For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അദ്ദേഹം ഭാര്യയോട് കെയർ ഫുള്ളായാണ് സംസാരിക്കുക, പത്ത് ആഡ് ഫിലിം രണ്ട് ദിവസം കൊണ്ട് ചെയ്തു'; ജിസ് ജോയ്

  |

  സംവിധായകന്‍ എന്നതിലുപരിയായി മലയാളത്തിലെ മുന്‍നിര ഡബ്ബിങ് ആര്‍ടിസ്റ്റുമാരില്‍ ഒരാളാണ് ജിസ് ജോയ്. അല്ലു അര്‍ജുന്റെ സിനിമകള്‍ക്ക് ഡബ് ചെയ്തതോടെയാണ് ജിസ് ജോയിയുടെ ശബ്ദം പലരും തിരിച്ചറിയാന്‍ തുടങ്ങിയത്.

  കരിയറിന്റെ തുടക്കകാലത്ത് നിരവധി സീരിയലുകള്‍ക്കും ജിസ് ജോയ് ശബ്ദം നല്‍കിയിരുന്നു. പരസ്യ സംവിധായകനായും സിനിമാ സംവിധായകനായും ഇന്ന് മലയാളത്തില്‍ സജീവമാണ് ജിസ് ജോയ്.

  Also Read: നയൻതാരയെ പോലെ മാത്രം ചെയ്യാൻ എനിക്ക് താൽപര്യമില്ല; നടിയെക്കുറിച്ച് ഐശ്വര്യ രാജേഷ്

  ജിസ് ജോയ് ഇന്ത്യാ ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്ര​ദ്ധനേടുന്നത്. മോഹൻലാലിനൊപ്പം പത്ത് ആഡ് ഫിലിം രണ്ട് ദിവസം കൊണ്ട് ചെയ്തതിനെ കുറിച്ചും ജിസ് ജോയ് വെളിപ്പെടുത്തി.

  'ജയസൂര്യയുമായി വളരെ നാളത്തെ പരിചയമുണ്ട്. ജയനെ സിനിമാ നടനാക്കണമെന്നത് അവനേക്കാൾ അവന്റെ മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു. ബൈസിക്കിൾ തീവ്സ് മലയാളത്തിലെ അഞ്ച് യുവതാരങ്ങൾ റിജക്ട് ചെയ്ത സിനിമയാണ്. പക്ഷെ ആ അ‍ഞ്ചുപേരിൽ ജയസൂര്യയില്ല.'

  'ശേഷമാണ് ആസിഫ് അലിയിലേക്ക് എത്തിയത്. ജയസൂര്യ ഷോർട്ട് ഫിലിമിന് ഡബ് ചെയ്യാൻ പോയപ്പോൾ ‍ഞാനും ഒപ്പം പോയി ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്തു. ശേഷം എന്റെ സുഹൃത്ത് ഓൾ ഇന്ത്യ റേഡിയോയിൽ അവതരിപ്പിക്കാൻ എഴുതിയ നാടകത്തിലെ വക്കം അബ്ദുൾ ഖാദറിന്റെ കഥാപാത്രത്തിന് ഞാൻ ശബ്ദം നൽ‌കി.'

  'ആ നാടകം ശ്ര​ദ്ധിക്കപ്പെടുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തു. അന്ന് ഇരുപത് വയസ് മാത്രമായിരുന്നു പ്രായം. പിന്നീട് ജയസൂര്യ, കോട്ടയം നസീർ എന്നിവർ വഴി ഡബ്ബിങിന് കൂടുതൽ‌ അവസരങ്ങൾ കിട്ടി.'

  'ജയസൂര്യ പണ്ട് ഡബ്ബിങ് ആർട്ടിസ്റ്റായിരുന്നു. ആഡ് ഫിലിം മേക്കിങിലേക്ക് വന്നത് രാജീവ് മേനോൻ എന്ന ഛായാ​ഗ്രഹകൻ വഴിയാണ്. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ അടക്കമുള്ള സിനിമകളുടെ ഛായാ​ഗ്രഹകനാണ് രാജീവ് മേനോൻ. ലാലേട്ടനൊപ്പം ഒരുപാട് പരസ്യ ചിത്രങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്.'

