twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞങ്ങളുടെ ഹോമിലെ നിങ്ങള്‍ക്ക് അദൃശ്യനായ അംഗം; റിലീസിന് മുന്‍പ് വേര്‍പിരിഞ്ഞ സുഹൃത്തിനെ കുറിച്ച് റോജിന്‍ തോമസ്

    |

    അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത് മലയാള സിനിമാപ്രേമികളുടെ ഇഷ്ടം നേടിയെടുത്ത സിനിമയാണ് ഹോം. ഒരു സാധാരണ കുടുംബത്തിന്റെ കഥയുമായി വന്ന സിനിമ റോജിന്‍ തോമസാണ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത്. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍, ജോ ആന്‍ഡ് ദി ബോയ്, എന്നീ സിനിമകള്‍ക്ക് ശേഷം റോജിന്‍ തിരക്കഥ ഒരുക്കി സംവിധാനം ചിത്രം കൂടിയാണിത്. ഇന്ദ്രന്‍സ്, മഞ്ജുപിള്ള, ശ്രീനാഥ് ഭാസി, നസ്‌ലിന്‍ കെ ഗഫൂര്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിച്ചത്.

    സാധാരണക്കാരുടെ കുടുംബത്തില്‍ നടക്കുന്ന അതേ സംഭവങ്ങളാണ് സിനിമയില്‍ കാണിച്ചതെന്ന് ആരാധകര്‍ ഒരുപോലെ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ പിന്നില്‍ അദൃശ്യനായ ഒരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍. അകാലത്തില്‍ വേര്‍പിരിഞ്ഞ് പോയ തന്റെ പ്രിയ സുഹൃത്തായ റഹ്മാനെ കുറിച്ച് പറഞ്ഞാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്. ഹോം സിനിമയുടെ തിരക്കഥ ആദ്യം വായിക്കാന്‍ കൊടുത്ത ആളാണെന്നും എഴുത്തില്‍ പറയുന്നു. വിശദമായി വായിക്കാം...

    home

    ''ഹോമിലെ അദൃശ്യ അംഗം... എന്റെയും രാഹുലിന്റെയും ഒപ്പം നടക്കുന്നത് റഹ്മാന്‍ മുഹമ്മദ് അലി. ഞങ്ങളുടെ കൂടെ ഇങ്ങനെ നടക്കാതെ കാണാമറയത്തെങ്ങോ അവന്‍ മാറി നടക്കാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷം തികയുന്നു. ഈ മൂന്നു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ ആരും അവനെ കുറിച്ച് ഓര്‍ക്കാത്ത... സംസാരിക്കാത്ത... ദിവസങ്ങള്‍ ഒന്നുപോലുമില്ല. അവന്റെ വേര്‍പാട് അവനെ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുള്ളവര്‍ക്കു പോലും മനസ്സില്‍ തങ്ങി നില്‍ക്കുന്ന വലിയ നോവാണ്.

    മമ്മൂട്ടിയും ഞാനും സ്വാമിയും ഒരുമിച്ചുള്ള മുന്നേറ്റം തുടരുന്നു; സി ബിഐ യ്ക്ക് അഞ്ചാം ഭാഗം വരുന്നെന്ന് കെ മധുമമ്മൂട്ടിയും ഞാനും സ്വാമിയും ഒരുമിച്ചുള്ള മുന്നേറ്റം തുടരുന്നു; സി ബിഐ യ്ക്ക് അഞ്ചാം ഭാഗം വരുന്നെന്ന് കെ മധു

    ഹോം എന്ന തിരക്കഥ സിനിമയായി കാണണമെന്ന് ഞങ്ങളെ പോലെ ഇവനും ഏറെ ആഗ്രഹിച്ചിരുന്നു. ഞാന്‍ ആദ്യം സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുത്തില്‍ ഒരാള്‍ ആയിരുന്നു റഹ്മാനും. എല്ലാരും കൂടെ സ്‌ക്രീപ്റ്റ് റീഡിങ്ങിന് ഇരുന്ന ഒരു ദിവസം കുട്ടിയമ്മയും പപ്പയും ആന്റണിയുടെ സ്വഭാവ മാറ്റത്തെ കുറിച്ചു സംശയത്തോടെ സംസാരിക്കുന്ന സീനില്‍ ' എടാ 'ആ' ചിത്രമുള്ള ഒരു ടീ ഷര്‍ട്ട് കൂടെ കാണിച്ചാല്‍ നല്ലതായിരിക്കും' എന്നു റഹ്മാന്‍ ഒരു സജക്ഷന്‍ പറഞ്ഞപ്പോള്‍ ആ രംഗം മനസ്സില്‍ ആലോചിച്ചു എല്ലാരും കൂടെ ചിരിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

    home

    എന്നാല്‍ അതു കണ്ടു ജനങ്ങള്‍ ചിരിക്കുന്നത് കാണാന്‍ കാലം അവനെ അനുവദിച്ചില്ല... 7 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് ഹോം സിനിമക്ക് ഉയര്‍ന്നു കേള്‍ക്കുന്ന ഹര്‍ഷാരവം മുകളില്‍ നിന്നുള്ള അവന്റെ അനുഗ്രഹമാണ് എന്നു വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ട്ടം. അറിയപ്പെടുന്ന ഒരു ഫിലിം എഡിറ്റര്‍ ആകണമെന്നായിരുന്നു അവന്റെ ആഗ്രഹം. ഞങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ അംഗീകാരങ്ങളും അവനും കൂടെ അര്‍ഹതപ്പെട്ടതാണ്... മങ്കി പെന്‍ എന്ന ആദ്യ സിനിമയുടെ സമയം തൊട്ടു തുടങ്ങിയ ഞങ്ങളുടെ സൗഹൃദത്തെ കുറിച്ചു ഒരുപാട് പറയാനുണ്ട്.

    സുകുമാരി വിനീതിനെ തല്ലിയത് ഞാൻ പറഞ്ഞത് കേട്ടാണ്; വിദേശ ഷോ യെ കുറിച്ച് നെടുമുടിയുടെ വാക്കുകള്‍ വൈറല്‍സുകുമാരി വിനീതിനെ തല്ലിയത് ഞാൻ പറഞ്ഞത് കേട്ടാണ്; വിദേശ ഷോ യെ കുറിച്ച് നെടുമുടിയുടെ വാക്കുകള്‍ വൈറല്‍

    Recommended Video

    Actor Indrans thanks to everyone for home movie success-Video

    ഒരു ജീവിതകാലം മുഴുവന്‍ പറഞ്ഞാലും തീരാത്തത്ര ഓര്‍മകള്‍ സമ്മാനിച്ചിട്ടുണ്ട് അവന്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും. ഇപ്പോഴും അവന്‍ ഞങ്ങളുടെ കൂടെ ഇതുപോലെ നടക്കുന്നുണ്ട് എന്നു വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. ഞങ്ങളുടെ ഹോമിലെ നിങ്ങള്‍ക്ക് അദൃശ്യനായ അംഗമാണ് റഹ്മാന്‍'' എന്നും സംവിധായകന്‍ റോജിന്‍ തോമസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

    English summary
    Director Rojin Thomas Opens Up About His late Friend Who Was A Part Of The Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X