twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ മോഹന്‍ലാലിന്റെ ചിത്രത്തിലെ സീൻ മറ്റൊരു സിനിമയ്ക്ക് ഉപയോഗിച്ചു, സംവിധായകൻ പറയുന്നു

    |

    മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രാജീവ് അഞ്ചൽ. 1993ൽ പുറത്തിറങ്ങിയ ബട്ടർഫ്ലൈസ് എന്ന ചിത്രത്തിലൂടെയണ് രാജീവ് അഞ്ചൽ അരങ്ങേറ്റം കുറിച്ചത്. കാശ്മീരം, ഗുരു, പൈലറ്റ്സ് എന്നിങ്ങനെ മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിത തന്റെ നടക്കാതെ പോയ ചിത്രത്തെ കുറിച്ച് സംവിധായകൻ രാജീവ് അഞ്ചല്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മോഹൻലാൽ ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ....

    mohanlal

    'ഓസ്‌ട്രേലിയ' എന്നായിരുന്നു ചിത്രത്തിന് പേര് നൽകിയിരുന്നത്. അക്കാലത്ത് പ്രധാനമായും കാര്‍ റേസ് നടക്കുന്ന ശ്രീ പെരുമ്പത്തൂരാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. റിസ്‌കി ഷോട്ടുകള്‍ ചിത്രീകരിക്കാന്‍ താല്‍പര്യമുള്ള ജെ വില്യംസ് ആയിരുന്നു ഛായാഗ്രാഹകന്‍. വേറിട്ട ഗെറ്റപ്പിലായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്.

    കാര്‍ റേസില്‍ ഭ്രാന്ത് പിടിച്ച നായകനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ റേസിംഗില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന കാമുകിയാണ് നായികയായി എത്തിയത്.കാമുകിയുടെ ഭയം മാറാന്‍ നായകന്‍ കാര്‍ വേഗത്തില്‍ ഓടിക്കുകയും അപകടം ഉണ്ടാവുന്നു . ഓസ്‌ട്രേലിയ നടന്നില്ലെങ്കിലും അതിലെ രംഗങ്ങള്‍ ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തിന് ഉപയോഗിച്ചെന്നും സംവിധായകന്‍ വ്യക്തമാക്കി.

    Recommended Video

    Mohanlal appreciates amazing drawing by fan KP rohit

    ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഒരു കാര്‍ ഒക്കെ ഡിസൈന്‍ ചെയ്തിരുന്നു. നായകന്റെ വര്‍ക്ക്‌ഷോപ്പും ഉണ്ടായിരുന്നു. ആ രംഗങ്ങളും ചിത്രീകരിച്ചു. എന്നാല്‍ അവസാനം സിനിമ ഉപേക്ഷിക്കുകയായിരുന്നു. ചിത്രീകരിച്ച രംഗങ്ങളൊക്കെ ബട്ടര്‍ഫ്‌ളൈസിന് വേണ്ടി ഉപയോഗിച്ചു. ബട്ടര്‍ഫ്‌ളൈസിലെ നായകന്‍ കാര്‍ റേസിന് പോകുന്ന ആളാണ് എന്ന് സൂചിപ്പിച്ചു. ബട്ടര്‍ഫ്‌ളൈസിന്റെ ടൈറ്റില്‍ സോംഗിനാണ് ശ്രീ പെരുമ്പത്തൂരില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഉപയോഗിച്ചത്. അക്കാലത്ത് ആ സിനിമ ഹിറ്റായി എന്നും രാജീവ് അഞ്ചല്‍ അഭിമുഖത്തിൽ പറയുന്നു.

    Read more about: mohanlal മോഹൻലാൽ
    English summary
    Director Rajeev Anchal Opens Up About The Shelved Movie Of Mohanlal And How Those Shots Utilised
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X