twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊറിയയിൽ ആരും സിനിമയെ വിമർശിക്കില്ല; വിമർശിക്കാൻ ഇവർക്കെന്താണ് യോ​ഗ്യത; റിവ്യൂകളെക്കുറിച്ച് റോഷൻ ആൻഡ്രൂസ്

    |

    മലയാള സിനിമയിൽ പ്രമുഖ സംവിധായകരിൽ ഒരാളാണ് റോഷൻ ആൻഡ്രൂസ്. മുംബെെ പൊലീസ്, നോട്ട്ബുക്ക്, പ്രതി പൂവൻകോഴി തുടങ്ങിയ വ്യത്യസ്തമായ സിനിമകൾ മലയാള സിനിമയിലേക്കെത്തിച്ച സംവിധായകന്റെ മിക്ക സിനിമകളും വാണിജ്യ വിജയവും ആണ്. ഉദയനാണ് താരം ആണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ആദ്യം സിനിമ. അതിന് മുമ്പ് നരസിംഹം, അയാൾ കഥ എഴുതുകയാണ് തുടങ്ങിയ സിനിമകളിൽ സഹ സംവിധായകനായി റോഷൻ ആൻഡ്രൂസ് പ്രവർത്തിച്ചിട്ടുണ്ട്.

    Also Read: ഭാര്യ പറയുന്നത് മാത്രമായിരിക്കും എപ്പോഴും ശരി; വില കൂടിയ വസ്ത്രമൊന്നും എലിസബത്ത് വാങ്ങാറില്ലെന്ന് ബേസില്‍Also Read: ഭാര്യ പറയുന്നത് മാത്രമായിരിക്കും എപ്പോഴും ശരി; വില കൂടിയ വസ്ത്രമൊന്നും എലിസബത്ത് വാങ്ങാറില്ലെന്ന് ബേസില്‍

    സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നത്

    നിവിൻ പോളി, സിജു വിൽസൺ, അജു വർ​ഗീസ്, സാനിയ ഇയപ്പൻ, ​ഗ്രേസ് ആന്റണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാറ്റർഡേ നൈറ്റ്സ് ആണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പുതിയ സിനിമ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നത്.

    സിനിമകൾക്ക് സോഷ്യൽ മീഡിയ വരുന്ന റിവ്യൂകളെ പറ്റി സംസാരിച്ചിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. സിനിമയെ വിമർശിക്കുന്നവർക്ക് അതിന് എന്ത് യോ​ഗ്യത ഉണ്ടെന്ന് ചിന്തിക്കണമെന്നും സിനിമ ഒരുപാട് പേരുടെ ഉപജീവന മാർ‌​ഗമാണെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു.

    പക്ഷെ വിമർശിക്കുന്നവർക്ക് അതിനുള്ള ക്വാളിറ്റി വേണം

    പോസ്റ്റർ ഒട്ടിക്കുന്ന ആൾ തുടങ്ങി, നിരവധി പേരുടെ ഉപജീവന മാർ​ഗമാണ് സിനിമ. കൊറിയൻ രാജ്യങ്ങളിൽ ആരും സിനിമയെ വിമർശിക്കില്ല. അവർ സിനിമയെ പിന്തുണയ്ക്കും. ഇവിടെയുള്ള വിമർശനങ്ങൾ സിനിമയെ നശിപ്പിച്ച് താഴെ ഇറക്കും. വിമർശിക്കാം, പക്ഷെ വിമർശിക്കുന്നവർക്ക് അതിനുള്ള ക്വാളിറ്റി വേണം. സിനിമ തുടങ്ങുമ്പോഴേക്കും ഫസ്റ്റ് ഹാഫിൽ തന്നെ ആളുകൾ മൈക്കുമായി കയറി വരുന്നു.

