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ടൊവിനോയുടെ കരിയർ ബേസ്ഡ് സിനിമയായി തന്നെ 'മിന്നൽ മുരളി' മാറിക്കഴിഞ്ഞിരിക്കയാണ്.

More from Filmibeat

Read more about: bhadran minnal murali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X