For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി ഭയന്ന ആ നടന്‌റെ വളര്‍ച്ച, അനുഭവം പങ്കുവെച്ച് സംവിധായകന്‍

  |

  നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് നടന്‍ ദേവന്‍. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള താരം നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ സിനിമകള്‍ ചെയ്തു. ക്യാരക്ടര്‍ റോളുകളിലാണ് ദേവന്‍ സിനിമയില്‍ കൂടുതല്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമായിരുന്നു താരം. സൂപ്പര്‍താര സിനിമകളില്‍ ഉള്‍പ്പെടെ പ്രാധാന്യമുളള റോളുകളില്‍ ദേവന്‍ എത്തിയിട്ടുണ്ട്. മലയാളം പോലെ തന്നെ മറ്റ് ഭാഷകളിലും നടന് ശ്രദ്ധേയ റോളുകള്‍ ലഭിച്ചു.

  mammootty,

  വിവിധ ഭാഷകളിലായി മൂന്നൂറിലധികം സിനിമകളാണ് നടന്‌റെ കരിയറില്‍ പുറത്തിറങ്ങിയത്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചും ദേവന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. അതേസമയം നാദം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ ദേവന്റെ തുടക്കം. 1983ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം തിരക്കേറിയ താരമായി നടന്‍ മാറി. നാദത്തിലേക്ക് ദേവന്‍ എത്തിയതിനെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ഗാല്‍ബെര്‍ട് ലോറന്‍സ്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്.

  സംഗീതവുമായി ബന്ധപ്പെട്ട ഒരു കഥ പറഞ്ഞ ചിത്രമായിരുന്നു നാദം എന്ന് സംവിധായകന്‍ പറയുന്നു. അന്ന് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ കയറിവരുന്ന സമയമാണ്. നായകനെ നോക്കുന്ന സമയത്താണ് കോടമ്പാക്കത്ത് വെളുത്ത് സുമുഖനായ ഒരു ചെറുപ്പക്കാരനെ കണ്ടത്. ആദ്യ കാഴ്ചയില്‍ തന്നെ ഇയാള് മതി എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. തെലുങ്കന്‍ ആണെന്നാണ് ആദ്യം കരുതിയത്. ഇയാള് കൊളളാമല്ലോ, ഒന്ന് ശ്രമിച്ച് നോക്കാം. അങ്ങനെ ദേവന്‍ കയറിയ ബസില്‍ ഞാനും കയറി.

  നടി ഹിന ഖാന്‍ ഇത്രയ്ക്കും സ്‌റ്റൈലിഷോ, ബോളിവുഡ് താരത്തിന്‌റെ പുത്തന്‍ ചിത്രങ്ങള്‍

  കോടമ്പാക്കത്ത് നിന്ന് ബസ് കയറി ടി നഗറില്‍ ഇറങ്ങി. തെലുങ്കനാണെന്ന് കരുതി ഇംഗ്ലീഷിലാണ് ആദ്യം നടനോട് സംസാരിച്ചത്. പിന്നെ അദ്ദേഹം മലയാളത്തില്‍ പറഞ്ഞപ്പോള്‍ ഞെട്ടി. മലയാളി ആണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. വീട് എവിടെയാണെന്ന് ചോദിച്ചറിഞ്ഞ ശേഷം ദേവന്‌റെ വീട്ടിലേക്ക് ഞാന്‍ പോയി. വീട്ടിലെത്തിയപ്പോഴാണ് പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്‌റെ മകളെയാണ് നടന്‍ വിവാഹം കഴിച്ചതെന്ന് അറിഞ്ഞത്. ഒരു സിനിമ ചെയ്യുന്നുണ്ടെന്നും ലോ ബഡ്ജറ്റ് പടമാണെന്നും അന്ന് ദേവനെ അറിയിച്ചു, ഗാല്‍ബെര്‍ട് ലോറന്‍സ് ഓര്‍ത്തെടുത്തു.

  മമ്മൂക്കയും ലാലേട്ടനും വീഡിയോ കോള്‍ ചെയ്യുന്നത് പല സെറ്റുകളിലും കണ്ടിട്ടുണ്ട്, അനുഭവം പങ്കുവെച്ച് നന്ദു

  പുളളി അന്ന് മറ്റൊരു കമ്പനി തുടങ്ങാന്‍ നില്‍ക്കുന്ന സമയമാണ്. അന്ന് ദേവന്‌റെ ഭാര്യയാണ് എന്നെ കണ്ട് അദ്ദേഹം ആള് കൊളളാമെന്ന് തോന്നുന്നു എന്നും, നിങ്ങള് സമ്മതിക്ക് എന്നും ദേവനോട് പറഞ്ഞത്. അങ്ങനെയാണ് പുളളി സമ്മതിച്ചത്. അന്ന് ഞങ്ങള് അഡ്വാന്‍സ് കൊടുത്തു. മോഹന്‍ എന്നാണ് അന്ന് ദേവന്‌റെ പേര്. പിന്നെയാണ് സിനിമയിലെ കഥാപാത്രത്തിന്‌റെ പേര് നടന് ജീവിതത്തിലും വന്നത്. ഞാനാണ് ദേവനെ അവതരിപ്പിക്കുന്നത്.

  ദേവന്‍ വന്ന സമയത്ത് മമ്മൂട്ടിയൊക്കെ കയറിവരുന്ന സമയമാണ്. അന്ന് നടന്‍ ശ്രീനാഥിനോട് മമ്മൂട്ടി പറഞ്ഞു; ഏടോ നമ്മളുടെ വെളളംകുടി മുട്ടുവോ. ഒരാള് ഇങ്ങനെ കയറിവരുവാണ്. അത് മാത്രമല്ല ഭയങ്കര ബാക്ക്ഗ്രൗണ്ടിലുളള ആളാണ്. രാമു കാര്യാട്ടിന്‌റെ മരുമോനാണ് എന്നാക്കെ പറഞ്ഞ് മമ്മൂട്ടി പേടിച്ചു. പക്ഷേ ദൈവം അവരെ തുണച്ചു. ദേവന് തെലുങ്കില്‍ നല്ല റോളുകള്‍ കിട്ടി,ഒരുപാട് അവാര്‍ഡുകള്‍ കിട്ടി. മമ്മൂട്ടിയൊക്കെ പേടിക്കാന്ന് പറയുമ്പോ അതുപോലത്തെ ഗ്ലാമറായിരുന്നു ദേവന്, അഭിമുഖത്തില്‍ ഗാല്‍ബെര്‍ട്ട് ലോറന്‍സ് പറഞ്ഞു.

  50 Years Of Mammoottysm: Interesting facts about the Megastar| FilmiBeat Malayalam

  തലവേദനയില്‍ തുടക്കം, ഒമ്പത് ശസ്ത്രക്രിയകളും 33 റേഡിയേഷനുകളും ചെയ്തു, ശരണ്യയുടെ ചികില്‍സയുടെ നാളുകള്‍ ഇങ്ങനെ

  Read more about: mammootty devan
  English summary
  director galbert lawrence reveals mammootty's fear during devan's cinema debut
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X