Don't Miss!
- News
'സത്രീകളെ ശല്യം ചെയ്തു, മർദ്ദനം'; വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
അശോകന്റെ കല്യാണമായിരുന്നു പിറ്റേദിവസം, നടനോട് കാണിച്ചതിനെക്കുറിച്ച് സംവിധായകൻ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. . 1979-ൽ പുറത്തിറങ്ങിയ പത്മരാജന്റെ പെരുവഴി എന്ന ചിത്രത്തിലൂടെയാണ് നടൻ സിനിമയിൽ എത്തുന്നത്. പിന്നീട് മലയാളത്തിലെ മുൻനിര സംവിധായകന്മാർക്കൊപ്പം നടൻ പ്രവർത്തിച്ചിട്ടുണ്ട്. ഇടവേള, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം, വൈശാലി, ഇൻ ഹരിഹർ നഗർ, അമരം, ഉള്ളടക്കം, പൊന്നുച്ചാമി, സ്ഫടികം, നാലു പെണ്ണുങ്ങൾ തുടങ്ങിയ നടന്റെ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇന്നും സിനിമയിൽ സജീവമാണ് അശോകൻ.

മലയാള സിനിമ അശോകനെവേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല. ഇപ്പോഴിത നടനുമായുള്ള ഒരു രസകരമായ ഓർമ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ ജോഷി മാത്യു. അശോകൻ തന്നെ കുറെ പ്രാകിയിട്ടുണ്ടാകുമെന്നും സംവിധായകൻ പറയുന്നു. പത്മരാജൻ സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന ചിത്രത്തിന്റെ ഓഡീഷനിൽ വെച്ചാണ് അശോകനെ കാണുന്നത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ..
"പെരുവഴിയമ്പലം എന്ന സിനിമയ്ക്ക് വേണ്ടി അശോകനെ ഓഡിഷന്‍ നടത്തിയവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. പിന്നീട് അദ്ദേഹവുമായി നിരവധി സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. 'ഒരിടത്തൊരു ഫയല്‍വാന്‍' എന്ന സിനിമയുടെ ചിത്രീകരണമൊക്കെ ഇന്നും മനസ്സിലുണ്ട്. കാശില്ലാതെയുള്ള ഷൂട്ടിംഗ്. കഞ്ഞിയൊക്കെ വച്ച് കുടിച്ചായിരുന്നു മുന്നോട്ടു പോക്ക്. അതില്‍ രസമുള്ള മറ്റൊരു കാര്യം എന്തെന്നാല്‍ എന്നെ കുറെയധികം പ്രാകിയിട്ടുള്ള ആളായിരിക്കും അശോകന്‍. കാരണം 'ഒരു കടംങ്കഥ പോലെ' എന്ന ചിത്രം ചിത്രീകരണം നടക്കുന്ന സമയം.
Recommended Video
അടുത്ത ദിവസം അശോകന്റെ കല്യാണമാണ്. അത് കൊണ്ട് തന്നെ നേരത്തെ വിടണമെന്ന് അശോകന്‍ പറയുന്നുണ്ട്. പക്ഷേ ജയറാമും, നെടുമുടി ചേട്ടനുമൊക്കെയുള്ള കോമ്പിനേഷന്‍ രംഗം എടുക്കേണ്ടതു കൊണ്ട് അത് വൈകിട്ട് വരെ നീണ്ടു. പിറ്റേദിവസം കല്യാണം കഴിക്കേണ്ടയാളെ സെറ്റില്‍ പിടിച്ചു നിര്‍ത്തിയ എന്നെ അശോകന്‍ എന്താണ് അന്ന് മനസ്സില്‍ പറഞ്ഞതെന്നറിയില്ല, ആര്‍ക്കായാലും ദേഷ്യം വരുന്ന കാര്യമാണ് ഞാന്‍ ചെയ്തത്"; സംവിധായകൻ പറഞ്ഞു.
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം
-
ദിവസവും മദ്യവും സിഗരറ്റും മട്ടണും വേണമായിരുന്നു; സ്നേഹം കൊണ്ട് അവൾ ദുശ്ശീലങ്ങളെല്ലാം മാറ്റിയെന്ന് രജനീകാന്ത്!