twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളത്തിലായത് കൊണ്ട് ടെൻഷനില്ലായിരുന്നു, മകന്റെ കൊവിഡ് 19 ദിനങ്ങളെ കുറിച്ച് സംവിധായകൻ

    |

    കൊവിഡ് 19 ചികിത്സയിലായിരുന്ന മകൻ ആശുപത്രി വിട്ട വിവരം സംവിധായകൻ എം പത്മകുമാർ തന്നെയാണ് ജനങ്ങളുമായി പങ്കുവെച്ചത്. കൂടാതെ സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും നന്ദി പറയുകയു ചെയ്തിരുന്നു. പാരിസിൽ ഇന്റർനാഷണൽ ഡിജിറ്റൽ മാർക്കറ്റിൽ ബുരിദാനന്തര ബുരുദം വിദ്യാർഥിയാണ് ആകാശ്. കൊറോണ കാരണം കാമ്പസ് പൂട്ടിയപ്പോഴാണ് സുഹൃത്ത് എൽജോ മാത്യുവിനൊപ്പം നാട്ടിലേയ്ക്ക് എത്തുന്നത്.

    ഇപ്പോഴിത മകന്റെ കൊവിഡ് ബാധയെ കിറിച്ചു എടുത്ത കരുതലിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് സംവിധായകൻ എംപത്മകുമാർ. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാരീസിൽ നിന്ന് അവർ തിരികെ എത്തിയതിന്റെ പിറ്റേന്ന് തന്നെ ഇന്റർനാഷണൽ ഫ്ലൈറ്റുകൾ റദ്ദാക്കുകയായിരുന്നു. പരീസിൽ നിന്ന് ദില്ലിവരെയായിരുന്നു അവരുടെ ഫ്ലൈറ്റ്. പിറ്റേറ്റ് രാവിലെ, കൊച്ചിയിലേക്കുള്ള അവസാനത്തെ ഫ്ലൈറ്റിൽ അവന് കേരളത്തിൽ എത്താൻ കഴിഞ്ഞു. പരീസിൽ പെട്ടു പോയില്ലല്ലോ- സംവിധായകൻ പറയുന്നു.

     ആകാശിന് രോഗം പകർന്നത്

    ആകാശിന് കൊറോണ പിടിപ്പെട്ടത് ദില്ലി എയർപോർട്ടിൽ നിന്നോ, ദില്ലിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള ഫ്ലൈറ്റ് യാത്രയിൽ നിന്നോ ആകാനാണ് സാധ്യതയെന്ന് സംവിധായകൻ പറയുന്നു. പാരിസിൽ ആകാശിനും എൽദോയ്ക്കുമൊപ്പം രണ്ട് പേർ കൂടി തമാസിക്കുന്നുണ്ടായിരുന്നു. ഇപ്പോഴും അവർ പാരീസിലാണ് . അവർക്ക ഇതുവരെ കൊറോണ വന്നിട്ടില്ല. മാർച്ച് 16 രാവിലെ എട്ട് മണിക്കാണ് ഇവർ രണ്ട് പേരും ദില്ലിയിൽ എത്തുന്നത്. സാമ്പിൾ ടെസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാസ്പോർട്ട് വാങ്ങിവെച്ചു, എന്നാൽ ടെസ്റ്റ് ഒന്നും ചെയ്തില്ല. കൂടാതെ നാല് മണിയായിട്ടും ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. ചെറിയ കുഞ്ഞടക്കം നൂറോളം യാത്രക്കാർ അവിടെഉണ്ടായിരുന്നു . വെള്ളം ചോദിച്ചാൽ പോലും എയർപോർട്ടിൽ നിന്ന് കൃത്യമായ ഉത്തരം പോലും ലഭിച്ചിരുന്നില്ല.

     ആ സമയത്ത് ചെന്നൈയിൽ

    ആ സമയത്ത് ഞാൻ ചെന്നൈയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്നു. ഇവരുടെ അവസ്ഥ അറിഞ്ഞ്, ഇവരെ സഹായിക്കാനായി പല ഉന്നതരോടും ബന്ധപ്പെട്ടിരുന്നു,.മാതൃഭൂമിയിലെ കെ.ആർ. പ്രമോദ്, എളമരം കരീം എം.പിയോട് സംസാരിച്ചതിനെത്തുടർന്ന്, അദ്ദേഹം ഇടപെട്ടിട്ടാണ് എല്ലാവർക്കും ഭക്ഷണം പോലും കിട്ടിയതും അവർക്ക് കൊച്ചിയിൽ എത്തിയത്. അന്ന വൈകുന്നേരം ആറ് മണിക്ക് കൊച്ചിയിലേക്ക് ഒരു ഫ്ലൈറ്റ് ഉണ്ടായിരുന്നെങ്കിലും അതിൽ പോരാൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ അഞ്ച് മണിക്കുള്ള ഫ്ലൈറ്റിലാണ് ആകാശും എൽദോയും കൊച്ചിലേയ്ക്ക് എത്തുന്നത്.

