twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോര്‍ദാനില്‍ ആടുജീവിതം ഷൂട്ട് നടന്നത് ഒന്‍പത് ദിവസം, ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്....

    |

    പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഓരോ ഘട്ടം കഴിയുമ്പോഴും പ്രേക്ഷകരുടെ ആകാംക്ഷ ഉയർന്നു വന്നിരുന്നു. ബെന്യയാമിന്റെ കഥകളിലെ വായനക്കാർ നെഞ്ചിലേറ്റിയ ഒരു കഥാപാത്രമായിരുന്നു നജീബ്. ഇന്നും വായനക്കാരന്റെ മനസ്സുകളിൽ നജീബിന്റെ ജീവിതം നിറഞ്ഞ് നിൽക്കുന്നുമുണ്ട്. അത് സുഗമമായ യാത്രയായിരുന്നില്ല പൃഥ്വിരാജിന് നജീബിലേയ്ക്ക്. താരത്തിന്റെ കഠിന പ്രയത്നം മലയാളി പ്രേക്ഷകർ ഒരുപരിധിവരെ നേരിൽ കണ്ടതും മനസിലാക്കിയതുമായിരുന്നു.

    കൊറോണയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആട് ജീവിതം സിനിമയുടെ ഷൂട്ടിങ്ങിന് എത്തിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും അടങ്ങുന്ന സംഘം ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ്. പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തില്‍, വളരെ കര്‍ശനമായ കര്‍ഫ്യൂവാണ് ജോര്‍ദാനിലെന്നാണ് സംവിധായകന്‍ ബ്ലെസി. മാതൃഭൂമി വാരന്ത്യത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യത്തിന്റെ നിയടന്ത്രണത്തിൽഅയതു കൊണ്ട് തന്നെ ചെറിയ ഇളവുകൾ പോലും അനുവദിക്കില്ലെന്ന് സംവിധായകൻ പറഞ്ഞു.

    9 ദിവസത്തെ ഷൂട്ടിങ്

    ജോര്‍ദാനില്‍ എത്തി ഒന്‍പത് ദിവസം മാത്രമാണ് ഷൂട്ടിങ്ങ് നടന്നത്. പിന്നീട് അതിനുളള അനുമതി റദ്ദ് ചെയ്തു. ഭക്ഷണവും താമസവും മുന്‍കൂട്ടി ഏര്‍പ്പാട് ചെയ്തിരുന്നത് കൊണ്ട് ഇതുവരെ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നും സംവിധായകന്‍ ബ്ലെസി പറഞ്ഞു. ലോകം മുഴുവനും സംഭവിക്കുന്ന മഹാ വിപത്താണിത്.വ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്. വൈറസ് ബാധയുടെ കാര്യത്തിലും സുരക്ഷിതമാണ് ഇവിടെ. അതുകൊണ്ട് തന്നെ പരിഭ്രാന്തിയുമില്ല.

     നാട്ടിലേയ്ക്ക്


    എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തി വെച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇനിയൊരു മടക്കം എന്നാണെന്നതിനെ കുറിച്ച് ഒരു അനിശ്ചിതത്വമുണ്ട്. കുറച്ച് ദിവസം മാത്രം കൊണ്ട് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങി പേകാനായിരുന്നു പദ്ധതി. അതിനുള്ള മുന്നൊരുക്കങ്ങളും മറ്റും മാത്രമേ ഏർപ്പെടുത്തിയിരുന്നുളളൂ. അതിന്റെ ഒരു പ്രശ്നം നേരിടുന്നുണ്ട്. എന്നാൽ എല്ലാവരും പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നോട്ട് പോകുകയാണിപ്പോൾ. ഒറ്റ ഗ്രൂപ്പായ നിന്ന് സധൈര്യം നേരിടുകയാണിപ്പോൾ. അതകൊണ്ട് തന്നെ ആർക്കും വലിയരീതിയിലുള്ള മാനസിക സമ്മർദ്ദങ്ങളില്ല. നാട്ടിലേക്ക് തിരിച്ചുപോവുന്ന കാര്യത്തില്‍ നമുക്ക് ഇപ്പോള്‍ ഒന്നും ചെയ്യാനാവില്ലെന്നും അത്തരം കാര്യങ്ങളൊന്നും ഞങ്ങളുടെ നിയന്ത്രണത്തില്‍ അല്ലെന്നും ക്യാംപിലുളള എല്ലാവര്‍ക്കും ബോധ്യമുണ്ടെന്നും ബ്ലെസി വ്യക്തമാക്കുന്നു

     ലഭിക്കുന്ന  പിന്തുണ


    സര്‍ക്കാര്‍ തലത്തില്‍ സാധ്യമായ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ട്. ജോര്‍ദാനിലെ ഇന്ത്യന്‍ അംബാസിഡറും അദ്ദേഹത്തിന്റെ കീഴിലുളള സെക്രട്ടറിമാരുമെല്ലാം ബന്ധപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. സിനിമാമേഖലയില്‍ നിന്നുളളവരും വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ബി, ഉണ്ണിക്കൃഷ്ണന്‍, ഇടവേള ബാബു, രഞ്ജിത്തും അനിലും അടക്കം സംഘടനാ ഭാരവാഹികളുമൊക്കെ നിരന്തരം വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അവര്‍ക്ക് സാധ്യമായതൊക്കെ അവര്‍ ചെയ്യുന്നുണ്ട്. .

    ജോർദാനിലെ സ്ഥിതി


    മൂന്നാഴ്ചയായി ഇവിടെ ലോക്ക് ഡൗൺ തന്നെയാണ്. നമ്മൾ താമസിക്കുന്നത് മരുഭൂമി മേഖലയിലാണ്. അതിനാൽ തന്നെ പൊതുവെ മനുഷ്യർ കുറവാണ്.ജോര്‍ദാനിലെ ഒരു ഡെസേര്‍ട്ട് ക്യാംപിലാണ് താമസം. ഇന്ത്യക്കാരായി 58 പേരും മുപ്പതോളം ജോര്‍ദാനികളുമാണ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുളളത്. പുറമെ നിന്ന് ഇങ്ങോട്ട് ആരും വരാറില്ല. അടുത്തുള്ളത് വളരെ കുറച്ചു പോർ മത്രം താമസിക്കുന്ന ഒരു ചെറിയ ഗ്രാമമാണ്. ജോർദാൻ ഒരു കോടിയിൽ താഴെ ജനസംഖ്യയുള്ള ഒരു കൊച്ചു രാജ്യമാണ്. ഞങ്ങൾ തികച്ചും ഒറ്റപ്പെട്ടാണ് ിവിടെ താമസിക്കുന്നത്.

    English summary
    Director Blessy Says About Prithviraj Aadujeevitham Shoot
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X