Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
പതിനെട്ട് വർഷവും ദേ മാവേലി കൊമ്പത്ത് മുടങ്ങാതെ പുറത്തിറക്കി; അത് നിർത്താനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ
മിമിക്രി ലോകത്ത് നിന്നും മലയാള സിനിമയിലെ ഉന്നതങ്ങളിലേക്ക് എത്തിയവരാണ് ദിലീപും നാദിര്‍ഷയും. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും തുടര്‍ന്ന് പോവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓണം എന്ന് പറഞ്ഞാല്‍ ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് എന്നിങ്ങനെയുള്ള പരിപാടികള്‍ കണ്ടായിരുന്നു. പിന്നീടത് നിര്‍ത്തി പോയെങ്കിലും വലിയ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ചു.
ലേശം ഹോട്ട് ആയി മാളവിക മോഹനൻ, നടിയുടെ പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ വൈറലാവുന്നു
എത്രയോ വര്‍ഷങ്ങളോളം മുടങ്ങാതെ പുറത്തിറങ്ങിയെങ്കിലും മാവേലി കൊമ്പത്ത് നിര്‍ത്താനുള്ള കാരണത്തെ കുറിച്ച് നാദിര്‍ഷ ഇപ്പോള്‍ തുറന്ന് പറയുകയാണ്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലൂടെയാണ് ഓണക്കാലത്ത് ഹിറ്റ് പരിപാടി പുറത്തിറങ്ങിയതും പിന്നെ മറ്റൊന്നിലേക്ക് മാറിയതിനെ കുറിച്ചും നാദിര്‍ഷ പറയുന്നത്. വിശദമായി വായിക്കാം...

'പതിനെട്ട് വര്‍ഷവും ദേ മാവേലി കൊമ്പത്ത് മുടങ്ങാതെ പുറത്തിറക്കി. ആദ്യം ഓഡിയോ കാസറ്റിലായിരുന്നു. പിന്നീട് സി ഡി യും വിസിഡിയും ചെയ്തു. അവസാനത്തെ മൂന്നാല് വര്‍ഷം വിഷ്വല്‍ ായിരുന്നു. ആദ്യ കാലത്ത് ദേ മാവേലി കൊമ്പത്ത് ഇറങ്ങുമ്പോള്‍ കോപ്പി എടുത്ത് പ്രചരിപ്പിക്കുന്നവരെ മാത്രം പേടിച്ചാല്‍ മതിയായിരുന്നു. പിന്നീട് വ്യാജ സി ഡി ക്കാര് ആയി ശല്യം. കാലം മാറിയപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വരവ് ഈ വ്യവസായത്തെ സാമ്പത്തിക നഷ്ടത്തിലാക്കി. വീഡിയോ ഇറക്കിയാല്‍ അടുത്ത മണിക്കൂറില്‍ സംഗതി യൂട്യൂബില്‍ വരും. ഒപ്പം ചാനലുകളില്‍ കോമഡി പരിപാടികളും കൂടി വന്നു.

അതോടെയാണ് അവസാനിപ്പിക്കാം എന്ന് തീരുമാനിച്ചത്. അവസാനമായപ്പോഴെക്കും ചെലവും കൂടിയിരുന്നു. വീഡിയോ ഒക്കെ ചെയ്ത് തുടങ്ങിയപ്പോള്‍ അത് ഇരട്ടിയായി. തുടര്‍ന്ന് പോകാവുന്ന അവസ്ഥ ആയിരുന്നില്ല. തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴെക്കും ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി. ഞങ്ങള്‍ക്കതിന്റെ ഗുണം കിട്ടിയതുമില്ല. എങ്കില്‍ പിന്നെ നമുക്ക് സ്വയം ചെയ്താലെന്താ എന്ന ആലോചനയില്‍ നിന്നാണ് ദേ മാവേലി കൊമ്പത്തിന്റെ തുടക്കം. അങ്ങനെ 1994 ല്‍ ദേ മാവേലി കൊമ്പത്ത് ആദ്യ ഭാഗം എത്തി. ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് സിനിമ തേന്മാവിന് കൊമ്പത്ത് ല്‍ നിന്നാണ് ദേ മാവേലി കൊമ്പത്ത് എന്ന പേരുണ്ടായത്.
Recommended Video

ഓരോ വര്‍ഷവും അതാത് വര്‍ഷത്തെ ഒരു വിജയ സിനിമയുടെ പാരഡി പേര് നല്കി കാസറ്റ് ഇറക്കാം എന്നായിരുന്നു ഉദ്ദേശം. ഞാനും അബിയും ദിലീപുമായിരുന്നു പിന്നണിയില്‍. കാസറ്റ് ഹിറ്റായതോടെ അടുത്ത വര്‍ഷവും ഈ പേര് തന്നെ മതിയെന്നായി എല്ലാവരും. കാസറ്റ് കടക്കാരും അത് തന്നെ പറഞ്ഞു. ജയസൂര്യ ദേ മാവേലി കൊമ്പത്തില്‍ പങ്കെടുക്കാന്‍ കൊതിച്ചിരുന്നുവെന്ന് പിന്നീട് അവന് എന്നോട് പറഞ്ഞിട്ടുണ്ട്. സൂപ്പര്‍ സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ താരങ്ങള്‍ കൊതിക്കും പോലെയാണ് അക്കാലത്ത് മിമിക്രിക്കാര് ദേ മാവേലി കൊമ്പത്തില്‍ പങ്കെടുക്കാന്‍ കൊതിച്ചിരുന്നത്.
-
'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇംഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!