     സർക്കാർ നിർദ്ദേശം

    വിദേശത്ത് നിന്ന് വരുന്നവർ പാലിക്കേണ്ട എല്ലാ നിർദ്ദേശങ്ങളും പാലിച്ചിരുന്നു. ആകാശിനും എൽദോയ്ക്കും ക്വാറന്റൈനിൽ താമസിക്കാൻ എൽദോയുടെ ബന്ധുവിന്റെ ആൾത്താമസമില്ലാത്ത ഫ്‌ളാറ്റ് നേരത്തെ തന്നെ ഒരുക്കി. അവർക്കാവശ്യമായ സാധനങ്ങളെല്ലാം ഒരുക്കിയിരുന്നു. ക്വാറന്റൈൻ ആയിരുന്ന സമയത്ത് അവർ തനിയെ തന്നെയായിരുന്നു ഭക്ഷണ ഉണ്ടാക്കി കഴിച്ചിരുന്നത്. ഇടയ്ക്ക് ഭക്ഷണം വീട്ടിൽ നിന്ന് ഉണ്ടാക്കി ഡോറിന് പുറത്ത് വെച്ചു കൊടുക്കുമായിരുന്നു. കേരളത്തിൽ അവർ എത്തിയതിനു ശേഷം ഞങ്ങൾ അവനെ കാണുന്നത് ഹോസ്പിറ്റൽ വിട്ട ദിവസമാണ്.അതും അകലെ നിന്ന്. ഡിസ്ചാർജ് ചെയ്യുമ്പോൾ നമുക്ക് ആശുപത്രിയിൽ പോയി കാണാനോ കൂട്ടിക്കൊണ്ടുവരാനോ പറ്റില്ല. ആശുപത്രിയിൽ നിന്ന് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റുകാർ ർ ക്വാറന്റൈനിൽ പോകുന്ന സ്ഥലത്തേക്കാണ് അവരെ എത്തിക്കുക,' പത്മകുമാർ പറയുന്നു.

     രോഗലക്ഷണം

    മാർച്ച് 17 നാണ് ആകാശ് കേരളത്തിൽ എത്തിയത്. 22 നായിരുന്നു പനി വന്നത്. ചെറിയ പനിയെ ഉണ്ടായിരുന്നുള്ളൂ. തുടക്കത്തിലെ തിരിച്ചറിഞ്ഞത് കൊണ്ട് മറ്റ് പ്രയാസങ്ങളൊന്നും തന്നെയുണ്ടായില്ല. എങ്കിലും പനിയുണ്ടെന്ന് തോന്നിയപ്പോൾ തന്നെ ഞങ്ങൾ ആരോഗ്യവകുപ്പിനെ അറിയിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ എത്താൻ പറഞ്ഞു. അവിടെ ഐസോലേഷനിലാക്കി.'ഐസോലേഷനിൽ ആരെയും കാണാനോ മിണ്ടാനോ പറ്റില്ല. ഡോക്ടർമാരും മറ്റും വരുന്നത് തന്നെ പ്രത്യേകം വസ്ത്രം ധരിച്ചു കൊണ്ടാണ്.ആദ്യദിവസങ്ങളിൽ അവനുണ്ടായിരുന്ന ഇത്തരം പ്രയാസങ്ങൾ പെട്ടെന്നു മാറി. കാരണം ആശുപത്രിയിൽ എല്ലാവരും വളരെ കെയറിങ്ങായിരുന്നു.ൽത്ത് ഡിപ്പാർട്ട്‌മെന്റിൽ നിന്നും വിളിച്ച് ടെൻഷൻസ് ഉണ്ടോ, മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോ എന്നൊക്കെ എന്നും അവരോട് അന്വേഷിക്കുമായിരുന്നു. ഞങ്ങളും വീഡിയോ കോൾ ചെയ്യുമായിരുന്നു.

    ആദ്യം  ടെൻഷൻ തോന്നി

    ആകാശിനെ കെറോണ പോസിറ്റീവ് ആയേക്കാം എന്നൊരു തോന്നൽ മനസ്സിലുണ്ടായിരുന്നു.രണ്ട് ടെസ്റ്റ് റിസൾട്ടുകൾ പോസിറ്റീവാണ് എന്നറിഞ്ഞ ആ സമയത്ത് ചെറിയ ടെൻഷൻ തോന്നി. പക്ഷേ പിന്നീടങ്ങനെ പേടി തോന്നിയില്ല.കാരണം, കേരളം ഏറ്റവും മികച്ച രീതിയിൽ ഈ രോഗത്തെ നേരിടുന്നത് നമ്മൾ കാണുന്നുമുണ്ടല്ലോ. അവൻ കേരളത്തിലാണ് ചികിത്സിക്കപ്പെടുന്നത് എന്നത് ഞങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. അസുഖം മറുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു.

    Read more about: m padmakumar
    English summary
    Director M Padmakumar Says About Son Covid 19 Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X