For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിക്കവാറും എന്നെ പോലീസ് ഏറ്റെടുക്കും; ഇക്കയുടെ ബെസ്റ്റ് സമയം , പ്രവചനം ഫലിക്കുമെന്ന് കരുതിയില്ലെന്ന് ആരാധകരും

  |

  സിനിമകളുടെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങാറുള്ള സംവിധായകനാണ് ഒമര്‍ ലുലു. സംവിധായകന്റെ പുത്തന്‍ ചിത്രമായ 'നല്ല സമയം' റിലീസിനെത്തി ആദ്യ ദിവസം തന്നെ താരത്തിനെതിരെ കേസ് വന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. സിനിമയില്‍ ലഹരി ഉപയോഗത്തെ പോത്സാഹിപ്പിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് എക്‌സൈസ് കേസ് എടുത്തിരിക്കുകയാണ്.

  അതേ സമയം ഈ വിഷയത്തില്‍ ആദ്യമായി തന്റെ പ്രതികരണം രേഖപ്പെടുത്തി ഒമര്‍ ലുലുവും എത്തിയിരിക്കുകയാണ്. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും തന്നെ ചിലപ്പോള്‍ പോലീസുകാര്‍ ഏറ്റെടുക്കുമെന്നാണ് ഫേസ്ബുക്ക് പേജിലൂടെ ഒമര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. താരത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം..

  Also Read: രണ്ടാമതും വിവാഹം കഴിക്കുന്നത് റിസ്‌കാണ്; ദേവേട്ടനുമായിട്ടുള്ള രണ്ട് വര്‍ഷത്തെ ബന്ധത്തെ കുറിച്ച് നടി യമുന

  'നല്ല സമയം യൂത്ത് ഏറ്റെടുത്തു, സന്തോഷം. എന്നെ മിക്കവാറും പോലീസും ഏറ്റെടുക്കും. ജാമ്യം എടുത്തിട്ട് വരാം മക്കളേ.. എന്നുമാണ് ഒമര്‍ ലുലു പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.

  സംവിധായകന്റെ പോസ്റ്റിന് താഴെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നൂറ് കണക്കിന് കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. 'നല്ല സമയം എന്ന പേരിട്ടത് ചുമ്മാ അല്ലായിരുന്നു ലേ, 'നല്ല സമയം' എന്ന് പറഞ്ഞത് പ്രവചനം ആയിരുന്നു എന്ന് ഇപ്പോഴല്ലേ മനസിലായത്. പോക്ക് കണ്ടിട്ട് 2023 ഇക്കയുടെ ബെസ്റ്റ് ടൈം ആണെന്ന് തോന്നുന്നു.

  Also Read: അമ്മ സംഘടനയ്ക്കുള്ളില്‍ നടക്കുന്നത് ഇതൊക്കെയാണ്; കുറ്റവും കുറവുമുണ്ട്, തുടക്കം മുതലുള്ള മെമ്പറാണെന്ന് വിന്ദുജ

  നല്ല സമയം സിനിമയുടെ അകെ പോസിറ്റീവ് സ്‌ക്രീനില്‍ പാല സജി വന്ന സീനില്‍ മാത്രമായിരുന്നു. ആളുകള്‍ രോമാഞ്ചത്തില്‍ ന്യൂസ് പേപ്പറും ടിക്കറ്റും കീറി സ്‌ക്രീനിലേക്ക് എറിഞ്ഞത് പോരാഞ്ഞ്, ആധാര്‍ കാര്‍ഡ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, കരം അടച്ച രസീത്, കറണ്ട് ബില്ല് എന്നിവയും കീറിയെറിഞ്ഞു എന്നിങ്ങനെ ഒമര്‍ ലുലുവിനെ പരിഹസിച്ചും സിനിമയെ കളിയാക്കിയുമൊക്കെയുള്ള കമന്റുകളാണ് എല്ലായിടത്തും.

  അതേ സമയം ഇതിനെ അനുകൂലിച്ചും ചിലരെത്തുന്നുണ്ട്. ഈ സിനിമയുടെ സെന്‍സര്‍ കഴിഞ്ഞതല്ലേ? പിന്നെ എന്താണ് പ്രശ്‌നം. സിദ്ധാര്‍ഥിന്റെ എ പടം കളിച്ചപ്പോ ഇതൊന്നും കണ്ടില്ലല്ലോ. ഒമര്‍ ലുലുവിന്റെ പടം ഇറങ്ങിയാലും ഇല്ലെങ്കിലും എംഡിഎംഎ കേരളം വിഴുങ്ങി കഴിഞ്ഞിരിക്കുന്നു. സിനിമ കണ്ടത് കൊണ്ട് ആരും അതിന് അടിമകളാവണമെന്നില്ലല്ലോ എന്ന് തുടങ്ങി ഒമറിനെ അനുകൂലിച്ചും പിന്തുണ നല്‍കി കൊണ്ടുമൊക്കെയാണ് ചിലരെത്തുന്നത്.

  എന്തായാലും ഒമര്‍ ലുലുവിനും ചിത്രത്തിന്റെ നിര്‍മാതാവിനുമെതിരെ കേസെടുത്തു എന്നതാണ് പുതിയ വിവരം. 'ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടി കാണിച്ചാണ് ഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന പരാതിയെ തുടര്‍ന്ന് സംവിധായകന്‍ ഒമര്‍ ലുലുവിനും നിര്‍മാതാവിനുമെതിരെ എക്‌സൈസ് കേസെടുത്തു.

  കോഴിക്കോട് എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആണ് കേസ് എടുത്തത്. ട്രെയിലറിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മാത്രമല്ല ഇരുവര്‍ക്കും നോട്ടീസ് അയച്ചേക്കുമെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു.

  മുന്‍പ് ഇതേ സിനിമയുടെ ട്രെയിലര്‍ ലോഞ്ചുമായിട്ടും പ്രശ്‌നം നടന്നിരുന്നു. നടി ഷക്കീല ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും സുരക്ഷപ്രശ്‌നം കാരണം പ്രമുഖ മാള്‍ അനുമതി നല്‍കാത്തതിനെതിരെ സംവിധായകന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.

  English summary
  Director Omar Lulu Opens Up About Latest Issue On His Movie And Netizens Reaction Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X