For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് വര്‍ഷം സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ സമ്മതിച്ചില്ല; പരാജയമായ ചിത്രം ഏറ്റെടുത്തതിനെ കുറിച്ച് പോള്‍സന്‍

  |

  മലയാള സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായും പിന്നീട് സംവിധായകനായും ശ്രദ്ധിക്കപ്പെട്ട താരമാണ് പോള്‍സന്‍. മക്കള്‍ മാഹത്മ്യം അടക്കം കുറച്ച് സിനിമകള്‍ പോള്‍സന്റെ സംവിധാനത്തില്‍ പിറന്നതാണ്. എന്നാല്‍ മൂന്ന് വര്‍ഷത്തോളം സിനിമ ഇല്ലാതായി പോയതോടെ തനിക്ക് ഒരു സിനിമ ഏറ്റെടുത്ത് ചെയ്യേണ്ടി വന്നതിനെ കുറിച്ച് സംവിധായകന്‍ പറയുന്ന കാര്യങ്ങള്‍ വൈറലാവുകയാണ്.

  Also Read: കാമുകിയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ചിലപ്പോള്‍ അങ്ങനെ ആയേനെ; ഭര്‍ത്താവിന് 5 മാർക്ക് കുറച്ച് കൊടുത്ത് ജയ ബച്ചൻ

  നിങ്ങള്‍ക്കിപ്പോള്‍ സിനിമയൊന്നുമില്ലേ എന്ന ചോദ്യത്തില്‍ നിന്നുമാണ് തന്റെ രണ്ടാമത്തെ സിനിമ വരുന്നത്. പക്ഷേ അത് പരാജയപ്പെടാനുണ്ടായ കാരണത്തെ കുറിച്ചാണ് മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംവിധായകന്‍ പറയുന്നത്.

  എനിക്ക് സിനിമ ഒന്നുമില്ലാതിരുന്ന കാലത്താണ് കിടിലോല്‍ക്കിടിലം എന്ന സിനിമ ചെയ്യുന്നത്. ആദ്യത്തെ പ്രൊഡ്യൂസര്‍മാര്‍ എന്നെ കൊണ്ട് വേറൊരു സിനിമ ചെയ്യിപ്പിക്കാതെ ഇങ്ങനെ പുറകേ നടക്കുകയായിരുന്നു. പക്ഷേ അവരെ ഞാന്‍ കോടതി കയറ്റേണ്ട സാഹചര്യം ഉണ്ടായി.

  കാരണം മക്കള്‍ മാഹത്മ്യം ചെയ്തതിന് ശേഷം പൈസ തരാനുണ്ടായിരുന്നു. ചെക്ക് തന്നെങ്കിലും അത് മടങ്ങി പോയി. ചെക്ക് മടങ്ങുന്നത് വരെ കാശ് തരാമെന്ന് പറഞ്ഞു. എന്നാല്‍ അതിന് ശേഷം അവരെന്നെ തെറി വിളിച്ചു. നിനക്ക് വാങ്ങിക്കാന്‍ പറ്റുമെങ്കില്‍ വാങ്ങിക്കെടാ എന്നാണ് പറഞ്ഞത്.

   paulson

  Also Read: ആ ഷര്‍ട്ടാണ് ഇപ്പോള്‍ എന്റെ തലയിണ; അദ്ദേഹം കൂടെയുള്ളത് പോലെ തന്നെ തോന്നും, കരഞ്ഞോണ്ട് സുപ്രിയ മേനോന്‍

  എന്റെ സുഹൃത്തായൊരു വക്കീല്‍ അന്നവിടെയുണ്ട്. അദ്ദേഹം എന്റെ പടങ്ങളൊക്കെ കണ്ടിട്ടുണ്ട്. അങ്ങനെ അവന്മാരെ വിട്ടാല്‍ ശരിയാവില്ലല്ലോ എന്ന് പറഞ്ഞ് പുള്ളിയാണ് എന്നെ സഹായിച്ചത്. ചെക്ക് മടങ്ങുന്ന ദിവസം തന്നെ ഞങ്ങള്‍ ഇതിന് പിന്നാലെ ഇറങ്ങി. ആ ചെക്ക് സീല്‍ ചെയ്തിട്ട് അവര്‍ക്ക് നോട്ടീസ് അയച്ചു.

  അതുകൊണ്ട് കേസിന് വാല്യൂ ഉണ്ടായി. അവര്‍ക്ക് കോടതിയില്‍ വരേണ്ടി വന്നു. അന്ന് കോടതിയില്‍ ഇരുന്ന ജഡ്ജി എന്റെ പടം രണ്ട് തവണ കണ്ട ആളാണ്. അദ്ദേഹം ഇക്കാര്യത്തില്‍ ഉടനെ തന്നെ തീര്‍പ്പുണ്ടാക്കുകയും നിര്‍മാതാക്കള്‍ എന്റെ പൈസ തരികയും ചെയ്തതായി പോള്‍സന്‍ പറയുന്നു.

