twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാവരും ചാന്തുപൊട്ടെന്ന് വിളിച്ച് തുടങ്ങി, അടി കിട്ടിയാൽ നേരെയാവുമെന്ന് പറഞ്ഞു; സിനിമയെ കുറിച്ച് ലാല്‍ ജോസ്

    |

    ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് ചാന്തുപൊട്ട്. നടിമാരായ ഗോപികയും ഭാവനയും നായികമാരായിട്ടെത്തിയ ചിത്രം ജനപ്രീതി നേടിയിരുന്നു. സിനിമയിലെ അഭിനയത്തിന് ദിലീപിനും പ്രേക്ഷക പ്രശംസ ലഭിച്ചു. എന്നാല്‍ ഇതിനൊപ്പം സിനിമ ചില വിവാദങ്ങളിലും അകപ്പെട്ടു.

    ചാന്തുപൊട്ട് എന്ന സിനിമയുടെ പേര് മുതല്‍ പലതും വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ കളിയാക്കുകയാണ് ചിത്രം ചെയ്തതെന്ന ആരോപണവുമായി പലരും രംഗത്ത് വന്നിരുന്നു. എന്നാല്‍ സിനിമ അങ്ങനെ ഉദ്ദേശിച്ച് ചെയ്തതല്ലെന്നാണ് സംവിധായകന്‍ ലാല്‍ ജോസ് പറയുന്നത്. ചാന്തുപൊട്ടിന്റെ റിലീസിന് ശേഷം നടന്ന സംഭവങ്ങളെ പറ്റി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

    ചാന്തുപൊട്ടിനെതിരെ വന്ന വിമര്‍ശനങ്ങളെ കുറിച്ച് ലാല്‍ ജോസ്..

    ചാന്തുപൊട്ടിനെതിരെ വന്ന വിമര്‍ശനങ്ങളെ കുറിച്ച് ലാല്‍ ജോസ്..

    ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെ പരിഹസിക്കുകയാണ് ചാന്തുപൊട്ട് ചെയ്തതെന്ന നിരീക്ഷണം തെറ്റാണ്. ചാന്തുപൊട്ടിലെ രാധ എന്ന രാധകൃഷ്ണന്‍ ട്രാന്‍സ്‌ജെന്‍ഡറല്ല. അതിന്റെ പേരില്‍ ഞാനൊരുപാട് പഴി കേട്ടു. രാധകൃഷ്ണന്‍ ഒരു സ്ത്രീയുമായി സെക്‌സില്‍ ഏര്‍പ്പെടുന്നുണ്ട്. അതില്‍ അയാള്‍ക്കൊരു കുഞ്ഞും ഉണ്ടാകുന്നുണ്ട്. അപ്പോള്‍ വിമര്‍ശനം എവിടെയാണ് നില്‍ക്കുന്നത്.

    ദിലീപുമായി ഒരുമിച്ചൊരു സിനിമ ചെയ്യാൻ പേടിയാണ്, കാരണം ആരാധകരുടെ പ്രതീക്ഷ!; ലാൽ ജോസ് പറയുന്നുദിലീപുമായി ഒരുമിച്ചൊരു സിനിമ ചെയ്യാൻ പേടിയാണ്, കാരണം ആരാധകരുടെ പ്രതീക്ഷ!; ലാൽ ജോസ് പറയുന്നു

     ചെറുപ്പം മുതല്‍ പെണ്‍കുട്ടിയെ പോലെ വളര്‍ത്തിയതിന്റെ ഒരു കോണ്‍ഫ്‌ളിക്ട് രാധാകൃഷ്ണന്റെ ഉള്ളിലുണ്ട്

    ചെറുപ്പം മുതല്‍ പെണ്‍കുട്ടിയെ പോലെ വളര്‍ത്തിയതിന്റെ ഒരു കോണ്‍ഫ്‌ളിക്ട് രാധാകൃഷ്ണന്റെ ഉള്ളിലുണ്ട്. പെരുമാറ്റത്തില്‍ പെണ്‍കുട്ടികളോട് ഇണങ്ങിപ്പോകുന്ന പുരുഷന്മാരോട് അല്‍പം അകല്‍ച്ചയുള്ള ഒരാളാണെന്നേയുള്ളു. യഥാര്‍ഥത്തില്‍ അയാള്‍ ഗംഭീര പുരുഷനാണ്. അയാളെങ്ങനെ ട്രാന്‍സ്‌ജെന്‍ഡറാകും? എന്ന് ലാല്‍ ജോസ് ചോദിക്കുന്നു.

