»   » ദയവ് ചെയ്ത് ആ സിനിമ ഭാര്യമാരെ കാണിക്കരുത്! സംവിധായകന്‍ രഞ്ജിത്ത് സിനിമയെ കുറിച്ച് വെളിപ്പെടുത്തുന്നു

ദയവ് ചെയ്ത് ആ സിനിമ ഭാര്യമാരെ കാണിക്കരുത്! സംവിധായകന്‍ രഞ്ജിത്ത് സിനിമയെ കുറിച്ച് വെളിപ്പെടുത്തുന്നു

Written By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സിനിമയാണ് രാമന്റെ ഏദന്‍തോട്ടം. 2017 മേയിലായിരുന്നു സിനിമ റിലീസിനെത്തിയത്. സിനിമയുടെ തിരക്കഥ, നിര്‍മാണം, സംവിധാനം എല്ലാം രഞ്ജിത് തന്നെയായിരുന്നു. റൊമാന്റിക് ഡ്രാമ സിനിമയായിരുന്ന രാമന്റെ ഏദന്‍തോട്ടത്തെ കുറിച്ച് സംവിധായകന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ച് രഞ്ജിത്ത് സംസാരിച്ചത്. രാമന്റെ ഏദന്‍തോട്ടം കണ്ട ഭൂരിപക്ഷം പുരുഷന്മാരും ഈ സിനിമ ഭാര്യയെ കാണിക്കരുതെന്നായിരുന്നു പറഞ്ഞിരുന്നത്. അതെന്താണെന്നും സംവിധായകന്‍ പറയുന്നു.


രാമന്റെ ഏദന്‍തോട്ടം

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലെത്തിയ സിനിമയായിരുന്നു രാമന്റെ ഏദന്‍തോട്ടം. ചിത്രത്തില്‍ രാമന്‍ എന്ന കഥാപാത്രത്തിലൂടെ കുഞ്ചാക്കോ ബോനായിരുന്നു നായകനായി അഭിനയിച്ചിരുന്നത്. അനു സിത്താരയായിരുന്നു സിനിമയിലെ നായിക. സിനിമയെ കുറിച്ച് സംവിധായകന്‍ തന്നെ തുറന്ന് സംസാരിച്ചിരിക്കുകയാണ്.
മനസ് തുറന്ന് സംവിധായകന്‍

സിനിമയില്‍ അനു സിത്താര അവതരിപ്പിച്ച മാലിനി എന്ന കഥാപാത്രം എനിക്ക് പരിചയമുള്ള കുടുംബങ്ങളിലെ സ്്ത്രീകളുടെ പ്രതിനിധിയാണ്. മാത്രമല്ല അവരുടെ ഭര്‍ത്താവ് എല്‍വിസ് എന്റെയുള്ളില്‍ തന്നെയുള്ള മറ്റൊറാണ്. ഭൂരിഭാഗം ഭര്‍ത്താക്കന്മാരിലും രാമനും എല്‍വിസുമുണ്ടെന്നാണ് രഞ്ജിത്ത് പറയുന്നത്.


ഭാര്യമാരെ കാണിക്കരുത്...

കുടുംബ ബന്ധങ്ങളിലെ തീവ്രതയും കെട്ടുറപ്പുമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനായിരുന്നു രഞ്ജിത്തിന് ഏറ്റവും ഇഷ്ടം. രാമന്റെ ഏദന്‍തോട്ടം കണ്ട ഭൂരിപക്ഷം പുരുഷന്മാരും ഈ സിനിമ ഒരിക്കലും തങ്ങളുടെ ഭാര്യമാരെ കാണിക്കരുതെന്നായിരുന്നു പറഞ്ഞിരുന്നത്.


എന്നെ പോലെ തന്നെ

രാമന്റെ ഏദന്‍തോട്ടത്തിലെ ചാക്കേച്ചന്‍ അവതരിപ്പിച്ച കഥാപാത്രം തന്റെ വ്യക്തി ജീവിതവുമായി അടുത്ത് നില്‍ക്കുന്നതാണ്. അതിര് കവിഞ്ഞ സ്‌നേഹം എന്റെ ഭാര്യയോടും അമ്മയോട് പോലും താന്‍ കാണിക്കാറില്ല. വ്യക്തികളോട് അമിതമായി അടുക്കുന്നതില്‍ വലിയൊരു അപകടമുണ്ടെന്നാണ് രഞ്ജിത്ത് പറയുന്നത്.

ബിക്കിനി അണിയാന്‍ പറ്റില്ല, സിനിമ തന്നെ ഉപേക്ഷിച്ച് ബോളിവുഡ് താരം ജാക്കി ഷറഫ്! കാരണമിങ്ങനെ..!


മഹാനടന്‍ ജയന്റെ കഥയും സിനിമയാവുന്നു! നായകന്‍ ആരായിരിക്കും? സിനിമയുടെ വിശേഷങ്ങള്‍ പുറത്ത്!!

English summary
Director Ranjith saying about Ramante Edanthottam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam