twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യ അന്ന് തന്റെ മുഖത്ത് നോക്കിയില്ല , അന്ന് പുറത്തായ നടന്‍ ഇന്ന് സൂപ്പര്‍ താരമാണ്

    |

    ബാലതാരമായ സിനിമയിൽ എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് കാവ്യ മാധവൻ. 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് കാവ്യ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് മലയാള സിനിമയിൽ സ്ഥിര സാന്നിധ്യമാകുകയായിരുന്നു. . ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യമാധവൻ നായികയായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിത കാവ്യ മാധവനെ കണ്ടെത്തിയതിനെ കുറിച്ച് സംവിധായകൻ കമൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

    kavya madhavan

    കുട്ടിക്കാലത്ത് തന്റെ മുഖത്ത് നോക്കാന്‍ പറഞ്ഞാല്‍ കാവ്യ താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്. കാരണം അന്ന് കാവ്യയ്ക്ക് ഭയങ്കര നാണമായിരുന്നു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇത്രയും നാണം എന്ന് ചോദിച്ചപ്പോഴും കാവ്യ തന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല എന്നാണ് കമല്‍ പറയുന്നത്.ആ നാണം കാരണമാണ് സിനിമയിലേക്ക് കാവ്യയെ തന്നെ തിരഞ്ഞെടുത്തത് എന്നാണ് സംവിധായകന്‍ പറയുന്നത്. നൂറിലധികം കുട്ടികള്‍ അന്ന് ഓഡിഷനില്‍ പങ്കെടുത്തിരുന്നു. അന്ന് സെലക്ട് ചെയ്യപ്പെടാതെ പോയ ഒരാളാണ് ഇന്ന് സൂപ്പര്‍ താരമായി മാറിയ ജയസൂര്യ എന്നും കമല്‍ കഥ ഇതുവരെ എന്ന പരിപാടിയില്‍ പറഞ്ഞു.

    ദിലീപുമായുള്ള വിവാഹ ശേഷം അഭിനയം വിട്ട കാവ്യ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കാവ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിജയ ചിത്രങ്ങൾ മാത്രമാണ് കാവ്യയുടെ കരിയറിലുള്ളത്. ചെയ് എല്ലാ ചിത്രങ്ങളും വൻ വിജയമാണ് . കാവ്യ വീണ്ടും സിനിമയിൽ തിരികെ എത്തണമെന്നാണ ഭൂരിഭാഗം പ്രേക്ഷകരുടേയു ആഗ്രഹം. 2006 ൽ പുറത്തിറങ്ങിയ ദിലീപ് നായകനായി എത്തിയ പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ ഒടുവില്‍ അഭിനയിച്ചത്.

    Recommended Video

    മീശമാധവൻ തീയേറ്ററുകളിലെത്തിയ കഥ | Old Movie Review | filmibeat Malayalam

    ജയറാം, ബേബി ശ്യാമിലി, മുരളി, രേഖ, ഗീത, സുനിത എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പൂക്കാലം വരവായി. കാവ്യ മാധവനോടൊപ്പം നടി ദിവ്യ ഉണ്ണിയും ചിത്രത്തിൽ ബാല താരമായി എത്തിയിരുന്നു. സ്കൂൾ കുട്ടികളുടെ വേഷത്തിലായിരുന്നു ഇരുവരും ചിത്രത്തിലെത്തിയത്. പി ആർ നാഥിന്റെ കഥയ്ക്ക് രഞ്ജിത്ത് ആയിരുന്നു തിരക്കഥ ഒരുക്കിയത്. 1991 ൽ കമൻ സംവിധാനം ചെയ്ത പൂക്കാലം വരവായി മികച്ച പ്രേക്ഷക ശ്രദ്ധനേടിയിരുന്നു . സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിച്ചു തിരുമല, കൈതപ്രം ദാമോദരൻ നമ്പൂതിരി, ശശി ചിറ്റഞ്ചൂർ എന്നിവർ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചനായിരുന്നു.

    English summary
    Kamal About Kavya madhvan And Jayasurya's First Movie Audition
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X