    'ക്യാമറയ്ക്ക് മുന്നിൽ നിന്നാണോ?' ആദ്യമായി കെട്ടിപ്പിടിച്ചപ്പോൾ രൺവീറിനോട് ദേഷ്യപ്പെട്ട ദീപിക'ക്യാമറയ്ക്ക് മുന്നിൽ നിന്നാണോ?' ആദ്യമായി കെട്ടിപ്പിടിച്ചപ്പോൾ രൺവീറിനോട് ദേഷ്യപ്പെട്ട ദീപിക

    . അടി കിട്ടിയാല്‍ നന്നാവും എന്ന് പറഞ്ഞ് ആള്‍ക്കാര്‍ അയാളെ അടിക്കുകയായിരുന്നു

    ചാന്തുപൊട്ട് റിലീസ് ചെയ്ത സമയത്ത് എറണാകുളത്തുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റി എനിക്കൊരു സ്വീകരണം തരാന്‍ വിളിച്ചിരുന്നു. ഇത്രയും കാലം എന്തൊക്കെ വൃത്തിക്കെട്ട പേരാണ് ഞങ്ങളെ വിളിച്ചിരുന്നത്. ഇപ്പോള്‍ ചാന്തുപൊട്ടെന്ന് വിളിക്കുന്നത് നല്ല പേരല്ലേ എന്നാണ ്അന്നവര്‍ പറഞ്ഞത്. കണ്ണൂരില്‍ നിന്നുള്ള ഒരാളാണ് ഇതുകൊണ്ടുണ്ടായ ബുദ്ധിമുട്ടിനെ പറ്റി പറഞ്ഞത്. അടി കിട്ടിയാല്‍ നന്നാവും എന്ന് പറഞ്ഞ് ആള്‍ക്കാര്‍ അയാളെ അടിക്കുകയായിരുന്നു.

    'എന്നേക്കുമുള്ള പ്രിയ സുഹൃത്ത്, ​ബി​ഗ് ബോസിലെ സുഹൃത്തുക്കൾ യാത്രക്കിടെ കണ്ടുമുട്ടിയപ്പോൾ, ചിത്രങ്ങളുമായി അമൃത'എന്നേക്കുമുള്ള പ്രിയ സുഹൃത്ത്, ​ബി​ഗ് ബോസിലെ സുഹൃത്തുക്കൾ യാത്രക്കിടെ കണ്ടുമുട്ടിയപ്പോൾ, ചിത്രങ്ങളുമായി അമൃത

    Recommended Video

    Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview
    അന്നെല്ലാവരും ചാന്തുപൊട്ടേ എന്ന് വിളിച്ച് കളിയാക്കുമായിരുന്നു

    മറ്റൊരു വ്യക്തി കണ്‍വര്‍ട്ട് ചെയ്ത അറിയപ്പെടുന്ന ഒരാളാണ്. എന്നോട് പറഞ്ഞു, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ചാന്തുപൊട്ട് ഇറങ്ങി. അന്നെല്ലാവരും ചാന്തുപൊട്ടേ എന്ന് വിളിച്ച് കളിയാക്കുമായിരുന്നു. അന്നും വലിയ സങ്കടം തോന്നിയെന്നാണ് അവര്‍ പറഞ്ഞത്. ഞാനവരോട് മാപ്പ് പറഞ്ഞുവെന്നും ലാല്‍ ജോസ് പറയുന്നു. നമ്മള്‍ മനപ്പൂര്‍വ്വം ചെയ്യുന്നതല്ലല്ലോ. ചാന്തുപൊട്ടില്‍ രാധകൃഷ്ണന്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചാണ് പറഞ്ഞത്. അയാളെ പോലെയുള്ളവര്‍ നേരിടുന്ന ഒറ്റപ്പെടല്‍ അടക്കമുള്ള പ്രശ്‌നങ്ങളാണ് അതില്‍ പറഞ്ഞതെന്നും ലാല്‍ ജോസ് വ്യക്തമാക്കുന്നു.

    English summary
    Director Lal Jose Opens Up About His Movie Chanthupottu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X