twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഒരു ഭയങ്കര വില്ലനായി എന്നെ കാണുന്നത് സങ്കടമാണ്, ഇത് ഇഷ്ടമായി'; കഥ കേട്ട് പ്രതാപ് പോത്തന്‍ അന്ന് പറഞ്ഞത്

    |

    നടന്‍ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാലോകം. ഇന്ന് രാവിലെ ചെന്നൈയിലെ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 70 വയസ്സായിരുന്നു.

    മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതാപ് പോത്തന്‍ തിരക്കഥ, നിര്‍മ്മാണം, സംവിധാനം എന്നീ മേഖലകളിലും പ്രതിഭ തെളിയിച്ചിരുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസ് ആയിരുന്നു അദ്ദേഹം ഒടുവില്‍ അഭിനയിച്ച ചിത്രം. പ്രതാപ് പോത്തന്റെ ആകസ്മിക വേര്‍പാടില്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരെല്ലാം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

    ലാല്‍ ജോസിന്റെ ഓര്‍മ്മകള്‍

    തന്റെ ആരാധ്യപുരുഷനായിരുന്നു പ്രതാപ് പോത്തനെന്ന് പറയുകയാണ് ഇപ്പോള്‍ സംവിധായകന്‍ ലാല്‍ ജോസ്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2012-ല്‍ പുറത്തിറങ്ങിയ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ പ്രതാപ് പോത്തന്‍ ഒരു സുപ്രധാന വേഷം അവതരിപ്പിച്ചിരുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് തന്റെ ആരാധ്യപുരുഷനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.

    ലാല്‍ ജോസിന്റെ വാക്കുകളില്‍ നിന്ന്: ' സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഒന്നിലെങ്കിലും അദ്ദേഹത്തെ അഭിനയിപ്പിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അത് സാധ്യമായത് അയാളും ഞാനും എന്ന സിനിമയിലൂടെയാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാട് എന്നെ ഏറെ വേദനിപ്പിക്കുന്നു.

    നടന്‍ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുനടന്‍ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

    കോളെജ് കാലത്തെ ഹീറോ

    എന്റെ കോളജ് കാലത്തേ ഹീറോ ആയിരുന്നു പ്രതാപ് പോത്തന്‍. ആരവം, നവംബറിന്റെ നഷ്ടം പിന്നെ തമിഴിലെ വീണ്ടുമൊരു കാതല്‍ കതൈ തുടങ്ങി കുറെ സിനിമകള്‍, അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍, അങ്ങനെ സംവിധായകനായിട്ടും നടനായിട്ടും എന്നെ ഒരുപാട് ആകര്‍ഷിച്ച നടനായിരുന്നു അദ്ദേഹം.

    എന്റെ വലിയൊരു ആഗ്രഹമായിരുന്നു എന്റെ ഒരു സിനിമയില്‍ അദ്ദേഹത്തെ അഭിനയിപ്പിക്കണം എന്നുള്ളത്. 2012-ല്‍ ആണ് എന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെയാണ് അത് സാധ്യമായത്. അതിനു മുന്‍പ് അദ്ദേഹം 22 ഫീമെയില്‍ കോട്ടയം എന്നൊരു ചിത്രത്തില്‍ വില്ലനായി അഭിനയിച്ചിരുന്നു.

    അദ്ദേഹം ഞങ്ങളെ വിട്ട് വളരെ വേഗം പോയി, എങ്കിലും എന്നെന്നും ഹൃദയത്തിലുണ്ടാകും; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മീനഅദ്ദേഹം ഞങ്ങളെ വിട്ട് വളരെ വേഗം പോയി, എങ്കിലും എന്നെന്നും ഹൃദയത്തിലുണ്ടാകും; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മീന

    അയാളും ഞാനും തമ്മില്‍

    ഞാന്‍ വിളിച്ചു കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷമായി. കാരണമായി അദ്ദേഹം പറഞ്ഞ വാക്കുകളുണ്ട്, ''ഒരു ഭയങ്കര വില്ലനായി എന്നെ കാണുന്നത് എനിക്ക് സങ്കടമാണ്, നിന്റെ സിനിമയുടെ കഥ എനിക്ക് ഒരുപാട് ഇഷ്ടമായി'' എന്നാണ്. എന്റെ സിനിമയിലേക്ക് വിളിച്ചതിന് നന്ദിയും പറഞ്ഞു.

    സിനിമ ഇറങ്ങി കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു ''എന്റെ അമ്മ മരിക്കുന്നതിന് മുന്‍പ് എന്നോട് പറഞ്ഞിരുന്നു മലയാറ്റൂര്‍ പള്ളിയില്‍ നീ ഒന്ന് പോകണം എന്ന്, ഞാന്‍ ഇതുവരെ പോയിട്ടില്ല, ഈ സിനിമ വിജയിച്ചാല്‍ മലയാറ്റൂര്‍ പള്ളിയില്‍ പോകാം എന്ന് ഞാന്‍ കരുതിയിരുന്നു, നീ എന്റെ ഒപ്പം വരുമോ'' എന്ന് ചോദിച്ചു.

     'സാന്ത്വനം താരങ്ങൾക്കുള്ള ആരാധകർ വൈകാതെ ഇല്ലാതാകും, സീരിയലിൽ വലിയ റോൾ ചെയ്താലും കാര്യമില്ല'; സീനത്ത് 'സാന്ത്വനം താരങ്ങൾക്കുള്ള ആരാധകർ വൈകാതെ ഇല്ലാതാകും, സീരിയലിൽ വലിയ റോൾ ചെയ്താലും കാര്യമില്ല'; സീനത്ത്

    Recommended Video

    പ്രതാപ് പോത്തന്‍ അന്തരിച്ചു | *Mollywood
    മലയാറ്റൂരില്‍ പോയി

    അങ്ങനെ അദ്ദേഹം ചെന്നൈയില്‍ നിന്ന് എറണാകുളത്ത് വന്നു. ഞാന്‍ അദ്ദേഹത്തെ മലയാറ്റൂര്‍ പള്ളിയില്‍ കൊണ്ടുപോയി. അതൊന്നും എനിക്ക് മറക്കാന്‍ കഴിയില്ല. എന്റെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹവുമായി ഉണ്ടായിട്ടുള്ള രസകരമായ സംഭാഷണങ്ങളും പ്രചോദനവുമൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത വേര്‍പാട് തീര്‍ത്തും വേദനാജനകമാണ്.''ലാല്‍ ജോസ് പറയുന്നു.

    Read more about: prathap pothen laljose
    English summary
    Director Laljose opens up about his memories with Late Actor Pratap K.Pothen
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X