For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയറാമിനും പാര്‍വതിയ്ക്കും പ്രേമിക്കാന്‍ അവസരമൊരുക്കി; പാര്‍വതിയുടെ അമ്മ കയര്‍ത്ത് സംസാരിച്ചുവെന്ന് കമല്‍

  |

  മലയാള സിനിമയിലെ ഏറ്റവും പെര്‍ഫെക്ട് ദമ്പതിമാരാണ് ജയറാമും പാര്‍വതിയും. സിനിമാ ലൊക്കേഷനില്‍ നിന്ന് കണ്ട് ഇഷ്ടത്തിലായ താരങ്ങള്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. മകള്‍ ജയറാമുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞതോടെ പാര്‍വതിയുടെ വീട്ടില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. പാര്‍വതിയുടെ അമ്മ വളരെ കയര്‍ത്ത് സംസാരിച്ച സാഹചര്യം പോലും ഉണ്ടായെന്നാണ് സംവിധആയകന്‍ കമല്‍ പറയുന്നത്.

  സിനിമാ ചിത്രീകരണത്തിനിടയില്‍ പ്രേമിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുത്തു എന്നതിന്റെ പേരിലാണ് തനിക്ക് വഴക്ക് കേട്ടത്. അന്നും ഞാന്‍ ജയറാമിന് പിന്തുണ നല്‍കി കൂടെ നില്‍ക്കുകയാണ് ചെയ്തതെന്ന് സംവിധായകന്‍ കമല്‍ ജെ ബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞു.

  Also Read: ഷക്കീലയുണ്ടെങ്കിൽ പറ്റില്ല, നടിയോട് മാപ്പ് ചോദിച്ച് ഒമര്‍ ലുലു; പരിപാടി ഒഴിവാക്കി സംവിധായകനും

  ക്യാമറയുടെ പിന്നില്‍ നില്‍ക്കുമ്പോള്‍ സംവിധായകന് ആയിരം കണ്ണുകളാണെന്ന് പറയും. ഇന്നത്തെ ചെറുപ്പക്കാര്‍ അതനുഭവിക്കുന്നുണ്ടോന്ന് അറിയില്ല. കാരണം അവര്‍ മോണിറ്ററിന് അകത്തുള്ള ഫ്രെയിം മാത്രമേ കാണുന്നുള്ളു. ഞങ്ങള്‍ അങ്ങനെയായിരുന്നില്ല. ആ ഫ്രെയിമിന് ചുറ്റുമുള്ള ആളുകള്‍ എന്തൊക്കെ ചെയ്യുന്നു എന്നത് വരെ നമ്മള്‍ ശ്രദ്ധിക്കുമായിരുന്നു. കണ്ണിന്റെ ഒരു മാറ്റം പോലും നമ്മുക്ക് മനസിലാവും. അങ്ങനെയാണ് ജയറാമും പാര്‍വതിയും തമ്മിലുള്ള പ്രണയം ഞാന്‍ തിരിച്ചറിഞ്ഞത്.

  Also Read: എന്നോടിങ്ങനെയുള്ള സ്‌നേഹം കാണിക്കണ്ട, അത് നിനക്ക് ആപത്താണ്; സുഹാനയോട് മാസ് ഡയലോഗ് പറഞ്ഞ് മഷൂറ

  ഷോട്ടിന് അപ്പുറത്ത് ഇവര്‍ തമ്മില്‍ എന്തോ വശപ്പിശക് ഉണ്ടല്ലോന്ന് എനിക്ക് മനസിലായി. ക്യാമറയുടെ അപ്പുറത്ത് ഒരു പ്രണയമുണ്ടല്ലോന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ജയറാം ചിരിച്ചു. എന്നിട്ട് അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി പോയി. പക്ഷേ ഒരു പ്രണയം മൊട്ടിടുകയാണെന്ന് അവര്‍ക്കും അറിയാം ഞങ്ങള്‍ക്കും അറിയാമായിരുന്നു. ചില പ്രണയകഥകളും അതിന് കാരണമായെന്ന് പറയാം. ഞാനെന്നും പ്രണയജോഡികള്‍ക്കൊപ്പമായിരുന്നെന്നാണ് കമല്‍ പറയുന്നത്.

