twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ആ പോലീസ് വേഷം ക്ലാസ് ആയി ചെയ്തു! മെഗാസ്റ്റാറിന്റെ പ്രകടനത്തെക്കുറിച്ച് കെജി ജോര്‍ജ്ജ്‌

    By Prashant V R
    |

    മലയാളി പ്രേക്ഷകരുടെ ഇഷ്ട സംവിധായകരില്‍ ഒരാളാണ് കെജി ജോര്‍ജ്ജ്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമകളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരെ പോലെ വേറിട്ട സിനിമകളൊരുക്കി മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകന്‍ കൂടിയായിരുന്നു കെജി ജോര്‍ജ്ജ്. 1976ല്‍ സ്വപ്‌നാടനം എന്ന ചിത്രമൊരുക്കിയാണ് കെജി ജോര്‍ജ്ജ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

    തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകള്‍ അദ്ദേഹത്തിന്റെ കരിയറില്‍ പുറത്തിറങ്ങിയിരുന്നു. യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം പോലുളള കെജി ജോര്‍ജ്ജ് സിനിമകള്‍ ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളാണ്. മലയാളത്തിലെ ആദ്യ ഇന്‍വെസ്റ്റിഗേഷന്‍ സിനിമയായിട്ടാണ് യവനിക പുറത്തിറങ്ങിയിരുന്നത്. ഹിറ്റ് ചിത്രത്തില്‍ തിലകന്‍, ഭരത് ഗോപി, മമ്മൂട്ടി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.

    മലയാളത്തിലെ കള്‍ട്ട് ക്ലാസിക്ക്

    മലയാളത്തിലെ കള്‍ട്ട് ക്ലാസിക്ക് സിനിമകളില്‍പ്പെടുന്ന ചിത്രം കൂടിയാണ് യവനിക. അതേസമയം മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. മമ്മൂട്ടി അന്ന് ആ പോലീസ് വേഷം ക്ലാസ് ആയി ചെയ്തുവെന്നും എല്ലാവരും അത്രയ്ക്ക് ഒരുമയോടെ പ്രവര്‍ത്തിച്ച ചിത്രമായിരുന്നു യവനികയെന്നും കെജി ജോര്‍ജ്ജ്
    പറയുന്നു.

    യവനിക നല്ല ഫിലിം ആണ്

    യവനിക നല്ല ഫിലിം ആണ്. ക്ലാസ് മൂവിയല്ലേ എനിക്ക് ഇഷ്ടമാണ്. നന്നായി ചെയ്യാന്‍ കഴിഞ്ഞു. നല്ല അഭിപ്രായവും കിട്ടി. സ്‌ക്രിപ്റ്റ് നല്ലതായിരുന്നു. ഗോപിയും തിലകനും വേണു നാഗവളളിയും മമ്മൂട്ടിയുമൊക്കെയുണ്ടായിരുന്നു. ഗോപിയും തിലകനുമൊക്കെ മാസ്റ്റര്‍ ക്ലാസ് പെര്‍ഫോമന്‍സ് ആണ്. മമ്മൂട്ടി അന്ന് ആ പോലീസ് വേഷം ക്ലാസ് ആയി ചെയ്തു.

    Recommended Video

    CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
    എല്ലാവരും അത്രയ്ക്ക്

    എല്ലാവരും അത്രയ്ക്ക് ഒരുമയോടെ പ്രവര്‍ത്തിച്ചു. ആ മനസ്സിന്റെ ഐക്യം സിനിമയ്ക്ക് വലിയ ചൈതന്യം തന്നു. നല്ല ഒരു ത്രില്ലറായിരുന്നു. യവനിക. തബലിസ്റ്റ് ആയ അയ്യപ്പനെ കാണാതെ പോകുന്നതിനെക്കുറിച്ചുളള അന്വേഷമാണ് യവനികയുടെ കഥ. വലിയ കലാകാരനാണ് തബലിസ്റ്റ് അയ്യപ്പന്‍. എല്ലാ തിന്മകളുമുളള മനുഷ്യനും രണ്ടുതരം എക്‌സ്ട്രീം നേച്ചര്‍ ഉളള കഥാപാത്രത്തിന്റെ മികവാണ് സിനിമയ്ക്ക് മിഴിവ് കൂട്ടിയത്.

    ഗോപി അത്

    ഗോപി അത് ക്ലാസ് ആയി ചെയ്തു. അന്ന് തിലകന് നാടക ട്രൂപ്പുണ്ട്. അവരുടെ കര്‍ട്ടനാണ് സിനിമയിലും ഉപയോഗിച്ചത്. അധികം പണം ചെലവാക്കാതെയാണ് സിനിമ ചിത്രീകരിച്ചത്. മികച്ച സിനിമയ്ക്കും കഥയ്ക്കും യവനികയ്ക്ക് അവാര്‍ഡ് കിട്ടി. ഒരുപാട് ആളുകള്‍ ഇപ്പോഴും കാണുന്ന സിനിമയാണ് യവനിക. അഭിമുഖത്തില്‍ കെജി ജോര്‍ജ്ജ് തുറന്നുപറഞ്ഞു.

    മമ്മൂട്ടിയെ നായകനാക്കി

    മമ്മൂട്ടിയെ നായകനാക്കി ഇലവങ്കോട് ദേശം എന്ന ചിത്രമായിരുന്നു കെജി ജോര്‍ജ്ജ് ഒടുവില്‍ സംവിധാനം ചെയ്തത്. ഉള്‍ക്കടല്‍, മേള, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയ സിനിമകളും കെജി ജോര്‍ജ്ജിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. കെജി ജോര്‍ജ്ജിന്റെ ആദ്യ ചിത്രമയിരുന്ന സ്വപ്‌നാടനം മികച്ച ഫീച്ചര്‍ ഫിലിമിനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു. മമ്മൂട്ടി നായകനായ മഹാനഗരം എന്ന ചിത്രം നിര്‍മ്മിക്കുകയും ചെയ്തിരുന്നു കെജി ജോര്‍ജ്ജ്. ഇത്തവണ ടികെ രാജീവ് കുമാറായിരുന്നു മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തിരുന്നത്.

    Read more about: mammootty kg george
    English summary
    director k g george's reaction about mammootty's perfomance in yavanika movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X