  'ലാലേട്ടനൊപ്പം ചേർന്ന് ഞാൻ രണ്ട് ദിവസം കൊണ്ട് പത്ത് ആഡ് ഫിലിംസ് ചെയ്തിട്ടുണ്ട്. അത് എന്റെ റെക്കോർഡാണ്. ലോകത്തിലെ മികച്ച നടനാരാണെന്ന് എന്നോട് ചോദിച്ചാൽ ഞാൻ മോഹൻലാൽ എന്നെ പറയൂ.'

  Also Read: 'സീരിയലിനോട് പുച്ഛമായിരുന്നു; ഇപ്പോൾ റാണിയമ്മയ്ക്ക് ഷൂട്ടില്ലേ എന്നാണ് എല്ലാവരും ചോദിക്കുന്നത്': നിഷ മാത്യു

  'കായംകുളം കൊച്ചുണ്ണി സിനിമയുടെ ഷൂട്ട് മം​ഗലാപുരത്ത് നടക്കുമ്പോഴാണ് ഞാൻ ലാൽ സാറിനെ കണ്ട് പരസ്യത്തിന്റെ കഥ പറയാൻ പോയത്. അവിടെ ചെന്നപ്പോൾ അദ്ദേഹം വണ്ടിയിൽ കയറ്റി. ശേഷം ഞങ്ങൾ ഷൂട്ടിങ് ലൊക്കോഷനിലേക്ക് പോയി. ഒരു മണിക്കൂർ യാത്രയുണ്ട് ലൊക്കേഷനിലേക്ക്.'

  'അതിനിടയിലാണ് കഥ പറഞ്ഞത്. ഏറ്റവും ഇഷ്ടമുള്ള നടനായതുകൊണ്ട് അദ്ദേഹത്തെ കണ്ടപ്പോൾ എന്തെന്നില്ലാത്ത അനുഭൂതിയായിരുന്നു. അദ്ദേഹം ഭാര്യയോട് സംസാരിക്കുന്നതൊക്കെ കേൾക്കാനും അദ്ദേഹം ഭാര്യയ്ക്ക് കൊടുക്കുന്ന റെസ്പെക്ട് എത്രയാണെന്നും ആ ഫോൺ കോൾ ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി.'

  'സ്വന്തം ഭാര്യയോട് അത്തരത്തിൽ റസ്പെക്ടോടെ സംസാരിക്കുക എന്നത് വലിയ കാര്യമാണ്. ഭാര്യയോട് സംസാരിക്കുമ്പോൾ അത്രയേറെ കെയർഫുള്ളായാണ് ലാൽ സാർ സംസാരിക്കുന്നത്. പത്ത് ആഡിന്റെ സ്ക്രിപ്റ്റും വായിച്ച് കേൾപ്പിച്ചു.'

  'കേട്ടപ്പോൾ അദ്ദേഹം തമാശയ്ക്ക് കളിയാക്കി. പക്ഷെ ഞങ്ങൾ രണ്ട് ദിവസം കൊണ്ട് ആ പത്ത് ആഡ് ഫിലിംസും ഷൂട്ട് ചെയ്തു. അത് അദ്ദേഹം ഇപ്പോഴും പറയും. ബൈസിക്കിൾ തീവ്സിന്റെ പൂജ കഴിഞ്ഞ് സോങിന്റെ ഒരു കട്ടും എടുത്ത ശേഷം എന്നെ മാറ്റി നിർത്തി എന്റെ ആദ്യ നായകൻ ആസിഫ് അലി എന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.'

  'എടോ ഒന്നുകിൽ തനിക്ക് ഇതേകുറിച്ച് ഒന്നും അറിയില്ല. അല്ലെങ്കിൽ തനിക്ക് എല്ലാം അറിയാം... കാരണം താൻ ഇപ്പോൾ ഇവിടെ കാണിച്ചതെല്ലാം ഭയങ്കര ഓവറായിരുന്നുവെന്നാണ്.'

  'ആസിഫ് പറയുന്നത് കേട്ട് ഒരു മിനിറ്റ് സ്റ്റക്കായെങ്കിലും ഞാൻ ആസിഫിനോട് പറഞ്ഞു ഒമ്പത് വർഷമായി ആഡ് ഫിലിം ചെയ്ത പരിജയം എനിക്കുണ്ടെന്ന്. അതുകൊണ്ട് ആദ്യ സിനിമ സംവിധാനം എന്ന പരിപാടി എനിക്ക് വലിയ പരിഭ്രമം തന്നില്ല' ജിസ് ജോയ് പറഞ്ഞു.

  Read more about: mohanlal jis joy
  English summary
  Director Jis Joy Open Up About His Working Experience With Mohanlal, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X