  ശുഭയാത്ര സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ പാര്‍വതിയുടെ അമ്മ ഇടഞ്ഞു. ആ സമയത്തും ഞാന്‍ ജയറാമിന്റെ കൂടെയാണ് നിന്നത്. ജയറാമും പാര്‍വതിയും തമ്മിലുള്ള പ്രണയം കത്തി നില്‍ക്കുന്ന സമയത്താണ് ശുഭരാത്രി ചിത്രീകരണം നടക്കുന്നത്. പാര്‍വതിയുടെ വീട്ടുകാര്‍ പ്രണയവാര്‍ത്ത അറിഞ്ഞതിനാല്‍ ശക്തമായ എതിര്‍പ്പായിരുന്നു. മുംബൈയിലെ സിറ്റിയിലൂടെ ട്രാവല്‍ ചെയ്യുന്ന സീനാണ് എടുക്കുന്നത്. യാത്ര ചെയ്യുന്ന വാനില്‍ ക്യാമറ സെറ്റ് ചെയ്തു. ശേഷം പാര്‍വതിയെയും ജയറാമിനെയും അതിനകത്ത് കയറ്റി.

  പാര്‍വതിയുടെ അമ്മയ്ക്കും അതിനകത്ത് കയറണം. അതില്‍ സ്ഥലമില്ലെന്നും പിന്നിലുള്ള കാറില്‍ വരാനും അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് അതിഷ്ടപ്പെട്ടില്ല. ഞാനും ഈ കാറില്‍ തന്നെ വരുമെന്ന് പറഞ്ഞു. എന്നാല്‍ അതില്‍ സ്ഥലമില്ലെന്ന് പറഞ്ഞ് അമ്മയെ പ്രൊഡക്ഷന്‍ കാറിലേക്ക് മാറ്റി. ആ തിരക്കിനിടയില്‍ അമ്മയുടെ കാര്‍ എവിടെയോ പോയി. ഞങ്ങള്‍ കാറിനെ മാറ്റിയതാണെന്ന് അമ്മ വിചാരിച്ചു. വൈകുന്നേരം ചിത്രീകരണമൊക്കെ കഴിഞ്ഞ് രാത്രി ലേറ്റ് ആയിട്ടാണ് തിരിച്ചെത്തുന്നത്.

  പാര്‍വതിയുടെ അമ്മ ഹോട്ടലിന് പുറത്ത് പെട്ടിയൊക്കെയായി നില്‍ക്കുകയാണ്. എന്നെ കണ്ടതും നിങ്ങളെന്താണ് കരുതിയത്, സിനിമാ ഷൂട്ടിങ്ങെന്ന് പറഞ്ഞ് പ്രേമിക്കാന്‍ അവസരം കൊടുക്കുകയാണോ എന്നൊക്കെ പറഞ്ഞ് അവര്‍ വല്ലാതെ ചൂടായി. നിര്‍മാതാവും ഞാനും ഒത്തിരി പറഞ്ഞതിന് ശേഷമാണ് അവരൊന്ന് തണുത്തത്.

  ഇപ്പോള്‍ കാണുമ്പോള്‍ അമ്മയ്ക്ക് കുഴപ്പങ്ങളൊന്നുമില്ല. അന്ന് ഒരു അമ്മയുടെ വിഷമങ്ങളാണ് ഞാന്‍ പറഞ്ഞത്. സിനിമയല്ലേ, ഇതൊക്കെ തമാശയായിരിക്കുമെന്ന് കരുതി. ജയറാം സീരിയസായി എടുക്കുമെന്ന് വിചാരിച്ചില്ലെന്നും അങ്ങനൊരു പേടി കാരണം പറഞ്ഞ് പോയതാണെന്നുമൊക്കെ പാര്‍വതിയുടെ അമ്മ പറഞ്ഞു.

  Read more about: kamal jayaram ജയറാം
  English summary
  Director Kamal Opnes Up About Parvathy And Jayaram's Love At His Movie Location Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X