Don't Miss!
- News
സ്ഥിരമായി ചാര്‍ട്ടേഡ് ഫ്ളൈറ്റ്; പ്രവാസികള്‍ ചിരി തുടങ്ങിയിട്ട് ഇപ്പോഴും നിര്‍ത്തിയിട്ടില്ലെന്ന് കെ സുധാകരന്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
കാവ്യയുടെ സ്വഭാവം ഇങ്ങനെയാണ്, നവ്യ ആയിരുന്നെങ്കിൽ അന്ന് പ്രശ്നമായേനെ, സംവിധായകന്റെ വെളിപ്പെടുത്തൽ
പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടാതെ പോയ ചിത്രമായിരുന്നു ബനാറസ്. നവ്യ നായർ, വിനീത് , കാവ്യ മാധവൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ കലാപ്രാധാന്യമുള്ള ചിത്രമായിരുന്നു ഇത്. ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും ബനാറസിലെ പാട്ടുകളും ദൃശ്യ ഭംഗിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2009 ൽ പുറത്തു വന്ന ചിത്രത്തിൽ വൻ താരനിരയായിരുന്നു അണിനിരന്നത്.
കാവ്യാ മാധവനും നവ്യാ നയരും സിനിമയിൽ ഒരു പോലെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ബനാറസ് പുറത്തിറങ്ങുന്നത്. നായിക പ്രധാന്യമുള്ള ചിത്രമായിരുന്നു ബനാറസ്. ഇപ്പോഴിത ചിത്രത്തിലെ ഒരു അറിയക്കഥ വെളിപ്പെടുത്തുകയാണ് സംവിധായകൻ നേമം പുഷ്പരാജ്. ചിത്രത്തിന്റെ പ്രാരംഭഘട്ടത്തിൽ അഭിനേതാക്കൾ തമ്മിലുളള സ്വരച്ചേർച്ച ഉണ്ടായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.

ചിത്രത്തിൽ കാവ്യയ്ക്കും നവ്യയ്ക്കും തുല്യ പ്രധാന്യം തന്നെയായിരുന്നു. എന്നാൽ ഒരു അൽപം കൂടുതൽ കാവ്യയ്ക്ക് ആയിരുന്നു. ചിത്രത്തിൽ നമ്മൾ കൊടുത്ത റോൾ അവർ സ്വീകരിക്കുകയായിരുന്നു. അല്ലാതെ അവർക്കൊരു മുൻഗണനയൊ സെലക്ട് ചെയ്യാനുള്ള അവസരമോ കൊടുത്തിരുന്നില്ല. എന്നാൽ നവ്യയ്ക്ക് അതിലൊരു തെറ്റിദ്ധാരണ ഉണ്ടാവുകയായിരുന്നു. കുറച്ചു സമയത്തേയ്ക്ക് മാത്രമായിരുന്നു അത്.

ചിത്രത്തിൽ തന്റെ വേഷം അപ്രധാനമായിപ്പോയോ എന്നായിരുന്നു സംശയം. കാരണം ബനാറസിന്റെ ഷൂട്ട് കഴിഞ്ഞപ്പോഴേയ്ക്കും മാസികയിലും മറ്റും കാവ്യയുടേയും വിനീതിന്റേയും ചിത്രങ്ങൾ വാരൻ തുടങ്ങി. കാവ്യയ്ക്ക് അമിതമായി പ്രാധാന്യം കിട്ടുന്നുണ്ടെന്നും തന്റെ ക്യാരക്ടറിലേയ്ക്ക് മറ്റാരെയെങ്കിലും നോക്കണമെന്ന് നവ്യ മറ്റു ചിലർ വഴി അറിയിക്കുകയായിരുന്നു. എന്നാൽ പിന്നീട് തെറ്റിദ്ധാരണകൾ എല്ലാം മാറുകയായിരുന്നു.

ചെറിയ കഥാപാത്രമാണെങ്കിലും കാവ്യയ്ക്ക് പരാതിയില്ല. അതാണ് കാവ്യയുടെ സ്വഭാവം. കാവ്യയുടെ ആ സ്വഭാവത്തെ കുറിച്ചും സംവിധായകൻ പറയുന്നുണ്ട്. ലൊക്കേഷനിൽ നടന്ന ഒരു സംഭവമാണ് ഇതിനായി പറഞ്ഞത്. ചിത്രത്തിലെ സോംഗ് കോസ്റ്റ്യൂം ഒരു ദിവസം അത്ര ശരിയായി വന്നില്ല. ക്യാമറയെല്ലാ റെഡിയായിട്ടും കാവ്യ എത്തിയില്ല. വസ്ത്രം പ്രശ്നമായതു കൊണ്ട് കാവ്യ വരുന്നില്ല എന്ന് അസോസിയേറ്റാണ് വന്ന് പറയുന്നത്. ഞാൻ ഉടൻ തന്നെ കാവ്യയെ ചെന്ന് കണ്ടു. നല്ല ഡ്രസ് ആണല്ലോ.. ഇതിനെന്താ പ്രശ്നം എന്ന് ചോദിച്ചപ്പോൾ , കുഴപ്പമില്ലേ എന്ന് ചോദിച്ച് അവൾ എന്റെ കൂടെ വന്ന് അഭിനയിക്കുകയായിരുന്നു. എന്നാൽ ആ സ്ഥാനത്ത് നവ്യ ആയിരുന്നെങ്കിൽ ഒരുപക്ഷെ അതൊരു പ്രശ്നമായേക്കാം നേമം പുഷ്പരാജൻ പറയുന്നു. കേരളകൗമുദിയിലൂടെയാണ് ഈ കഥ പുറത്തു വന്നിരിക്കുന്നത്.

ദിലീപിന്റെ ഭാഗ്യനായികമാരാണ് നവ്യയും കാവ്യയും. ഇവർ ഒന്നിച്ച് അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിലെ ഹിറ്റ് കോമ്പോയും ഇവരുടേതായിരുന്നു, വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്ന നവ്യ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മടങ്ങി എത്താൻ തയ്യാറെടുക്കുകയാണ്. ഡാൻസിൽ സജീവമാണ് നവ്യ. കാവ്യ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരാണിവർ. ഇപ്പോഴും ഇവരുടെ ചിത്രങ്ങൾ ചർച്ച വിഷയമാകാറുണ്ട്.
-
'വിവാദത്തിന് പിന്നാലെ സിനിമാഭിനയം നിർത്താൻ തീരുമാനിച്ചു; ഉടനെ മമ്മൂക്ക വിളിച്ചു, ഇതാണ് പറഞ്ഞത്!'; അലൻസിയർ
-
പതിനാറ് വയസേ അന്നുള്ളൂ, എന്താണ് പറയുന്നതെന്ന് പോലും മനസ്സിലായില്ല; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഹണി റോസ്
-
12 വയസിനപ്പുറം ഇന്ദ്രന്‍സ് ജീവിക്കില്ല; അമ്മയോട് ജോത്സ്യന് പറഞ്ഞ പ്രവചനം, രക്ഷപ്പെട്ടതിനെ കുറിച്ച് താരം