    ജനം സിനിമ കണ്ടതിന് ശേഷം അഭിപ്രായം പറയാലോ

    Also Read: 'ദിലീപിനെ കണ്ടാണ് മമ്മൂട്ടിയും മോഹൻലാലും മാർക്കറ്റിങ് പഠിച്ചത്, പക്ഷെ ജയറാമിന് മാത്രം അബദ്ധം പറ്റി'; രാജസേനൻ<br />Also Read: 'ദിലീപിനെ കണ്ടാണ് മമ്മൂട്ടിയും മോഹൻലാലും മാർക്കറ്റിങ് പഠിച്ചത്, പക്ഷെ ജയറാമിന് മാത്രം അബദ്ധം പറ്റി'; രാജസേനൻ

    ആ സമയത്ത് തന്നെ നമ്മുടെ സിനിമയ്ക്ക് അവർ റിവ്യൂ കൊടുക്കുകയാണ്. കുറച്ച് കൂടി കഴിയുമ്പോൾ പത്ത് മിനുട്ട് കഴിഞ്ഞ് തിയറ്ററിനുള്ളിൽ കയറി പടം എങ്ങനെ ഉണ്ട് എന്ന് ചോദിക്കുമോ എന്നാണ് എന്റെ ഭയം. ആദ്യത്തെ മൂന്ന് ദിവസം എങ്കിലും ഇത്തരം റിവ്യൂകൾ ഒഴിവാക്കണം. ജനം സിനിമ കണ്ടതിന് ശേഷം അഭിപ്രായം പറയാലോ എന്നും റോഷൻ ആൻഡ്രൂസ് ചൂണ്ടിക്കാട്ടി.

    വിമർശിക്കുന്നവർ അതിനുള്ള യോ​ഗ്യത അവർക്കുണ്ടോ എന്ന് ചിന്തിക്കണം. ട്രോൾ ഉണ്ടാക്കുന്നവർ ആ കലാകാരൻമാർക്കും കുടുംബമുണ്ടെന്ന് ചിന്തിക്കണം. ട്രോൾ ചെയ്യപ്പെടുന്ന കലാകാരന്റെ മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നും റോഷൻ ആൻഡ്രൂസ് ചോദിച്ചു. എഡിറ്റോറിയലിനോടാണ് പ്രതികരണം.

    ആളുകൾ തിയറ്ററിൽ നിന്നും എടുത്ത് പൊക്കി

    കാസനോവ എന്ന മോഹൻലാൽ ചിത്രത്തിന് വന്ന പരാജയത്തെക്കുറിച്ചും റോഷൻ ആൻഡ്രൂസ് സംസാരിച്ചു. കാസനോവ എന്ന സിനിമ ഇറങ്ങിയ സമയത്ത് എന്നെ ആളുകൾ തിയറ്ററിൽ നിന്നും എടുത്ത് പൊക്കി. ഞാൻ വിചാരിച്ചു സിനിമ ഹിറ്റ് ആയെന്ന്. ഉച്ച കഴിഞ്ഞപ്പോൾ പടം പൊട്ടി എന്ന വിമർശനം വന്നു. എവിടെ ചെന്നാലും പിന്നീട് ആ സിനിമയെക്കുറിച്ചാണ് ആളുകൾ ചോദിക്കുക.

    റിവ്യൂകൾക്കെതിരെ മലയാളത്തിലെ മറ്റ് പ്രമുഖ സംവിധായകരും സംസാരിച്ചിട്ടുണ്ട്

    അതിന് മുമ്പ് തന്റെ ഹിറ്റായ സിനിമകളെക്കുറിച്ച് ആരും ചോദിക്കില്ലെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു. സിനിമകൾക്ക് വരുന്ന റിവ്യൂകൾക്കെതിരെ മലയാളത്തിലെ മറ്റ് പ്രമുഖ സംവിധായകരും സംസാരിച്ചിട്ടുണ്ട്. ജീത്തു ജോസഫ്, ലാൽ ജോസ് തുടങ്ങിയവരാണ് നേരത്തെ സമാന വിമർശനം ഉന്നയിച്ചത്.

    Read more about: roshan andrews
    English summary
    Director Roshan Andrews Slams Cinema Reviewers; Ask What Qualification They Have To Criticize
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X