  മൂന്ന് വര്‍ഷമായി സിനിമകളൊന്നുമില്ലാതെ ഇരിക്കുകയായിരുന്നു ഞാന്‍. അന്ന് സന്തോഷ് ശിവനടക്കമുള്ളവരുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തു. ഇടയ്ക്ക് സിനിമകള്‍ വന്നെങ്കിലും നിര്‍മാതാക്കള്‍ എന്നെ കൊണ്ട് സിനിമ ചെയ്യിപ്പിക്കാതെ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഹരികുമാരന്‍ തമ്പി വന്നിട്ട് എന്നോട് ഒരു പടം തരാമെന്ന് പറയുന്നത്.

  പണം കുറവാണ്. ഞാന്‍ പറയുന്നത് പോലെ സിനിമ ചെയ്ത് തരണമെന്നും പറഞ്ഞു. അന്ന് സംവിധായകനായി ഒരു തിരിച്ച് വരവ് എനിക്ക് അത്യാവശ്യമായിരുന്നു. അങ്ങനെയാണ് കിടിലോല്‍ക്കിടിലം ചെയ്യുന്നത്. അതിന്റെ കഥ നല്ലതായിരുന്നു. അതിലെ നായകന്‍ രാജീവ് രംഗനാണ്. ഞാന്‍ ആവശ്യപ്പെട്ടത് വിജയ് മേനോനെയാണ്. കള്ള് കുടിച്ചും കഞ്ചാവ് അടിച്ചും നന്നായി വേഷം ചെയ്യാന്‍ സാധിക്കുന്ന ആളായിരുന്നു വിജയ്. പക്ഷേ രാജീവിനെ വേണമെന്ന് അവര്‍ പറഞ്ഞു.

  kidilol-kidilam

  ചുരുങ്ങിയ ചിലവില്‍ സിനിമ എടുക്കണമെന്ന് പുള്ളിയ്ക്ക് വാശിയുണ്ടായിരുന്നു. മലബാര്‍ സൈഡില്‍ സിനിമ വിജയിച്ചെങ്കിലും ബാക്കി മാത്രമാണ് പരാജയപ്പെട്ടത്. മാത്രമല്ല സിനിമയില്‍ ക്യാമറ ചെയ്തത് അത്ര പരിചയമില്ലാത്ത ആളാണ്. അദ്ദേഹം കാരണവും ആ സിനിമയില്‍ കുറച്ച് പ്രശ്‌നങ്ങള്‍ വന്നു.

  മൂന്ന് കൊല്ലമായി പടമില്ലാത്തത് കൊണ്ട് പോകുന്നിടത്തോക്കെ ഈ ചോദ്യം വന്ന് തുടങ്ങി. നിങ്ങള്‍ക്ക് പടമില്ലേന്ന ചോദ്യം വന്നതോടെ നിര്‍മാതാവിന്റെ ഇഷ്ടത്തിന് അനുസരിച്ച് ആ പടം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് എന്തെങ്കിലും ചെയ്തിട്ട് തിരികെ വരണമെന്ന് ആഗ്രഹിച്ചു. നിര്‍മാതാവ് പറഞ്ഞതിനെല്ലാം ഞാന്‍ വഴങ്ങി കൊടുത്തു. ഇഷ്ടമില്ലാത്തതാണെങ്കിലും പറഞ്ഞതൊക്കെ ചെയ്യേണ്ടി വന്നു.

  നല്ല കഥയാണെന്ന് പറഞ്ഞ് പലരും എന്നെ വിളിച്ചു. ആര്‍ട്ടിസ്റ്റ് കൂടി ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കില്‍ സിനിമ പിന്നെയും വിജയിച്ചേനെ. ആ വിഷമം ഉണ്ടായിട്ടുണ്ട്. നടി രേഖ മാത്രമാണ് ആ സിനിമയില്‍ അറിയപ്പെടുന്ന രീതിയില്‍ തിളങ്ങി നിന്ന ഏകതാരം. രാജീവ് അല്ലാതെ വേറെ നായകനില്ലേ എന്ന് രേഖ ചോദിച്ചിരുന്നു.

  വേറെ ഏതെങ്കിലും പുതുമുഖമായിരുന്നെങ്കിലും കുഴപ്പമില്ല. കാരണം രാജീവ് രംഗനെ സീരിയലില്‍ കണ്ട് എല്ലാവരും മടുത്തിരുന്നതാണ്. അങ്ങനെ പുള്ളിയെ തന്നെ നായകനായി വെക്കേണ്ടി വന്നുവെന്നും പോള്‍സന്‍ പറയുന്നു.

  Read more about: director
  English summary
  Director Paulson Opens Up About Reason Behind His Second Movie Failure Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X