For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ സ്റ്റൈലില്‍ പിണക്കം മറന്ന് ജോയ് മാത്യുവും ഡോ ബിജുവും! 'ഷട്ടറി'ട്ടത് അഞ്ച് വര്‍ഷത്തെ പിണക്കമാണ്

  |

  സംവിധായകന്‍ ഡോ. ബിജുവും നടന്‍ ജോയി മാത്യുവും തമ്മില്‍ വര്‍ഷങ്ങളായി പിണക്കത്തിലായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി നടക്കുന്ന കേസിനും പിണക്കത്തിനും ഇന്ന് വിരാമമായിരിക്കുകയാണ്. കോടതി ഇടപെടലിനെ തുടര്‍ന്നാണ് പിണക്കം മറന്ന് ഇരുവരും എല്ലാം പറഞ്ഞ് ഒത്ത് തീര്‍പ്പാക്കിയത്.

  ബിഗ് ബോസിലെ സൈലന്റ് പ്ലേയര്‍! പേളിയ്ക്ക് മുന്‍പ് പ്രിയങ്കരിയായവള്‍, അതിഥി പുറത്തായതിന് കാരണമിങ്ങനെ

  ജോയി മാത്യുവിന്റെ സിനിമയ്ക്ക് അവാര്‍ഡ് നിഷേധിച്ചതിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടാക്കിയത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് കാണിച്ച് ഡോ. ബിജു, ജോയി മാത്യൂവിനെതിരെ കോടതിയില്‍ കേസും നല്‍കിയിരുന്നു. ഇതാണ് ഇന്ന് ഒത്ത് തീര്‍പ്പായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും പിണങ്ങാനുള്ള കാരണങ്ങളിവയാണ്.

  റിയല്‍ കിംഗ് സാബുവാണ്! ഒടുവില്‍ പേളിയും സാബു ഫാനായി, ബിഗ് ബോസിന് ഇനി അത് പറയാതെ രക്ഷയില്ല!!!

  ഷട്ടര്‍

  ഷട്ടര്‍

  ജോയി മാത്യു തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2012 ല്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയായിരുന്നു ഷട്ടര്‍. ത്രില്ലര്‍ ഗണത്തിലൊരുക്കിയ ചിത്രത്തില്‍ ലാല്‍, ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, സജിത മഠത്തില്‍, റിയ സൈറ എന്നിങ്ങനെയുള്ള താരങ്ങളായിരുന്നു അഭിനയിച്ചിരുന്നത്. കോഴിക്കോടിന്റെ പശ്ചാതലത്തിലായിരുന്നു സിനിമയൊരുക്കിയിരുന്നത്. സിനിമയിലെ പ്രകടനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള അംഗീകാരം നടി സജിത മഠത്തിലിനെ തേടി എത്തിയിരുന്നു.

  2013 ലായിരുന്നു ആ സംഭവം

  2013 ലായിരുന്നു ആ സംഭവം

  2013 ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടാവുന്നത്. ഡോ. ബിജു സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള ജൂറി അംഗമായിരുന്നപ്പോള്‍ ജോയ് മാത്യുവിന്റെ സംവിധാനത്തിലെത്തിയ ഷട്ടറിന് പുരസ്‌കാരം നിഷേധിച്ചിരുന്നു. ഷട്ടര്‍ എന്ന തന്റെ സിനിമയെ പരിഗണിച്ചില്ലെന്ന് പേരില്‍ ജോയി മാത്യു ഫോണിലൂടെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നെന്ന് കാട്ടി ഡോ. ബിജു അടൂര്‍ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരുന്നു.

  കോടതിയിലെത്തിയ പരാതി

  കോടതിയിലെത്തിയ പരാതി

  ഡോ. ബിജുവിന്റെ പരാതി പിന്നീട് കോടതിയില്‍ എത്തുകയായിരുന്നു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റഅ കോടതി ഇന്നലെയാണ് കേസിന്റെ വിചാര നിശ്ചയിച്ചിരുന്നത്. മാപ്പ് പറഞ്ഞാല്‍ കേസുമായി പോവില്ലെന്ന് ബിജു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ജോയി മാത്യു മാപ്പ് പറയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഒത്ത് തീര്‍പ്പാക്കാവുന്ന കേസാണിതെ്‌നന് ഇവര്‍ എത്തിയപ്പോള്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍ മാപ്പ് പറയാന്‍ ജോയി മാത്യു തയ്യാറല്ലെന്ന് അദ്ദേഹത്തിന്റെ അഭിഷാകന്‍ അറിയിച്ചു.

  ഒടുവില്‍ ഒത്ത് തീര്‍പ്പിലേക്ക്

  ഒടുവില്‍ ഒത്ത് തീര്‍പ്പിലേക്ക്

  ഇന്നലെ വിചാരണയ്ക്കായി ഇരുവരും കോടതിയില്‍ എത്തിയിരുന്നു. കേസ് പരിഗണിച്ച കോടതി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിച്ച് കൂടെ എന്ന് ആരാഞ്ഞു. തുടര്‍ന്ന് ജോയ് മാത്യുവിന്റെ അഭിഭാഷകന്‍ അഡ്വ. ബിനോ ജോര്‍ജ്, എപിപി ബിഭു എന്നിവരുടെ സാന്നിധ്യത്തില്‍ ഇരു കക്ഷികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്ത് തീര്‍പ്പായത്. അഭിഭാഷകരുടെ സാന്നിധ്യത്തില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുകയായിരുന്നു.

   പിണക്കം മറന്ന് സൗഹൃദത്തിലേക്ക്..

  പിണക്കം മറന്ന് സൗഹൃദത്തിലേക്ക്..

  കോടതിയില്‍ നിന്നും പുറത്തെത്തിയ ഇരുവരും തോളില്‍ കൈയിട്ടാണ് കേസും പിണക്കവും അവസാനിച്ചതിന്റെ സന്തോഷം പങ്കുവെച്ചത്. പിണക്കം അവസാനിപ്പിച്ച ഇരുവുരം ഇനി കോടതി വ്യവഹാരങ്ങളെ പറ്റി അടുത്ത സിനിമ പ്ലാന്‍ ചെയ്യുകയാണെന്നും പ്രഖ്യാപിച്ചാണ് മടങ്ങി പോയത്. ഇതൊരു സൗഹൃദ പിണക്കമായിരുന്നും വൈകാരിക പ്രകടനമായി കണ്ടാല്‍ മതിയെന്നും നടന്‍ ജോയ് മാത്യു പ്രതികരിച്ചിരുന്നു. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രമടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  അന്ന് തിയറ്ററുകള്‍ തീയിട്ടില്ല, രാമലീലയ്ക്ക് 1 വയസ്, പ്രണവിന്റെ ലൊക്കേഷനില്‍ ദിലീപെത്തി!

  English summary
  Director Bijukumar Damodaran and Joy Mathew
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X