Don't Miss!
- News
മകളുടെ ട്യൂഷനായി പണം വേണം; ഭാഗ്യമെത്തിയത് ലോട്ടറിയുടെ രൂപത്തില്‍, യുവാവിന് ലഭിച്ചത് ലക്ഷങ്ങള്‍
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
മൃണാള്‍ സെന്‍: ഇന്ത്യയിലെ നവതരംഗസിനിമയ്ക്ക് തുടക്കംകുറിച്ച സംവിധായകന്!
ഇന്ത്യയിലെ നവതരംഗ സിനിമയ്ക്ക് തുടക്കം കുറിച്ച ചലച്ചിത്ര സംവിധായകനായിരുന്നു മൃണാള്‍ സെന്‍. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ്. ദേശീയവും ദേശാന്തരീയവുമായ പ്രശസ്തി നേടിയ ചിത്രങ്ങള്‍ മൃണാള്‍ സെന്‍ സംവിധാനം ചെയ്തിരുന്നു. നവതരംഗ സിനിമയില്‍ സാമൂഹിക പ്രതിബദ്ധതയുടെ പേരിലാണ് മൃണാള്‍ സെന്‍ വേറിട്ടുനിന്നിരുന്നത്.
ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ച ചലച്ചിത്രകാരന് കൂടിയായിരുന്നു ഇടതുപക്ഷ സഹയാത്രികന് കൂടിയായ മൃണാള്‍ സെന്‍. സത്യജിത്ത് റേയുടെയും ഋത്വിക്ക് ഘട്ടിന്റെയും സമകാലികനായ മൃണാള്‍ സെന്‍ ലോക സിനിമയിലെ പൊളിറ്റിക്കല്‍ ഫിലിം മേക്കേഴ്സിന്റെ മുന്‍നിരയില്‍ ഇടംനേടിയ സംവിധായകന് കൂടിയായിരുന്നു.

സംഘര്‍ഷ ഭരിതവും പ്രക്ഷുബ്ദവുമായ കൊല്‍ക്കത്തയുടെ മനസ് വെളിപ്പെടുന്നവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കാല ചിത്രങ്ങള്‍. കല്‍ക്കത്ത 71, കോറസ്സ്,പഥാദിക്ക് തുടങ്ങിയ സിനിമകള്‍ ഇക്കൂട്ടത്തില്പ്പെട്ട ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. ഖരീജ്,എക്ദിന് പ്രതിദിന്‍, ഖാണ്ഡാര്‍,ഏക്ദിന്ഡ അചാനക് തുടങ്ങിയ സിനിമകളും ആശയസമ്പന്നതയും രാഷ്ട്രീയ നിലപാടും ഒത്തുചേര്‍ന്ന ചിത്രങ്ങളായിരുന്നു. ബംഗാളി ഭാഷയ്ക്കു പുറമെ ഹിന്ദിയിലും(ഭൂവന്‍ഷോം, മൃഗയ),ഒറിയയിലും(മതീര്‍ മനീഷ),തെലുങ്കില്‍(ഒക ഉരി കഥ) തുടങ്ങിയ സിനിമകള്‍ മൃണാള്‍ സെന്‍ സംവിധാനം ചെയ്തിരുന്നു.
മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ പോവുകയാണ് ഉണ്ടായത്. കയ്യൂരിന്റെ ചരിത്രം സിനിമയാക്കാനുളള ചര്‍ച്ചകള്‍ക്കായി അദ്ദേഹം കേരളത്തിലെത്തിയെങ്കിലും ആ പ്രോജക്ട് ഉപേക്ഷിക്കപ്പെട്ടു. മികച്ച സിനിമയ്ക്കുളള ദേശീയ പുരസ്കാരം മൃണാള്‍ സെന്‍ അഞ്ച് തവണയാണ് നേടുകയുണ്ടായത്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ അമര്‍ഭുബന്‍ ശ്രദ്ധേയ സിനിമകളിലൊന്നായി മാറിയിരുന്നു. ലോകരാഷ്ട്രീയം ചര്‍ച്ച ചെയ്ത സിനിമയായിരുന്നു ഇത്.
ഹരീഷ് കണാരന്,സലീംകുമാര്‍,സൗബിന് ഷാഹിര്‍...! 2018ലെ മികച്ച ഹാസ്യതാരം ആരായിരിക്കും! കാണൂ
ആകാശത്ത് പറന്ന് മംമ്താ മോഹന്‍ദാസ്! നടിയുടെ സ്കൈ ഡൈവിങ് വീഡിയോ കാണൂ
-
'അച്ഛനോട് പറഞ്ഞ് വാങ്ങി കൊടുക്കൂ എന്തിനാണ് സോഷ്യല്‍ മീഡിയയില്‍ അപേക്ഷിക്കുന്നത്'; പ്രണവിന് വിമർശനം!
-
കരിയർ മാറ്റിമറിച്ചത് ചില ട്വിസ്റ്റുകൾ!, അതുകാരണം സിനിമയിൽ നിന്ന് മാറിനിൽക്കുന്നു എന്ന തോന്നലില്ല: ചാന്ദ്നി!
-
ഭര്‍ത്താവ് ഹിന്ദി നായകനെ പോലെ പെരുമാറി; തന്റെ നെറ്റിയില്‍ സിന്ദൂരം അണിയിച്ച നിക്കിനെ കുറിച്ച് പ്രിയങ്ക ചോപ്ര