For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടത് സിനിമയുടെ റിലീസിന് തലേ ദിവസം; ഭാര്യയുടെ പ്രസവ സമയത്തെ കുറിച്ച് സജി സുരേന്ദ്രന്‍

  |

  സംവിധായകന്‍ സജി സുരേന്ദ്രനും ഭാര്യ സംഗീതയ്ക്കും ജൂലൈ പതിനൊന്നിനാണ് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ചില സമയങ്ങളില്‍ അത്ഭുതം സംഭവിക്കുന്നത് ജോഡികള്‍ ആയിട്ടാവും. രണ്ട് ആണ്‍മക്കള്‍ ജനിച്ചെന്നും ദൈവത്തിന് നന്ദി പറയുകയാണെന്നും സോഷ്യല്‍ മീഡിയ പേജില്‍ സജി കുറിച്ചു. വിവാഹം കഴിഞ്ഞ് പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് താരത്തിന് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്.

  വേറിട്ട ഫോട്ടോഷൂട്ട് ആണോ, ആരെയും മയക്കുന്ന ചിത്രങ്ങളുമായി പൂജ ബാനർജി, വൈറൽ ഫോട്ടോസ് കാണാം

  രണ്ട് തവണ അബോര്‍ഷന്‍ നടന്നിട്ടാണ് മൂന്നാമത് കുഞ്ഞുങ്ങള്‍ ഉണ്ടായതെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സജി സുരേന്ദ്രന്‍ പറയുന്നത്. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേ ദിവസമാണ് ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെടുന്നതെന്നും രണ്ടാമതും അങ്ങനെയാണ് ഉണ്ടായതെന്നും സംവിധായകന്‍ പറയുന്നു. വിശദമായി വായിക്കാം...

  എല്ലാവരുടെയും ജീവിതത്തിന്റെ പൂര്‍ണത തങ്ങള്‍ക്ക് അടുത്ത ഒരു തലമുറ ഉണ്ടാകുന്നതോടെയാണ്. കഴിഞ്ഞ പതിനാറ് വര്‍ഷവും എന്നെക്കാളേറെ ഒരു കുഞ്ഞിന് വേണ്ടി അമ്പലങ്ങളും പള്ളികളിലും വഴിപാടുകളുമായി ജീവിച്ചത് സംഗീതയാണ്. ഞങ്ങളുടെ വിവാഹം 2005 ല്‍ ആയിരുന്നു. 2009 ല്‍ ആണ് സംഗീത ആദ്യം ഗര്‍ഭിണിയായത്. എന്നാല്‍ എന്റെ ആദ്യ സിനിമ 'ഇവര്‍ വിവാഹിതരായാല്‍' റിലീസ് ആകുന്നതിന് തലേ ദിവസം ഒന്നര മാസത്തില്‍ അത് അബോര്‍ട്ട് ആയി. പിന്നീട് ഫോര്‍ ഫ്രണ്ട്‌സ് ചെയ്യുമ്പോള്‍ സംഗീത വീണ്ടും ഗര്‍ഭിണി ആയെങ്കിലും രണ്ടാം മാസത്തില്‍ അതും നഷ്ടപ്പെട്ടു.

  അതിന് ശേഷം പ്രാര്‍ഥനകളും ചികിത്സകളുമൊക്കെയായി ദീര്‍ഘ കാലം. കാണാത്ത ഡോക്ടേഴ്‌സില്ല. പോകാത്ത അമ്പലങ്ങളില്ല. ഒടുവില്‍ ട്രീറ്റ്‌മെന്റും പ്രാര്‍ഥനകളും ഫലിച്ചു. ഇപ്പോള്‍ മൂന്നാമത്തെ അവസരത്തില്‍ ഞങ്ങള്‍ക്ക് ദൈവം രണ്ട് ആണ്‍മക്കളെ തന്നിരിക്കുന്നു. ഒത്തിരിയൊത്തിരി സന്തോഷം. ഈശ്വരനും ഞങ്ങള്‍ക്കൊപ്പം നിന്ന ഡോക്ടര്‍മാര്‍ക്കും നന്ദി.

  സംഗീതയ്ക്ക് ഡേറ്റ് പറഞ്ഞതിന് ഒരാഴ്ച മുന്‍പായിരുന്നു ഡെലിവറി. ലേബര്‍ റൂമിന്റെ മുന്നില്‍ ഞാനും ഭാര്യയുടെ അമ്മയും മാത്രം. ഞാനാകെ ടെന്‍ഷനിലായിരുന്നു. ഇരിക്കുന്നു. നടക്കുന്നു. വെള്ളം കുടിക്കുന്നു. ആകെ വെപ്രാളം. വൈഫിന്റെ അമ്മ കൂളായിരുന്നു. വൈഫിന്റെ അനിയത്തിയ്ക്ക് മൂന്ന് ആണ്‍മക്കളാണ്. ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവമാണ് അമ്മയ്ക്ക്. ഞാനുടന്‍ അനൂപ് മേനോനെ വിളിച്ചു. അത് കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ സംഗീത പ്രസവിച്ചു.

  Mohanlal appreciates amazing drawing by fan KP rohit

  ഞാന്‍ കുഞ്ഞുങ്ങളെ കണ്ട് ഇറങ്ങിയപ്പോള്‍ അനൂപ് ആശുപത്രിയിലെത്തി. കണ്ടതും അവനെന്നെ കെട്ടിപ്പിടിച്ചു. ആ നിമിഷം മറക്കാന്‍ ആകില്ല. അപ്പോഴെക്കും പ്രിയപ്പെട്ടവരൊക്കെ വിളിച്ച് തുടങ്ങി. കാവ്യ മാധവന്‍, ജയസൂര്യ, ഇന്ദ്രജിത്ത്, ജോണി ആന്റണി, ശ്യാംധര്‍, ബി ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, മമ്മാസ്, ഭാവന, ഉര്‍വശി ചേച്ചി, എന്റെ കൂടെ പഠിച്ചവര്‍, സുഹൃത്തുക്കളൊക്കെ വിളിച്ചു. എത്രത്തോളം ഇവരൊക്കെ ഞങ്ങളുടെ സന്തോഷത്തിനായി കാത്തിരുന്നു എന്ന് ഇപ്പോഴാണ് മനസിലാകുന്നത്.

  English summary
  Director Saji Surendran Opens Up About Wife Sangeeta's Delivery And New Born Baby Boys
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X