twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചന്ദ്രനുദിക്കുന്ന ദിക്കിലെ 'ബംബാട്ട് ഹുഡുഗി' പാട്ടിന് ഒരു എസ്.പി.ബി വേര്‍ഷനുണ്ടെന്ന് ലാല്‍ ജോസ്

    |

    ചില വേര്‍പാടുകള്‍ എല്ലാവരെയും ഒരുപോലെ ഉലച്ച് കളയും. ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാടിന്റെ വേദനയിലാണ് ഇന്ത്യയിലെ ആരാധകരെല്ലാം. കൊവിഡ് ബാധിതനായി ആഗസ്റ്റ് അഞ്ചിന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എസ്പിബിയുടെ ആരോഗ്യം പിന്നീട് മോശമാവുകയായിരുന്നു. വെന്റിലേറ്ററിന്റെ സാഹയത്തോടെ ജീവന്‍ നിലനിര്‍ത്തിയെങ്കിലും സെപ്റ്റംബര്‍ 25 ഉച്ചയ്ക്ക് ഒരു മണിയോടെ താരം ഓര്‍മ്മയായി.

    സമൂഹ മാധ്യമങ്ങള്‍ നിറയെ എസ്പിബിയുടെ പാട്ട് വീഡിയോസ് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നിരവധി പ്രമുഖരാണ് എത്തുന്നത്. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിസ്മയങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുകയാണ് എല്ലാവരും. ദിലീപും കാവ്യ മാധവനും നായിക, നായകന്മാരായിട്ടെത്തിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ എസ്പിബി വേര്‍ഷനുണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധാകന്‍ ലാല്‍ ജോസ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അനശ്വര ഗായകനെ കുറിച്ച് പറയുന്നത്.

    േജവ

    ലാല്‍ ജോസിന്റെ കുറിപ്പ് വായിക്കാം

    ചന്ദ്രനുദിക്കുന്ന ദിക്കിലെ ബംബാട്ട് ഹുഡുഗി ആ പാട്ടിന് ഒരു എസ്.പി.ബി വേര്‍ഷനുമുണ്ട്. മദ്രാസ് ടി.നഗറിലെ വിദ്യാസാഗറിന്റെ വര്‍ഷവല്ലകി സ്റ്റുഡിയോയില്‍ റിക്കോര്‍ഡിംഗ് കഴിഞ്ഞ രാത്രിയില്‍ സ്റ്റുഡിയോയോട് ചേര്‍ന്നുളള കുടുസു മുറിയിലെ മര ഡസ്‌കില്‍ താളം പിടിച്ച് എസ്.പി. ബി എനിക്ക് വേണ്ടി പാടി. അവിശ്വസനീയമായ അനുഭവം. കെ.ബാലചന്ദര്‍, ഭാരതീരാജ, കമലാഹാസന്‍, രജനീകാന്ത് തുടങ്ങിയവരുടെ സിനിമകള്‍ കണ്ടാണ് എന്റെ തലമുറ തമിഴ് പഠിച്ചത്.

    Recommended Video

    40,000 പാട്ടുകള്‍, ഒരു ദിവസം 21 വരെ, ഗിന്നസ് റെക്കോര്‍ഡും

    എസ്.പി.ബിയുടെ പാട്ടിലൂടെയാണ് ആ ഭാഷയെ സ്‌നേഹിച്ചു തുടങ്ങിയത്. കടുകട്ടി തെലുങ്ക് പാട്ടുകള്‍ വരെ നാരങ്ങാ മിഠായി പോലെ നാവിന്‍ തുമ്പില്‍ അലിഞ്ഞു ചേര്‍ന്നതും എസ്.പി.ബിയിലൂടെ. ആ ശബ്ദം നിലക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട ഒരു പാട്ടില്‍ നിന്ന് ഒരു ശബ്ദം, ഒരു താളം ഇടറി മുറിഞ്ഞതു പോലെ. യൗവ്വനത്തിന്റേതായി ബാക്കിയുണ്ടായിരുന്ന ഒരു ഓര്‍മ്മകൂടി കണ്ണീരോര്‍മ്മയാകുന്നതിന്റെ നൈരാശ്യം. ബാഷ്പാഞ്ജലികള്‍.

    English summary
    Director Lal Jose About Legendary Singer SP Balasubrahmanyam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X