twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവിടെ ചെന്നു കാണാന്‍ എനിക്കാകില്ല,ഷോക്ക് വിട്ട് മാറുന്നില്ല, ജിബിറ്റിനെ കുറിച്ച് സംവിധായകന്‍ ബിലഹരി

    |

    സിനിമ ലോകവും പ്രേക്ഷകരും ഏറെ ഞെട്ടലോടെ കേട്ട ഒരു വിയോഗമാണ് യുവ സംവിധായകനും നടനുമായ ജിബിറ്റ് ജോർജിന്റേത് . നെഞ്ചു വേദനയെ തുടർന്ന് (9- മെയ് 2020) ആയിരുന്നു അന്ത്യം സംഭവിക്കുന്നത്. ജിബിറ്റ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ കോഴിപ്പോര് ലോക്ക് ഡൗൺ ആരംഭിക്കുന്നത് ഒരാഴ്ച മുൻപായിരുന്നു തിയേറ്ററുകളിൽ എത്തിയത്, തന്റെ ആദ്യ ചിത്രം ശരിക്കുമുളള വിജയം മനസ്സ് നിറയെ കാണാതെയാണ് ജിബിറ്റ് യാത്രയായിരിക്കുന്നത്.

    ഇപ്പോഴിത ജിബിറ്റിനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് സംവിധായകൻ ബിലഹരി. ഇരുവരും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ചിരിച്ച മുഖത്തോടെ അല്ലാതെ താൻ ജിബിറ്റിനെ കണ്ടിട്ടില്ലെന്ന് ബിലഹരി പറയുന്നു. മാത്യഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് പ്രിയ സുഹൃത്തിനെ കുറിച്ചുള്ള ഓർമ പങ്കുവെച്ചത്. നടനാകുക എന്നതായിരുന്നു ജിബിറ്റിന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും ബിലഹരി പറഞ്ഞു.

     ഒന്നാം  ക്സാസ് മുതൽ ഒരുമിച്ച്

    ഞങ്ങൾ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ്.അങ്കമാലി കിടങ്ങൂര്‍ ആണ് സ്ഥലം. എന്റെ വീട്ടിലെ എല്ലാവര്‍ക്കും അവനെ അറിയാം. അനിയത്തി ശ്രീരഞ്ജിനിക്കും വലിയ ഷോക്കായിരിക്കുകയാണ്. നെഞ്ച് വേദന വന്നപ്പോൾ ആദ്യം ഗ്യാസ് ആണെന്ന് കരുതി.അതിന്റെ ഗുളികകള്‍ കഴിച്ചു. എന്നിട്ടും വേദനയും അസ്വസ്ഥകളും മാറാതിരുന്നപ്പോള്‍ ആശുപത്രിയില്‍ പോകുകയായിരുന്നു. പോകും വഴി വണ്ടിയിൽ വെച്ചാണ് മരണം സംഭവിക്കുന്നത്. ജിബിറ്റിന് ഒരു സഹോദരിയാണുള്ളത്. ബിലഹരി അഭിമുഖത്തിൽ പറഞ്ഞു,

      വെബ് സീരിസിൽ അഭിനയിക്കുന്നു

    താൻ സംവിധാനം ചെയ്യുന്ന ഒരു വെബ് സീരീസിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു ജിബിറ്റ്. അതിൽ അഭിനയിക്കുക മാത്രമല്ല എനിക്ക് വേണ്ടി കുറെ സഹായങ്ങൾ ചെയ്ത് തന്നിട്ടുണ്ട്.ആ റോള്‍ പൂര്‍ത്തിയാക്കും മുമ്പെ അവന്‍ പോയല്ലോ. ലോകം അവസാനിച്ചാലും അപ്പുറത്ത് അവനുണ്ടാകും എന്നാണ് അവനെപ്പറ്റി ഞാന്‍ ചിന്തിക്കാറുളളത് ഇപ്പോഴും ആ ഷോക്ക് വിട്ട് മാറുന്നില്ല. ചിരിക്കാത്ത മുഖത്തിൽ അവനെ കണ്ടിട്ടില്ല.ഹെവി ചാര്‍ജ് ഉള്ള വ്യക്തിയാണ് ജിബിറ്റ്.

    സിനിമയോടുളള  പാഷൻ

    വളരെ പാഷനേറ്റായ നടനും സംവിധായകനുമായിരുന്നു ജിബിറ്റ്. നടൻ ആകുക എന്ന മോഹം മനസ്സിൽ കൊണ്ടു നടന്നിരുന്നു. സ്‌കൂള്‍കാലം കഴിഞ്ഞ്, പിന്നീട് അവന് സിനിമയോടുള്ള അഭിനിവേശം അറിഞ്ഞപ്പോഴാണ് പിന്നേയും കോണ്‍ടാക്ട് ചെയ്തു തുടങ്ങുന്നത്.അവന്‍ പറഞ്ഞു തന്ന എത്രയോ നിര്‍മ്മാതാക്കളെ ഞാന്‍ കഥകളുമായി ചെന്നു കണ്ടിരിക്കുന്നു. സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഒടുവില്‍ ഞങ്ങള്‍ തല്ലുകൂടും. പിന്നെ കുറെ നാൾ മിണ്ടാതിരിക്കും.

    പോയികാണാൻ കഴിയില്ല

    പോരാട്ടം എന്ന സിനിമ ചെയ്യുമ്പോള്‍ എന്റെ കൂടെ അവനില്ല. എന്റെ ചില മ്യൂസിക് വീഡിയോകളിലും അവന്‍ അഭിനയിച്ചിട്ടുണ്ട്. കോഴിപ്പോരില്‍ പ്രാധാന്യമുള്ള ഒരു റോളിലെത്തിയിരുന്നുഇന്നിപ്പോള്‍ അവിടെ ചെന്നു കാണാന്‍ എനിക്കാകില്ല. അങ്ങനെയൊരു മാനസികാവസ്ഥയിലല്ല. കുറച്ചു ദിവസം കഴിഞ്ഞ് അവന്റെ വീട്ടിലൊന്നു പോകണം ബിലഹരി മാതൃഭൂമി ഡോടകോമിനോട് പറഞ്ഞു.

    Read more about: മരണം death
    English summary
    Director Bilahari Remembers Jibith George
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X